ഉള്ളടക്കത്തിലേക്ക് പോവുക

ശോഭ ലാൽചന്ദാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിന്ധി സാഹിത്യകാരിയും വിവർത്തകയും പത്രപ്രവർത്തകയുമായിരുന്നു ശോഭ ലാൽചന്ദാനി (19 ഫെബ്രുവരി 1954 - 03 മേയ് 2024). ഹിന്ദിവാസി എന്ന സിന്ധി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. വിവർത്തനത്തിനുള്ള 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

സിന്ധി സാഹിത്യകാരൻ താക്കൂർ ചൗളയുടെ മകളാണ്. അദ്ദേഹത്തിന്റെ മരണാനന്തരം താക്കൂർ നടത്തിയിരുന്ന സിപുൺ മാസികയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. സീത സിന്ധു ഭവൻ കേന്ദ്രീകരിച്ച് അവർ നിരവധി സാഹിത്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.[1] മുംബൈ സർവകലാശാലയിൽ നിന്ന് സിന്ധി സാഹിത്യത്തിൽ എം.എ ബിരുദം നേടി. സുധാ മൂർത്തിയുടെ ഹിന്ദി നോവൽ ഡോളർ ബാഹു - ഡോളർ നൂഹാൻ എന്ന പേരിൽ സിന്ധിയിലും ദേവനാഗരിയിലുമാക്കി. അവരുടെ നിരവധി ചെറുകഥകൾ ആകാശവാണി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. മുംബൈ കോളേജുകളിൽ സിന്ധി അധ്യാപികയായും അവർ ജോലി നോക്കി. ചിത്രകാരനായിരുന്ന റാം ലാൽ ചന്ദാനിയാണ് ഭർത്താവ്.[2]

കൃതികൾ

[തിരുത്തുക]
  • ഡോളർ നൂഹാൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വിവർത്തനത്തിനുള്ള 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം [3]

അവലംബം

[തിരുത്തുക]
  1. https://sindhyat.com/artist/Shobha%20Lalchandani
  2. https://sindhishaan.com/article/personalities/pers_11_02c.html
  3. https://sahitya-akademi.gov.in/pdf/Pressrelease_TP-2024.pdf
"https://ml.wikipedia.org/w/index.php?title=ശോഭ_ലാൽചന്ദാനി&oldid=4519320" എന്ന താളിൽനിന്ന് ശേഖരിച്ചത്