ശ്രീ ശങ്കരവിദ്യാപീഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയവിദ്യാനികേതൻ. ഭാരതീയ വിദ്യാനികേതനോട് അനുബദ്ധമായി 454 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. 2003 മുതൽ ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പട്ടാഴിയിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ശങ്കരവിദ്യാപീഠം 2008-09 അധ്യയനവർഷം മുതൽ പട്ടാഴി വടക്കേകര മണയിറ വാർഡിൽ ശാസ്താംകാവ് ക്ഷേത്രത്തിന് സമിപം പ്രവർത്തനം തുടങ്ങി. വിദ്യാലയാന്തരീഷം പ്രക്യതി സുന്ദരവും, സ്വച്ഛന്ദവും , ആധ്യാത്മികമായി ഉയർന്ന നിലവാരമുള്ളതുമാകയൽ കുട്ടികൾക്ക് പ്രകൃതിയുമായി ഇഴകിചേർന്നുള്ള പഠനത്തിന് ഇടനൽകുകയും ചെയ്യുന്നു. കുറഞ്ഞ കാലയളവുകൊണ്ട് തന്നെ പട്ടാഴി, പട്ടാഴി വടക്ക് പഞ്ചായാത്തുകളിലെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ആശയവും ആദർശവും സംസ്ക്കാരവും പ്രചരിപ്പിക്കാൻ ശ്രീ ശങ്കരവിദ്യാപീഠം വിദ്യാലയത്തിന് കഴിഞ്ഞിട്ടുള്ളതാണ് .

"https://ml.wikipedia.org/w/index.php?title=ശ്രീ_ശങ്കരവിദ്യാപീഠം&oldid=3503333" എന്ന താളിൽനിന്ന് ശേഖരിച്ചത്