ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീജ കെ.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീജ കെ.വി.
ജനനം1966 ഒക്‌ടോബർ 20
തൃശൂർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)ഓരോരോ കാലത്തിലും

മലയാളനാടകകൃത്തും നാടക പ്രവർത്തകയുമാണ് ശ്രീജ കെ.വി. 1966 ഒക്‌ടോബർ 20-ന്‌ തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിൽ ജനിച്ചു. പട്ടാമ്പി സംസ്‌കൃതകോളജിൽനിന്ന്‌ ബിരുദവും മലയാളത്തിൽ ബിരുദാനന്തരബിരുദവും നേടി. ഇപ്പോൾ പട്ടാമ്പിയിൽ വാണിജ്യനികുതിവകുപ്പിൽ ഉദ്യോഗസ്ഥ.

പുരസ്കാരങ്ങൾ

[തിരുത്തുക]

കേരള സംഗീത നാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും നാടക രചനക്കുളള പുരസ്കാരം ലഭിച്ച ആദ്യ സ്ത്രീയാണ് ശ്രീജ. കെ. വി. 2014 ൽ കേരള സംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻപിള്ള മെമ്മോറിയൽ എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. ഓരോരോ കാലത്തിലും എന്ന നാടകം കേരള സംഗീതനാടക അക്കാദമിയുടെ അമെച്വർ നാടകമത്സരത്തിൽ 1999-ൽ മികച്ച രചനയ്‌ക്കുളള അവാർഡിനും മികച്ച നവാഗത പ്രതിഭയ്‌ക്കുളള ടി.എൻ.ഗോപിനാഥൻ നായർ അവാർഡിനും 2003-ലെ ചെറുകാട്‌ അവാർഡിനും '2005-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും [1][2] അർഹമായി. ‘ലേബർ റൂംസി.എൻ.ശ്രീകണ്‌ഠൻ നായർ സാകേതം അവാർഡിന്‌ അർഹമായി.2007 ൽ കലംകാരിയുടെ കഥ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ മികച്ച രചനക്കുള്ള രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. നാടകമേഖലയിലെ സംഭാവനകൾക്കുള്ള മടവൂർ ഭാസി പുരസ്കാരം (2016),ചിറയിൻകീഴ് ഡോക്ടർ.ഗംഗാധരൻ നായർ നാടക പുരസ്കാരം (2024), കലാസാംസ്കാരിക നാടകമേഖലകളിലെ സംഭാവനകൾക്ക് നൽകുന്ന വയലാ വാസുദേവൻ പിള്ള പുരസ്കാരം ( 2019) എന്നിവ ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ ജൂനിയർ ഫെലോഷിപ്പ്,ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ മലയാളം വകുപ്പ് സാഹിത്യ ഗവേഷണത്തിനായി നൽകുന്ന വിദ്വാൻ പി. ജി.നായർ ഫെലോഷിപ്പ് എന്നിവ സ്വീകരിച്ച് ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീജ_കെ.വി.&oldid=4529882" എന്ന താളിൽനിന്ന് ശേഖരിച്ചത്