ശ്രവണ സഹായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേൾവി ശക്തി കുറഞ്ഞവർക്ക് മെച്ചപ്പെട്ട ശ്രവണം ലഭിക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക്ക് വൈദ്യോപകരണങ്ങളാണ് ഹിയറിംഗ് ഏഡ് (hearing aid) അഥവാ ശ്രവണ സഹായി.
ശ്രവണ സഹായികളായി കേൾവിക്കുഴലുകൾ (ear trumpets) , 18ആം നൂറ്റാണ്ടു മുതൽക്കേ പ്രചാരത്തിലുണ്ട്. എന്നാൽ അവ ചെവിക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ ശേഖരിച്ച് ചെവിയിലേക്ക് കേന്ദീകരിച്ച് കടത്തി വിടാൻ രൂപകൽപ്പന ചെയ്ത കുഴൽ രൂപത്തിലുള്ള ഉപകരണളായിരുന്നു. അവ്യ്ക്ക് ശബ്ദവർദ്ധനം (amplification) വരുത്താൻ സാധിച്ചിരുന്നില്ല എന്ന വലിയ പോരായ്മയുണ്ടായിരുന്നു.
ആധുനിക ശ്രവണ സഹായികളെല്ലാം കമ്പ്യൂട്ടർവൽകൃത ഇൽക്ട്രോണിക്ക് സാങ്കേതികതകൾ ഉപയോഗിക്കുന്നവയാണ്. ശബ്ദശേഖരണം നടത്തി അനാവശ്യഘടകങ്ങളെ ഒഴിവാക്കി (noise cancellation/elimination) പ്രവർദ്ധീകരിച്ച് കർണ്ണത്തിലേക്ക് കടത്തിവിടുകയാണ് ഇവയുടെ ധർമ്മം.

കേൾവിനഷ്ടം (hearing loss) സംഭിച്ചവർക്ക് നഷ്ടകേൾവി തിരിച്ച് നൽകാൻ ശ്രവണ സഹായികൾക്കാവില്ല. ഉള്ള കർണ്ണശേഷി വച്ച് കൂടുതൽ മെച്ചപ്പെട്ട (ഉച്ച, വ്യക്തത) ശ്രവണാനുഭവം നൽക്കലാണ് ഹിയറിംഗ് ഏഡുകൾ ചെയ്യുന്നത്.
ആദ്യം വാക്വം ടൂബുകളും, പിന്നീട് ട്രാൻസിസ്റ്ററുകളും, ഒടുവിൽ ഐ.സി (integrated circuits) ഹിയറിംഗ് ഏഡ് രംഗത്ത് സമുല മാറ്റങ്ങൾ നിരന്തരം വരുത്തികൊണ്ടിരിക്കുകയായിരുന്നു ഇരുപതാം നൂറ്റാണ്ടിലുടനീളം.

ഘടകങ്ങൾ /പ്രവർത്തനം[തിരുത്തുക]

[1]

  • മൈക്രോഫോൺ- ഇവ അന്തരീക്ഷത്തിലുള്ള ശബ്ദം പിടിച്ചെടുത്ത് ഇലക്ട്രിക്ക് സിംഗനലുകളാക്കുന്നു. ഒരു ദിക്കിൽ(directional) നിന്നോ, പല ദിക്കുകളിൽ നിന്നോ(omni directional) ശബ്ദം പിടിച്ചെടുക്കുന്നവയായി ഇവ തരംതിരിച്ചിരിക്കുന്നു
  • ആംപ്ലിഫയർ / പ്രോസസ്സർ: ഹിയറിംഗ് ഐഡിന്റെ മദർബോഡ് എന്ന് വിശേഷിപ്പികാവുന്നതാണ് ഈ ഘടകം. ഇലക്ട്രിക്ക് സിംഗനലുകളെ ഡിജിറ്റൽ സിംഗനലുകളാക്കുന്നത് ഇവയാണ്.. കാറ്റ് , ചുറ്റുമുള്ള പാഴ് ശബ്ദങ്ങൾ, എന്നിവ ഒഴിവാക്കിയും , മറച്ചും ലഘൂകരിച്ചും ശബ്ദം ഇവിടെവച്ച്.സംസ്ക്കരിക്കപ്പെടുന്നു.അങ്ങനെ സംസ്ക്കരിക്കപ്പെട്ട ഡിജിറ്റൽ ശബ്ദം വീണ്ടും അനലോഗ് ആക്കപ്പെടുന്നു.
  • റിസീവർ: അന്തകർണ്ണതിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഘടകമാണ് റിസീവർ.സിഗ്നലുകൾ സ്വീകരിച്ച് അവ കേൾവി തരംഗങ്ങൾ (audible sounds) ആക്കി പരിവർത്തനം ചെയ്യുകയാൺ¬ റിസീവറിന്റെ പ്രവർത്തനം

സുദീർഘമെന്ന് തോന്നിക്കുന്ന ഈ പ്രക്രിയ നടക്കുന്നത് മൈക്രോസെകൻഡുകൾക്കുള്ളിലാണ്. തികച്ചും സ്വാഭാവികമായ ശ്രവണാനുഭവം തന്നെ നൽകുന്നതാണ് ആധുനിക ഏഡുകളിലേറെയും.

ഇനങ്ങൾ[തിരുത്തുക]

ധാരാളം തരങ്ങളുള്ള ഈു ഉപകരണത്തെ പ്രധാനമായും തരം തിരിക്കാവുന്നത് ഇപ്രകാരമാണ്

A pair of BTE hearing aids with earmolds.
  • BTE –Behind the Ear – മിക്ക ഘടകങ്ങളും അടങ്ങിയ സംവിധാനം ചെവിക്ക് പിന്നിൽ സ്ഥിതിചെയ്യുന്നു
  • Mini BTE – മേൽ പറഞ്ഞ BTEയുടെ പരിഷ്കൃത രൂപം . എതാണ്ട് അദൃശ്യമായ വയറുകളേ പുറമേ വരുന്നുള്ളൂ.
  • ITE (In the Ear)- പുറം ചെവിക്കുള്ളിലാണ് ഇവ സജ്ജീകരിക്കുക
  • ITC (In the Canal)- കർണ്ണനാളത്തിനുള്ളിലേക്ക് പൂർണ്ണമായോ ഭാഗികമയോ നീളുന്ന യന്ത്ര ഭാഗങ്ങളാണ് ഇവയിൽ

അവലംബം[തിരുത്തുക]

  1. {{cite web |url=https://www.earq.com/blog/parts-of-a-hearing-aid
"https://ml.wikipedia.org/w/index.php?title=ശ്രവണ_സഹായി&oldid=2415290" എന്ന താളിൽനിന്ന് ശേഖരിച്ചത്