ശ്രീലങ്കൻ മൂറുകൾ
ලංකා යෝනක இலங்கைச் சோனகர் | |
---|---|
Total population | |
1,869,820[1] (9.2% ശ്രീലങ്കൻ ജനസംഖ്യയുടെ 9.2%-2012ൽ)[2] | |
Regions with significant populations | |
ശ്രീലങ്കയിലെ പ്രവിശ്യകൾ | |
Eastern | 569,182 |
Western | 450,505 |
Northern | 260,380 |
Central | 252,694 |
Languages | |
ശ്രീലങ്കയിലെ ഭാഷകൾ: തമിഴ് ചെറിയ അളവിൽ സിംഹള ഭാഷ &ഇംഗ്ലീഷ് ഭാഷ | |
Religion | |
ഇസ്‌ലാം (ഭൂരിപക്ഷം സുന്നി മുസ്ലീം) | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
ശ്രീലങ്കയിലെ ഒരു വംശീയ ന്യൂനപക്ഷ വിഭാഗമാണ് ശ്രീലങ്കൻ മൂറുകൾ (തമിഴ്: இலங்கைச் சோனகர், സിംഹള: ලංකා යෝනක). ഇവർ രാജ്യത്തെ ആകെ ജനസംഖ്യയുടെ 9.3 ശതമാനം വരും.[3] തമിഴ് മാതൃഭാഷയായി ഉപയോഗിക്കുന്ന ഇവരുടെ ഭാഷയിൽ സിൻഹള, അറബ് പദങ്ങൾ ധാരാളമായി സ്വാധീനം ചെലുത്തുന്നു.[4] അവർ പ്രധാനമായും ഇസ്ലാം അനുയായികളാണ്.[5] എട്ടാം നൂറ്റാണ്ട് മുതൽ ശ്രീലങ്കയിൽ സ്ഥിരതാമസമാക്കിയ അറേബ്യൻ കച്ചവടക്കാരാണ് ഇവരുടെ പൂർവ്വികർ എന്ന് കരുതുന്നു. അംബര, ട്രിങ്കോമാലി, ബറ്റികലോവ ജില്ലകളിലാണ് മൂർ ജനസംഖ്യ അധികമായുള്ളത്.[6]
പദോൽപത്തി
[തിരുത്തുക]ഐബീരിയയിൽ കണ്ടുമുട്ടിയ മുസ്ലീം മൂറുകളെ പിന്തുടർന്ന് പോർച്ചുഗീസുകാരാണ് ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുസ്ലിങ്ങൾക്ക് മൂറുകൾ എന്ന പേര് നൽകിയത്.[7] പോർട്ടുഗീസ് കോളനിസ്റ്റുകളുടെ വരവിനു മുൻപ് ശ്രീലങ്കയിൽ മൂർസ് എന്ന പദം നിലവിലില്ലായിരുന്നു.[8] ശ്രീലങ്കയിലെ ഈ ജനതയുടെ ഇസ്ലാമിക മത വിശ്വാസമാണ് അവർക്ക് മൂർ എന്ന പേര് ലഭിക്കാനിടയാക്കിയത്. അത് അവരുടെ ഉത്ഭവത്തിന്റെ പ്രതിഫലനമായിരുന്നില്ല.[9]
മൂറുകളുടെ തമിഴ് പേര് സോനകർ എന്നാണ് സുന്ന എന്ന പദത്തിൽ നിന്നാണ് സോനകർ ഉദ്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.[9][10] സിംഹളയിൽ യൊനാക എന്ന വാക്കാണ് മൂറുകളെ സൂചിപ്പിക്കുന്നത്. യൊനോ എന്ന പദത്തിൽ നിന്നാണ് യോനക എന്ന പേരുണ്ടായത് എന്ന് കരുതപ്പെടുന്നു. ഈ രണ്ട് വാക്കുകളും ഗ്രീക്ക്, അറബി വാക്കുകളിൽ നിന്നും ഉത്ഭവിച്ചവയാണ്.[11][12]
ചരിത്രം
[തിരുത്തുക]ഉല്പത്തി സിദ്ധാന്തങ്ങൾ
[തിരുത്തുക]തെക്കേ ഇന്ത്യയിലെ മക്കാർ, മാപ്പിളമാർ, മേമൻസ്, പഠാൻ എന്നിവരിൽ നിന്നാണ് ശ്രീലങ്കൻ മൂറുകളുടെ ഉല്പത്തി എന്നാണ് ചില പണ്ഡിതരുടെ അഭിപ്രായം. സിംഹള സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരുമായ ആളുകൾ മൂർ സമുദായത്തിൽ ഉണ്ട്. അതേസമയം, ശ്രീലങ്കയിൽ താമസമാക്കിയ അറബ് കച്ചവടക്കാർ, തദ്ദേശീയമായ സിംഹളയും തമിഴും വശത്താക്കിയതാണെന്ന മറ്റൊരു വാദവും ഉണ്ട്.ശ്രീലങ്കൻ മൂറുകളുടെ സവിശേഷതകൾ തമിഴിൽ നിന്നും വ്യത്യസ്തമാണ് എന്നാണ് ഈ വാദത്തിന്റെ വക്താക്കൽ ചൂണ്ടിക്കാണിക്കുന്നത്. ദ്വീപിലെ മറ്റു സമുദായങ്ങളിൽ നിന്നും മൂറുകളുടെ സാംസ്കാരിക രീതികളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. അങ്ങനെ, ശ്രീലങ്കൻ മൂറുകളെയും തമിഴന്മാരെയും ഒരേ ഭാഷ സംസാരിക്കുന്ന രണ്ട് വ്യത്യസ്ത വംശജരായാണ് ഭൂരിപക്ഷം പണ്ഡിതരും തരംതിരിച്ചിരിക്കുന്നത്. മൂറുകളിൽ സിംഹളരെ പിന്തുണയ്ക്കുന്ന വിഭാഗവും, മൂറുകളെ പ്രത്യേക വംശീയ സമൂഹമായി പട്ടികപ്പെടുത്തുന്ന ശ്രീലങ്കൻ ഗവൺമെന്റും ഈ കാഴ്ചപ്പാട് വച്ചുപുലർത്തുന്നവരാണ്.
ശ്രീലങ്കയിലെ മറ്റു വംശജരിലുള്ള ജാതി വ്യവസ്ഥയെ മൂറുകൾ പിന്തുടരുന്നില്ല എങ്കിലും അവരുടെ കുടി വ്യവസ്ഥ (മാതാപിതാക്കളുടെ ബന്ധുത്തത്തിന് തുല്യ പ്രാധാന്യം നൽകുന്ന രീതി) തമിഴ് സംസ്ക്കാരത്തിന്റെ ഒരു ഭാഗമായി കണക്കാക്കുന്നു.
മദ്ധ്യ കാലഘട്ടം
[തിരുത്തുക]ശ്രീലങ്കയിലെ മൂറുകളും മുക്കവരുമാണ് മധ്യകാലഘട്ടത്തിൽ ശ്രീലങ്കയിലെ മുത്ത് വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്നത്. ഈ കാലയളവിൽ ഇരു സമുദായങ്ങൾക്കും ഇടയിൽ സഖ്യങ്ങളും പരസ്പര വിവാഹളും നിലനിന്നിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റു മുസ്ലിംകളുമായി തീരദേശ വ്യാപാരത്തിലൂടെ അവർ ഉറ്റബന്ധം പുലർത്തി. തർക്കങ്ങൾ പരിഹരിക്കാൻ മൂറുകൾക്ക് അവരുടെ നീതിന്യായ വ്യവസ്ഥയും കോടതിയും ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ കോളനിവല്ക്കരണത്തോടെ, തലസ്ഥാനനഗരമായ കൊളംബോ പോലെയുള്ള നഗരങ്ങളിൽ നിന്നും മൂറുകൾ വലിയ തോതിൽ പുറത്താക്കപ്പെട്ടു. അക്കാലത്ത് മൂറുകൾ പട്ടണങ്ങളിലെ പ്രബല വിഭാഗമായിരുന്നു. അങ്ങനെ മൂക്കൾ കിഴക്കോട്ട് കുടിയേറിപ്പാർക്കുകയും കാണ്ടി രാജവംശത്തിന്റെ ക്ഷണത്തിന്റെ ക്ഷണപ്രകാരം അവിടെ സ്ഥിരതാമസിക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് കപ്പിത്താനായ റോബർട്ട് നോക്സ്, കാണ്ടി രാജാക്കന്മാർ മൂറുകൾക്കായി പള്ളികൾ പണിതു നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "A2 : Population by ethnic group according to districts, 2012". Census of Population & Housing, 2011. Department of Census & Statistics, Sri Lanka. Archived from the original on 2018-03-10. Retrieved 2018-11-28.
- ↑ "The World Factbook — Central Intelligence Agency". www.cia.gov. Archived from the original on 2018-12-24. Retrieved 2018-11-28.
- ↑ "Demographics of Sri Lanka", Wikipedia (in ഇംഗ്ലീഷ്), 2018-11-24, retrieved 2018-11-28
- ↑ Minahan, James B. (2012-08-30). Ethnic Groups of South Asia and the Pacific: An Encyclopedia: An Encyclopedia (in ഇംഗ്ലീഷ്). ABC-CLIO. ISBN 9781598846607.
- ↑ McGilvray, Dennis B. (1998-11). "Arabs, Moors and Muslims: Sri Lankan Muslim ethnicity in regional perspective". Contributions to Indian Sociology (in ഇംഗ്ലീഷ്). 32 (2): 433–483. doi:10.1177/006996679803200213. ISSN 0069-9667.
{{cite journal}}
: Check date values in:|date=
(help) - ↑ PAPIHA, S.S.; MASTANA, S.S.; JAYASEKARA, R. (1996). "Genetic Variation in Sri Lanka". Human Biology. 68 (5): 707–737.
- ↑ Pieris, P.E. "Ceylon and the Hollanders 1658-1796". American Ceylon Mission Press, Tellippalai Ceylon 1918
- ↑ Ross Brann, "The Moors?", Andalusia, New York University. Quote: "Andalusi Arabic sources, as opposed to later Mudéjar and Morisco sources in Aljamiado and medieval Spanish texts, neither refer to individuals as Moors nor recognize any such group, community or culture."
- ↑ 9.0 9.1 Mohan, Vasundhara (1987). Identity Crisis of Sri Lankan Muslims. Delhi: Mittal Publications. pp. 9–14, 27–30, 67–74, 113–118.
- ↑ Pulavar, Mātakal Mayilvākan̲ap (1999). The Yalpana-vaipava-malai, Or, The History of the Kingdom of Jaffna (in ഇംഗ്ലീഷ്). Asian Educational Services. p. 82. ISBN 9788120613621.
- ↑ Fazal, Tanweer (2013-10-18). Minority Nationalisms in South Asia (in ഇംഗ്ലീഷ്). Routledge. p. 121. ISBN 978-1-317-96647-0.
- ↑ Singh, Nagendra Kr; Khan, Abdul Mabud (2001). Encyclopaedia of the World Muslims: Tribes, Castes and Communities (in ഇംഗ്ലീഷ്). Global Vision. ISBN 9788187746102.