ശ്രീ വെങ്കട ഗിരീശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ രചിച്ച, ആദിതാളത്തിൽ, സുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കർണ്ണാടകസംഗീതകൃതിയാണ് ശ്രീ വെങ്കട ഗിരീശം.[1]

സാഹിത്യം[തിരുത്തുക]

പല്ലവി[തിരുത്തുക]

ശ്രീ വെങ്കടഗിരീശമാലോകയേ
വിനായക തുരഗാരൂഢം

അനുപല്ലവി[തിരുത്തുക]

ദേവേശപൂജിത ഭഗവന്തം
ദിനകരകോടിപ്രകാശവന്തം
ഗോവിന്ദം നതഭൂസുരബൃന്ദം
ഗുരുഗുഹാനന്ദം മുകുന്ദം

ചരണം[തിരുത്തുക]

അലമേലു മങ്കാസമേതം
അനന്തപദ്‌മനാഭമതീതം
കലിയുഗപ്രത്യക്ഷവിഭാതം
കഞ്ജജാദി ദേവോപേതം

ജലധരസന്നിഭസുന്ദരഗാത്രം
ജലരുഹമിത്രാബ്‌ജശത്രുനേത്രം
കലുഷാപഹ ഗോകർണ്ണക്ഷേത്രം
കരുണാരസപാത്രം ചിന്മാത്രം

അർത്ഥം[തിരുത്തുക]

പക്ഷിരാജനായ ഗരുഡന്റെ മുകളിൽ വിരാജിക്കുന്ന വെങ്കടഗിരി നാഥനെ കാണൂ. കോടിസൂര്യപ്രഭയോടെ വിളങ്ങുന്നവനെ, ദേവരാജാവായ ഇന്ദ്രനാൽ ആരാധിക്കപ്പെടുന്നവനെ, മുക്തിദായകനായ ഗോവിന്ദനെ, പുണ്യാത്മാക്കളാൽ നമസ്കരിക്കപ്പെടുന്നവനെ, ഗുരുഗുഹനു് ആനന്ദമേകുന്ന മുകുന്ദനെ,

അലമേലുമങ്കയോടൊപ്പം ഇരിക്കുന്നവനെ, അനന്തപദ്മനാഭനെ, അളന്നെടുക്കാൻ കഴിയാത്തവണ്ണം മഹത്തായവനെ, ബ്രഹ്മാവ് മുതലായ ദേവന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്നവനെ, കലിയുഗത്തിൽ നേരിട്ടു കണ്ടറിയാവുന്നവനെ, കാർമേഘത്തിന്റെ നിറത്തിൽ സുന്ദരമായ ശരീരമുള്ളവനെ, ജലരുഹമിത്രമായ സൂര്യനേയും അബ്ജശത്രുവായ ചന്ദ്രനേയും പോലെ കണ്ണുകളുള്ളവനെ, കാലുഷ്യങ്ങളെ അകറ്റാൻ ഗോകർണ്ണക്ഷേത്രത്തിൽ (ദക്ഷിണഭാരതത്തിൽ) സ്ഥിതിചെയ്യുന്ന കരുണാരസത്തിന്റെ പാത്രമായവനെ, (കാണൂ).[2]

അവലംബം[തിരുത്തുക]

  1. ., karnatik. "shree venkaTa". www.karnatik.com. karnATik. Retrieved 4 നവംബർ 2020. {{cite web}}: |last1= has numeric name (help)
  2. http://www.shivkumar.org/music/srivenkatagirisham.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീ_വെങ്കട_ഗിരീശം&oldid=3699390" എന്ന താളിൽനിന്ന് ശേഖരിച്ചത്