ശ്രിയ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രിയ റെഡ്ഡി
ജനനം (1983-11-28) 28 നവംബർ 1983  (38 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശ്രേയ
തൊഴിൽനടി, മോഡൽ
സജീവ കാലം2002–തുടരുന്നു
ജീവിതപങ്കാളി(കൾ)വിക്രം കൃഷ്ണ
കുട്ടികൾഅമേലിയ

ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രിയ റെഡ്ഡി (ജനനം: 1983 നവംബർ 28). മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരം ഭരത് റെഡ്ഡിയുടെ മകളാണ് ശ്രിയ റെഡ്ഡി. ആദ്യകാലത്ത് എസ്.എസ്. മ്യൂസിക് ചാനലിൽ അവതാരകയായി പ്രവർത്തിച്ചിരുന്ന ശ്രിയ പിന്നീട് ചലച്ചിത്രരംഗത്തു സജീവമാകുകയായിരുന്നു. 2002-ൽ പുറത്തിറങ്ങിയ സമുറായി ആണ് ശ്രിയ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിലവധി ചിത്രങ്ങളിൽ അഭിനയിച്ചു. ബ്ലാക്ക് (മലയാളചലച്ചിത്രം), തിമിര്, കാഞ്ചീവരം എന്നിവയാണ് ശ്രിയ റെഡ്ഡി അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.

ആദ്യകാല ജീവിതം[തിരുത്തുക]

ഇന്ത്യയുടെ മുൻ ടെസ്റ്റ് ക്രിക്കറ്റ് താരവും വിക്കറ്റ് കീപ്പറുമായിരുന്ന ഭരത് റെഡ്ഡിയുടെ മകളായി ഹൈദ്രാബാദിൽ ജനനം. ഊട്ടിയിലെ ഗുഡ് ഷെഫേർഡ് ഇന്റർനാഷണൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈയിലെ എത്തിരാജ് കോളേജിൽ ബിരുദപഠനത്തിനു ചേർന്നു.[1] ശ്രിയ റെഡ്ഡിയുടെ കുട്ടിക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രിയും സന്ദീപ് പട്ടീലും ശ്രിയയുടെ വീട്ടിലെത്തുകയും അവളുടെ ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.[2] സ്കൂൾ പഠനസമയത്തു തന്നെ മോഡലിംഗ് രംഗത്തേക്കു ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി ശ്രിയയ്ക്കു പഠനം തുടരേണ്ടി വന്നു.[3] എസ്. എസ്. മ്യൂസിക് ചാനലിൽ അവതാരകയാകുവാൻ അവസരം ലഭിച്ചപ്പോൾ പിതാവിൽ നിന്ന് സമ്മതം വാങ്ങിയ ശ്രിയ ചാനലിലെ ജോലിയിൽ പ്രവേശിച്ചു. പഠനത്തോടൊപ്പം ജോലിയും തുടർന്നു.[3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

എസ്. എസ്. മ്യൂസിക് ചാനലിൽ ജോലിയിൽ പ്രവേശിച്ച ശ്രേയ കണക്ട്, ഫൊണ്ടാസ്റ്റിക് എന്നീ പരിപാടികളുടെ അവതാരകയായി പ്രവർത്തിച്ചു. ചാനലിൽ ചേരുന്നതിനായി അഞ്ചു ഘട്ട ഓഡീഷനിൽ പങ്കെടുക്കേണ്ടി വന്നുവെന്ന് ശ്രേയ പറഞ്ഞിട്ടുണ്ട്.[3] ചാനൽ അവതാരകയായ ശേഷം വളരെ പെട്ടെന്നു തന്നെ 'വിജെ ശ്രിയ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.[4][3] ചാനലിൽ അവതാരകയായിരിക്കുന്ന സമയത്താണ് ഒരു തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ശ്രിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനോട് കുടുംബാംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു.[3]

ശ്രിയ അഭിനയിച്ച സമുറായ് (2002) എന്ന ചിത്രമാണ് ആദ്യം പ്രദർശനത്തിനെത്തിയത്. വിക്രം നായകനായ ഈ ചിത്രത്തിൽ സഹനായികയായി അഭിനയിച്ചു. ശ്രിയ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യത്തെ തെലുങ്ക് ചിത്രം അപ്പുഡപ്പുടു സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. തുടർന്ന് ശ്രിയ റെഡ്ഡി ഒരു വർഷത്തോളം അഭിനയരംഗത്തു നിന്ന് വിട്ടുനിന്നു.[3] 2004-ൽ മമ്മൂട്ടി നായകനായ ബ്ലാക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തന്റെ ഭർത്താവിനെ തേടി നഗരത്തിലെത്തുന്ന ഒരു തമിഴ് യുവതിയായാണ് ശ്രിയ ഈ ചിത്രത്തിൽ അഭിനയിച്ചത്.[5][6] ശ്രിയയുടെ യഥാർത്ഥ രൂപത്തിനു നേർവിപരീതമായ ശരീര ഘടനയാണ് ഈ കഥാപാത്രത്തിനുണ്ടായിരുന്നത്.[4][7] ഒരു ദളിത യുവതിയുടെ മുഖമാണ് ഈ കഥാപാത്രത്തിനു വേണ്ടതെന്ന് സംവിധായകൻ രഞ്ജിത്ത് അഭിപ്രായപ്പെട്ടതിനെത്തുടർന്ന് ശ്രിയ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.[8] ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രിയ റെഡ്ഡി പ്രേക്ഷകശ്രദ്ധ നേടി.[8] 2005-ൽ ശ്രീധർ റെഡ്ഡി സംവിധാനം ചെയ്ത 19 റെവല്യൂഷൻസ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു സമ്പന്ന യുവതിയുടെ വേഷമാണ് ശ്രിയ ചെയ്തത്.[9]

2005-ൽ പുറത്തിറങ്ങിയ ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന മലയാളചലച്ചിത്രത്തിൽ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയായി അഭിനയിച്ചു.[4][4][5][7] 2006-ൽ രണ്ടു തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ നാലു സിനിമകളിൽ അഭിനയിച്ചു. തരുൺ ഗോപിയുടെ സംവിധാനം ചെയ്ത് വിശാൽ നായകനായി അഭിനയിച്ച തിമിര് എന്ന ചിത്രത്തിലെ പ്രതിനായികാവേഷം നിരൂപകശ്രദ്ധ നേടിയിരുന്നു.[10][11][12] ഷങ്കറിന്റെ നിർമ്മാണത്തിൽ വസതബാലൻ സംവിധാനം ചെയ്ത വെയിൽ എന്ന ചിത്രത്തിൽ ഭരത്, പശുപതി, ഭാവന, പ്രിയങ്ക നായർ എന്നിവരോടൊപ്പം ശ്രിയ റെഡ്ഡിയും അഭിനയിച്ചിരുന്നു.[13][14][15][16] പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത ശ്രിയ റെഡ്ഡിക്ക് ഫിലിംഫെയർ, വിജയ് അവാർഡ് എന്നിവയ്ക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷം വിവാഹജീവിതം ആരംഭിച്ച ശ്രിയ റെഡ്ഡി അഭിനയരംഗത്തു നിന്ന് കുറച്ചുകാലം വിട്ടുനിന്നുവെങ്കിലും എട്ടുവർഷങ്ങൾക്കു ശേഷം ആണ്ടവ കാണോം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു മടങ്ങിയെത്തി. ഈ ചിത്രത്തിൽ ശാന്തി എന്ന ഗ്രാമീണ വനിതയായാണ് ശ്രിയ അഭിനയിക്കുന്നത്.[17]

സ്വകാര്യ ജീവിതം[തിരുത്തുക]

2008 മാർച്ച് 9-ന് തമിഴ് നടനും നിർമ്മാതാവുമായ വിക്രം കൃഷ്ണയെ വിവാഹം കഴിച്ചു.[18] ഇവർക്ക് ഒരു മകളുണ്ട്. ജി. കൃഷ്ണ റെഡ്ഡിയുടെ മകനും നടൻ വിശാലിന്റെ സഹോദരനുമാണ് വിക്രം കൃഷ്ണ.[11][19] ശ്രിയ റെഡ്ഡിയും ഭർത്താവ് വിക്രം കൃഷ്ണയും ചേർന്ന് ചില ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.[20]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Role Language Notes
2002 Samurai Nisha Tamil Special Appearance
2003 Appudappudu Radhika Telugu
2004 Black Anandam Malayalam
19 Revolutions Shirin Kolhatkar English
2005 Bharathchandran I.P.S. Hema Malayalam
2006 Amma Cheppindi Razia Telugu
Oraal Malayalam
Thimiru Easwari Tamil
Veyil Paandi Tamil
2007 Pallikoodam Jhansi Tamil
2008 Kanchivaram Annam Vengadam Tamil Nominated, Filmfare Award for Best Tamil Actress
Nominated, Vijay Award for Best Supporting Actress
2016 Sila Samayangalil Tamil
2018 Andava Kaanom Shanthi Tamil Filming

നിർമ്മിച്ചവ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. 3.0 3.1 3.2 3.3 3.4 3.5 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. 4.0 4.1 4.2 4.3 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. 5.0 5.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. 7.0 7.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. 8.0 8.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. 11.0 11.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 16. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 17. http://www.thehindu.com/features/metroplus/reddy-to-make-a-comeback/article6457867.ece
 18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 19. [1] Archived 18 August 2009 at the Wayback Machine.
 20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രിയ_റെഡ്ഡി&oldid=3646131" എന്ന താളിൽനിന്ന് ശേഖരിച്ചത്