ശ്രുതി .കെ
ദൃശ്യരൂപം
തിരുവാതിരകളി കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഒരു കലാകാരിയാണ് ശ്രുതി .കെ. കേരള ഫോൿലോർ അക്കാദമി യുവപ്രതിഭാപുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ അഴീക്കൽ, സ്വദേശിയായ ശ്രുതി ഇരുപത് വർഷത്തിലധികമായി തിരുവാതിരകളി കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തിരുവാതിരകളി അവ തരിപ്പിക്കുകയും, സ്കൂൾ, കോളേജ് തലങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്കും, സാംസ്കാരിക വകുപ്പ് നൽകി വരുന്ന വജ്രജൂബിലി ഫെലോഷിപ്പ് ജേതാവ് എന്ന നിലയിൽ നിരവധി ആളുകൾക്ക് പ്രായഭേദമന്യേ പരിശീലനം നൽകുകയും ചെയ്തു വരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോൿലോർ അക്കാദമി യുവപ്രതിഭാപുരസ്കാരം (2023) [1]
അവലംബം
[തിരുത്തുക]- ↑ "2023 വർഷത്തെ കേരള ഫോക്ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)