ശ്രീദേവി ബംഗ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീദേവി ബംഗ്ലാവ്
പ്രമാണം:Sridevi Bungalow.jpg
ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംപ്രശാന്ത് മാമ്പുള്ളി
നിർമ്മാണംചദ്രശേഖർ എസ്സ്.കെ
മനീഷ് നായർ
ജെറോം ജോസഫ്
റോമൻ ഗിൽബർട്ട്
രചനപ്രശാന്ത് മാമ്പുള്ളി
അഭിനേതാക്കൾപ്രിയ പ്രകാശ് വാര്യർ
പ്രിയാംഷു ചാറ്റർജീ
അസീം അലി ഖാൻ
മുകേഷ് റിഷി
സംഗീതംഫോർ മ്യൂസിക്
ഛായാഗ്രഹണംസിനു സിദ്ധാർത്ഥ്
ചിത്രസംയോജനംബാബു രത്നം
റിലീസിങ് തീയതി2019
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്70 കോടി

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് 2019 ൽ പ്രദർശനത്തിനെത്തുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ഹിന്ദി ഭാഷാചിത്രമാണ് ശ്രീദേവി ബംഗ്ലാവ്(English:Sreedevi Bungalow).പൂർണ്ണമായും ലണ്ടനിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ പ്രിയ പ്രകാശ് വാര്യർ പ്രധാന വേഷം അഭിനയിക്കുന്നു.ശ്രീദേവി ബംഗ്ലാവിനെതിരെ നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ രംഗത്തു വന്നതാണ് ബോളിവുഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്ന സംശയവുമായിരുന്നു ഇതിന് കാരണമായത്.എന്നാൽ ശ്രീദേവിയുടെ കഥയല്ലെന്നും ദേശീയ അവാർഡ് നേടിയ നടിയുടെ കഥയാണ് സിനിമയെന്നതായിരുന്നു സംവിധായകന്റെ വിശദീകരണം.70 കോടി ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ അതീവ ഗ്ലാമറസായിട്ടായിരുന്നു പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നത്.ഫോർ മ്യൂസിക് ഈ ചിത്രത്തിൻറ്റെ സംഗീതം ഒരുക്കുന്നു.പ്രിയാ പ്രകാശ് വാര്യർക്ക് പുറമേ മുകേഷ് റിഷി,പ്രിയാംഷു ചാറ്റർജി,അസിം അലി ഖാൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം സിനു സിദ്ദാർത്ഥും ചിത്രസംയോജനം ബാബുരത്നവും നിർവഹിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

വിവാദം[തിരുത്തുക]

ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സംവിധായകൻ പ്രശാന്ത് മാമ്പുള്ളി ഉൾപ്പെടെയുള്ള അണിയറക്കാർക്കെതിരേ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. വക്കീൽ നോട്ടീസ് ലഭിച്ചതായും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ സിനിമ ഒരു സസ്പെൻസ് ചിത്രമാണെന്നും മലയാളി കൂടിയായ പ്രശാന്ത് മാമ്പുള്ളി പറഞ്ഞിരുന്നു.

ബോളിവുഡിലടക്കം നിറഞ്ഞു നിന്ന ശക്തമായ ഒരു നടിയുടെ വേഷമാണ് ‘ശ്രീദേവി ബംഗ്ലാവി’ൽ താൻ കൈകാര്യം ചെയ്യുന്നതെന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ഒരു കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതായി ടീസറിൽ കാണിച്ചിരുന്നു. ഇതോടെയാണ് നിയമനടപടികൾ സ്വീകരിക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

70 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് ദേശീയ പുരസ്‌കാര ജേതാവായ ഒരു നടിയുടെ കഥയാണ് പറയുന്നത്. ലണ്ടനിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുന്നത്.

അവലംബം[തിരുത്തുക]

Mathrubhoomi.com ശേഖരിച്ചത്

"https://ml.wikipedia.org/w/index.php?title=ശ്രീദേവി_ബംഗ്ലാവ്&oldid=3257862" എന്ന താളിൽനിന്ന് ശേഖരിച്ചത്