ശ്ലേഷം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌ ശ്ലേഷം.

ലക്ഷണം[തിരുത്തുക]

രണ്ടുകായ്കളൊരേഞെട്ടിലുണ്ടാകുമ്പോലെ ഭാഷയിൽ
ഒരേപദത്തിന്നർഥം രണ്ടുരച്ചാൽ ശ്ലേഷമായിടും

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാ:-1)

മഹീപതേ! ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട്

സമന്വയം: ഇവിടെ പുരാണം, വിരക്തി, അർഥം എന്നീ പദങ്ങളുടെ ദ്വയാർഥങ്ങൾ കൊണ്ട് കവിയുടെ വീടും ഭാഗവതവും തുല്യമെന്ന് സ്ഥാപിച്ചിരിക്കുന്നു.

പുരാണം = പഴയത്; ഹിന്ദുക്കളുടെ മതഗ്രന്ഥം

വിരക്തി = കാഴ്ചയിൽ മടുപ്പ് തോന്നുന്നത്, ലൗകികകാര്യങ്ങളോടുള്ള വിരക്തി

അർഥം = ധനം, വാക്കുകളുടെ/വാക്യങ്ങളുടെ അർഥം

"https://ml.wikipedia.org/w/index.php?title=ശ്ലേഷം_(അലങ്കാരം)&oldid=1974931" എന്ന താളിൽനിന്ന് ശേഖരിച്ചത്