ശ്രീലങ്കയിലെ ഈസ്റ്റർദിന ബോംബാക്രമണം 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2019 ഏപ്രിൽ 21 ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ നടക്കുകയുണ്ടായി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും, മൂന്നു ആഡംബരഹോട്ടലിലും ആണ് ബോംബാക്രമണം ഉണ്ടായത്. ആ ദിവസം വൈകീട്ട് ദെമാത്തഗോഡയിലെ ഹൗസിങ് കോളനിയിലും, ദെഹിവാലയിലെ ഗസ്റ്റ് ഹൗസിലും ചെറിയ സ്ഫോടനങ്ങൾ നടക്കുകയുണ്ടായി. ശ്രീലങ്കയിലെ വിവധ നഗരങ്ങൾ തീവ്രവാദികൾ ലക്ഷ്യം വച്ചിരുന്നു. 39 വിദേശപൗരന്മാരുൾപ്പട്ടെ 359 ഓളം ആളുകൾ ഈ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടു എന്നു ഔദ്യോഗികകണക്കുകൾ പറയുന്നു. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു.

നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്.