ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജ്

Coordinates: 10°38′54.08″N 76°13′35.59″E / 10.6483556°N 76.2265528°E / 10.6483556; 76.2265528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°38′54.08″N 76°13′35.59″E / 10.6483556°N 76.2265528°E / 10.6483556; 76.2265528 തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിലെ പാർളിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കലാലയമാണ് ശ്രീ വ്യാസ എൻ.എസ്.എസ്.കോളേജ്.കോഴിക്കോട് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ജ്ഞാനാശ്രമത്തിന്റെ ഉടമസ്ഥതയിൽ 1967-ൽ ആണ്സ്ഥാപിച്ചത്. ശിലാസ്ഥാപനം 1967 ഏപ്രിൽ 9-ന് ശ്രീ.എം.കെ.കെ.നായർ നിർവ്വഹിച്ചു.1967 ജൂലൈ 10-നാണ് കലാലയം പ്രവർത്തനമാരംഭിച്ചത്. 1971-ൽ കലാലയത്തെ നായർ സർവീസ്‌ സൊസൈറ്റി ഏറ്റെടുത്തു. പ്രീഡിഗ്രി ക്ലാസ്സുകളാണ് ആരംഭത്തിൽ ഇവിടെ ഉണ്ടായിരുന്നത്. 1975-ഓടു കൂടെയാണ് ബിരുദക്ലാസ്സുകൾ ആരംഭിയ്ക്കുന്നത്.

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

  • ബി.
  • കോം
  • ബി.എസ്.സി.രസതന്ത്രം
  • ബി.എസ്.സി ഭൗതികശാസ്ത്രം
  • ബി.എസ്.സി ഗണിതശാസ്ത്രം
  • ബി.എസ്.സി സസ്യശാസ്ത്രം
  • ബി.എ സാമ്പത്തികശാസ്ത്രം
  • ബി.എ ആംഗലേയസാഹിത്യം
  • ബി.എ ചരിത്രം

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

  • എം.എസ്.സി രസതന്ത്രം
  • എം.എസ്.സി ഭൗതികശാസ്ത്രം