ശ്രീലക്ഷ്മി ശ്രീകുമാർ

From വിക്കിപീഡിയ
Jump to navigation Jump to search
ശ്രീലക്ഷ്മി ശ്രീകുമാർ
ജനനം
ശ്രീലക്ഷ്മി ശ്രീകുമാർ

1995 മേയ് 11
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾലക്ഷ്മി
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവം2016 – ഇന്നുവരെ
ജീവിത പങ്കാളി(കൾ)ജിതിൻ ജഹാംഗീർ (2019)

ശ്രീലക്ഷ്മി ശ്രീകുമാർ ഒരു മലയാളചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ്. അവർ ശ്രീലക്ഷ്മി ജഗതി എന്ന പേരിലും അറിയപ്പെടുന്നു. പ്രശസ്ത ചലച്ചിത്ര നടനായ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി.

ജീവിതരേഖ[edit]

ശ്രീലക്ഷ്മി ശ്രീകുമാർ 1995 മെയ് 11 ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് അദ്ദേഹത്തിൻറെ മൂന്നാമത്തെ പത്നി കലയിൽ ജനിച്ച പുത്രിയാണ് ശ്രീലക്ഷ്മി.[1] തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ചെറുപ്പകാലം മുതൽ, ക്ലാസിക്കൽ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്ന ശ്രീലക്ഷ്മി ഒരു ഇരുത്തംവന്ന നർത്തകി കൂടിയാണ്. 2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ശ്രീലക്ഷ്മി.

അഭിനയിച്ച ചിത്രങ്ങൾ[edit]

  1. .അയ്യർ ഇൻ പാകിസ്താൻ (2016)
  2. .വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ
  3. .ക്രാന്തി
  4. .കാരണവർ

വിവാഹം[edit]

ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാണ്.ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. 5 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.2019 നവംബർ 17ന് ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു വിവാഹം

[2]

അവലംബം[edit]

  1. "Sreelakshmi Sreekumar wishes her dad".
  2. "Bigg Boss Malayalam: Here are the lesser-known facts about evicted contestant Sreelakshmi Sreekumar".