ശ്വസന നിരക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്വാസകോശ ജീവികളിൽ നടക്കുന്ന ശ്വസന പ്രക്രിയയുടെ വേഗതയെക്കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് ശ്വസന നിരക്ക് (ventilation rate, respiratory rate ) ഒരു മിനിറ്റിൽ എത്ര തവണ ശ്വാസം മേലോട്ടെടുത്തു എന്ന് എണ്ണിയാണ് ശ്വസന നിരക്ക് നിർണ്ണയിക്കുന്നത്. ഇതിനു നെഞ്ചിന്റെ ഉയർച്ച എണ്ണുകയാണ് ചെയ്യുന്നത്.നാലു പ്രാഥമിക ജീവലക്ഷണങ്ങളിൽ ഒന്നാണ് ശ്വസന നിരക്ക്. ജീവൻ സ്ഥിരീകരിക്കുന്നതിനും ശരീര പ്രക്രിയാ ക്ഷമതയും, ചികിൽസാ പുരോഗതിയും വിലയിരുത്തുന്നതിർനും ഇതിന്റെ നിർണ്ണയം അനിവാര്യമാണ്.

സാധാരാണ നിരക്കുകൾ[1][2][തിരുത്തുക]

വിശ്രമാവസ്ഥയിലാണ് ശ്വസന നിരക്ക് നിരീക്ഷിക്കുന്നത്. നടന്നു വന്ന ഉടനെയോ പടികയറി വരുകയോ ചെയ്തിട്ടുണ്ടെങ്കിൽ വിശ്രമം കഴിഞ്ഞേ ശ്വസനമെണ്ണൂ.

പ്രായം ശ്വസനം/മിനിറ്റ്
birth -6weeks 30-40
6 monts 25-40
3 years 20-30
6 years 18-25
10 years 17-23
Adults 12-18
Elderly above 65 12-28
Elderly above80 10-30

അവലംബം[തിരുത്തുക]

  1. Scott L. DeBoer (4 November 2004). Emergency Newborn Care. Trafford Publishing. p. 30. ISBN 978-1-4120-3089-2.
  2. Wilburta Q. Lindh; Marilyn Pooler; Carol Tamparo; Barbara M. Dahl (9 March 2009). Delmar's Comprehensive Medical Assisting: Administrative and Clinical Competencies. Cengage Learning. p. 573. ISBN 978-1-4354-1914-8.
"https://ml.wikipedia.org/w/index.php?title=ശ്വസന_നിരക്ക്&oldid=2417650" എന്ന താളിൽനിന്ന് ശേഖരിച്ചത്