ശ്രീ പരബ്രമോദയ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shree Parabhramodaya Temple

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലുക്കിൽ തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[അവലംബം ആവശ്യമാണ്] ക്ഷേത്രത്തിൽ ശ്രീകോവിലിനായി ഒരു കെട്ടിട നിർമ്മാണവുമില്ല, കാരണം ജ്യോതിഷവശാൽ ഈ സ്ഥലത്ത് ഒരു നിർമ്മാണവും പാടില്ലായെന്ന് വിലക്കിയിട്ടുണ്ട്. മണ്ഡല കാലത്ത് ഡിസംബർ/ജനുവരി മാസങ്ങളിലാണു ക്ഷേത്രത്തിൽ ഉത്സവം.[അവലംബം ആവശ്യമാണ്] മാവേലിക്കരയിൽ നിന്നു 8 കി മി തെക്കുകിഴക്കായ് കുറത്തികാട് -ചുനക്കര റോഡിൽ സ്ഥിതി ചെയ്യുന്നു. കുറത്തികാടുനിന്നും 1.5 കി മി കിഴക്കും ചുനക്കരയിൽ നിന്നും 1 കി മി പടിഞ്ഞാറൂം കായംകുളത്തു നിന്നും 10 കി മി വടക്കുകിഴക്കും ചെങ്ങന്നുരിൽ നിന്നും 18 കി മി തെക്കും ആയി സ്ഥിതി ചെയ്യുന്നു.

ഉരുളിച്ച വഴിപാട്

ചുനക്കര തിരുവൈരൂർ മഹദേവ ക്ഷേത്രത്തിൽ ഉൽസവം കൊടിയേറി ഒൻപതാം ഉൽസവദിനം നടന്നുവരുന്ന ഉരുളിച്ച വഴിപാട് ശ്രീ പരബ്രമോദയ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാതന കാലം തൊട്ടെ നടന്നു വരുന്ന ഒരു പ്രധാന ചടങ്ങ് ആണ്. ഉൽസവ തലേന്ന് ക്ഷേത്രത്തിൽ നിന്നും ഗ്രാമത്തിലുള്ള എല്ലാ ഹിന്ദു വീടുകളിലും എഴുന്നെള്ളിപ്പും വാദ്യമേളങ്ങളോടും കൂടി എത്തുകയും വൃതം നോറ്റ ആൺകുട്ടികളും പുരുഷന്മാരും അവരവരുടെ വീടുകളിൽ വാദ്യമേളങ്ങളോടെ അകമ്പടിയൊടുകൂടി ഉരുളിച്ച നടത്തുകയും ചെയ്യുന്നു. ഗ്രാമത്തിലുള്ള എല്ലാ ഹിന്ദു വീടുകളിലും ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിപ്പും വാദ്യഘോഷങ്ങളും എത്തുന്നതു പുരാതനകാലം മുതലെ ഉള്ള കീഴ്വഴക്കമാണു. പിറ്റേദിവസം ഗ്രാമത്തിലുള്ള ആബാലവൃദ്ധജനങ്ങൾ ശ്രീ പരബ്രമോദയ ക്ഷേത്രത്തിൽ എത്തുകയും അവിടെ നിന്നും വാദ്യമേളങ്ങളോടും മറ്റ് അലങ്കാരങ്ങളോടും കൂടി ഘോഷയാത്രയായി ചുനക്കര തിരുവൈരൂർ മഹദേവക്ഷേത്രത്തിലേക്കു പുറപ്പെടുകയായി. യാത്രക്ക് ഇടയിലുള്ള അരത്തകണ്ഠൻ വെട്ടത്ത് ക്ഷേത്രത്തിലെത്തി വ്രതം നോറ്റ ഭക്തർ ഉരുളിച്ച നടത്തുകയും തുടർന്നു മഹാക്ഷേത്രത്തിലെത്തി തലയിലും അരയിലും ഓലക്കീറുകൾ ചുറ്റി ക്ഷേത്രക്കുളത്തിൽ മുങ്ങിനിവർന്നു ഓലവാലെ ക്ഷേത്രമുറ്റത്തെ കൊടിക്കീഴിൽ ശയനപ്രദിക്ഷിണം (ഉരുളിച്ച) നടത്തുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്ന ഭക്തർവരെ കൊടിക്കീഴിൽ ഉരുളിച്ച വഴിപാട് നടത്തി മഹാദേവന്റെ അനുഗ്രഹം നേടുന്നു. ആൺ കുട്ടികളില്ലാത്ത വീടുകളിൽ നിന്നും ഉരുളുന്നതിനുവേണ്ടി കുട്ടികളെ ദത്ത് എടുത്ത് നടത്തുന്ന രീതിയും ഉണ്ടാകാറുണ്ട്. ഉരുളിച്ച കഴിഞ്ഞു വരുന്ന ഭകതർക്ക് പ്രത്യേകമായ് അവൽ ഇലയപ്പം കഞ്ഞി അസ്ത്രം മുതലായവ പ്രാതലായി നൽകുകയും, സദ്യവട്ടങ്ങൾ ഒരുക്കി ചടങ്ങുകൽ ആഘോഷമാക്കറുമുണ്ട്.