ശ്രീദേവി കക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീദേവീ കക്കാട് മലയാളത്തിലേ പ്രശസ്ത സാഹിത്യകാരിയാണ്.

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ കീഴേ നാരിപ്പാട്ട് ശങ്കരൻ നമ്പൂതിരിയുടേയും നീലീ അന്തർജനത്തിന്റേയും മകളായി 1935 മാർച്ച് 1 ന്ജനിച്ചു.കാറൽമണ്ണയിലും ചെർപ്പുളശ്ശേരിയിലുമായി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പാലക്കാട് വിക്റ്റോറിയാ കോളേജിൽ പഠനം പൂർത്തിയാക്കി.

1955 ൽ പ്രസിദ്ധ മലയാള എഴുത്തുകാരനായ എൻ എൻ കക്കാടുമായുള്ള വിവാഹ ശേഷം കോഴിക്കോട് താമസിക്കുന്നു

ദേശാഭിമാനിയിലും മാതൃഭൂമിയിലും പ്രവർത്തിച്ചിട്ടുണ്ട്.1995 മാതൃഭൂമിയിൽ നിന്ന് വിരമിച്ചു.ആകാശവാണിയിൽ കവിതകളും നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ദേശപോഷിണി വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.ദേശപോഷിണി മഹിളാ സമാജത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ[തിരുത്തുക]

ഭർത്താവായ എൻ എൻ കക്കാടിനെ കുറിച്ചെഴുതിയ ആർദ്രമീ ധനുമാസരാവിൽ ,

വാമപക്ഷത്ത് ഒരാൾ എന്നിവ പ്രധാന കൃതികൾ.

"https://ml.wikipedia.org/w/index.php?title=ശ്രീദേവി_കക്കാട്&oldid=3092658" എന്ന താളിൽനിന്ന് ശേഖരിച്ചത്