ശ്രീ നാരായണഗുരു ജയന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീ നാരായണ ഗുരു, ആത്മീയ ഗുരു
കർണാടകയിലെ മംഗലാപുരത്തെ ഗോകർനനാഥേശ്വര ക്ഷേത്രത്തിൽ ഗുരു ജയന്തി ആഘോഷം

കേരളത്തിന്റെ ഒരു സംസ്ഥാന ഉത്സവമാണ് ശ്രീ നാരായണഗുരു ജയന്തി. ചിങ്ങമാസത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ചതയ ദിനത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്.[1]

ഒരു സംസ്ഥാന ഉത്സവമെന്ന നിലയിൽ, കേരളത്തിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അന്ന് പൊതു അവധി ദിവസമാണ്.[2]

സാമുദായിക സൗഹാർദ്ദ ഘോഷയാത്രകൾ, സമ്മേളനങ്ങൾ, പുഷ്പാർച്ചനകൾ, സമൂഹ പ്രാർത്ഥനകൾ, ദരിദ്രർക്ക് ഭക്ഷണം നൽകൽ, സമൂഹ വിരുന്നുകൾ എന്നിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. Staff (2000-09-13). "ഇന്ന് ശ്രീനാരായണജയന്തി". ശേഖരിച്ചത് 2021-06-22.
  2. "Sree Narayana Guru Jayanti 2021 | Sri Narayana Guru Jayanti Date 2021" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-22.
  3. "Sree Narayana Jayanthi boat race, Kumarakom, Kottayam, Kerala, India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-22.

ഇതും കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീ_നാരായണഗുരു_ജയന്തി&oldid=3646140" എന്ന താളിൽനിന്ന് ശേഖരിച്ചത്