ശ്രീവരാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തായുള്ള പ്രദേശമാണ് ശ്രീവരാഹം. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നായ വരാഹമൂർത്തി മഹാലക്ഷ്മിയോടൊപ്പം ആരാധിക്കപ്പെടുന്ന ലക്ഷ്മീവരാഹമൂർത്തിക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ശ്രീവരാഹം എന്ന പേര് ലഭിച്ചത്. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്താണ് ഈ സ്ഥലം. തിരുവനന്തപുരം താലൂക്ക് ഓഫീസ്, പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെയാണ്.

"https://ml.wikipedia.org/w/index.php?title=ശ്രീവരാഹം&oldid=2717061" എന്ന താളിൽനിന്ന് ശേഖരിച്ചത്