ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കേ മലബാറിലെ പൂമാല കാവുകളിൽ ഒന്നായ ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ പെടുന്ന വയലപ്ര പരപ്പിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. പൂമാല ഭഗവതിയാണ് പ്രധാന ദേവത. കൂർമ്പ ഭഗവതിക്കും ശ്രീ ഭൂതത്തിനും ഇവിടെ സ്ഥാനം ഉണ്ട്. ഇതിനു പുറമേ ഉപദൈവങ്ങളായ വീരൻ, വീരർകാളി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ടി, പുതിയ ഭഗവതി എന്നിവർക്കും പ്രധാന ക്ഷേത്രത്തിനു പുറത്തു പള്ളിയറകൾ ഉണ്ട്.

പാട്ടുത്സവം, കളിയാട്ടം,പൂരോത്സവം തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങൾ.

ഐതിഹ്യം[തിരുത്തുക]

ഒരു നാട്ടിൽ ഒരു ക്ഷേത്രം എന്നത് ശരി വയ്ക്കുന്നതാണ് ഈ ക്ഷേത്രം.വയലപ്രയുടെ ചരിത്രം അണിയക്കരയുടെത് കൂടിയാണ്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള മരക്കലപ്പാട്ടിലും പൂരക്കളിപാട്ടിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു മിത്ത്(myth) നിറഞ്ഞു നിൽക്കുന്നുണ്ട്. ആര്യാവർത്തത്തിൻറെ അധിപനായ ആര്യരാജൻ തൻറെ മകൾ ദേവതയാണെന്ന് തിരിച്ചറിയുകയും മകളുടെ ആഗ്രഹപ്രകാരം ദൈവത്തിൻറെ സ്വന്തം നാടായ കേരളം കാണാൻ യാത്ര തിരിക്കുന്നതിനു അനുമതി നൽകുകയും ചെയ്തു.ഇതിനുവേണ്ടി വലിയൊരു മരക്കലം കപ്പൽ നിർമ്മിക്കുകയും ദേവിക്ക് അകമ്പടിയായി 1000 ഭടന്മാരെ ഏർപ്പെടുത്തുകയും ചെയ്തു.നാടായ നാടുകൾ സഞ്ചരിച്ചു യാത്ര തുടരവേ അറബി നാട്ടിൽ വച്ച് കടൽ കൊള്ളക്കാരായ അറബികൾ ദേവിയുടെ മരക്കലം ആക്രമിക്കാൻ വന്നപ്പോൾ അവരെ അട്ടഹാസം കൊണ്ട് അകറ്റി ഓടിച്ചു ദേവി. യാത്രാ വഴിയെ ദേവ നിയോഗമാനുസരിച്ച് ശിവംശാമായ പൂമാരുതൻഭൂതം അംഗരക്ഷകനായി കപ്പലിൽ കയറി. അതായതു ശക്തിയും ശക്തനുംഒന്നിച്ചു;ശത്രുശല്യം ഇല്ലാതായി.വഴിയിൽ കൂർമ്പതുടങ്ങിയ ദേവാംശങ്ങൾ യാത്രയിൽ പങ്കുചേർന്നു. 107 അഴിമുഖങ്ങളും താണ്ടി ഏഴിമലയിൽ ദേവി കപ്പലടുപ്പിച്ചു. അവിടെ ആദ്യം ദർശിച്ചത് ഒരു ചെത്ത്‌കാരനെ ആയിരുന്നു.അയാൾ ദേവിക്ക് ഇളനീർ കൊടുത്തു സൽക്കരിച്ചു. അതുവഴി ദേവി തീയ്യരുടെ ഇഷ്ട ദൈവമായി. തുടർന്ന് ദേവി കുഞ്ഞിമംഗലം വഴി വിശാലമായ ആഴിപ്പരപ്പിൽ വയലപ്ര പരപ്പ് എത്തി. അവിടെ നൂറ്റിഎട്ടാമത്തെ അഴിയിൽ കപ്പൽ അടുപ്പിച്ചു. തുടർന്ന് മടായിക്കാവിലും രാമപുരം ക്ഷേത്രത്തിലും പോയി അനുമതി നേടി വയലപ്രയിൽ കുടിയിരുന്നു.