ചെമ്പരത്തി ശോഭന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശോഭന (ചെമ്പരത്തി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശോഭന (ചെമ്പരത്തി)
ജനനം (1959-09-16) 16 സെപ്റ്റംബർ 1959 (വയസ്സ് 58)
മദ്രാസ്, തമിഴ്നാട്, ഇന്ത്യ
മറ്റ് പേരുകൾ രോജാ രമണി
തൊഴിൽ ചലച്ചിത്രനടി
ജീവിത പങ്കാളി(കൾ) ചക്രപാണി
കുട്ടി(കൾ) തരുൺ കുമാർ, അമൂല്യ

ചെമ്പരത്തി ശോഭന 1981 സെപ്റ്റംബർ 16 മദ്രാസിൽ ജനിച്ചു. യഥാർത്ഥ പേര് രോജാ രമണി. ചെമ്പരത്തി എന്ന മലയാളചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് ചെമ്പരത്തി ശോഭന എന്ന പേരു വന്നത്. ആദ്യം മുതൽ തന്നെ അവർ തെലുഗു സിനീമയിൽ അഭിനയിച്ചു തുടങ്ങി. 1967-ൽ ഒരു ബാലനടിയായി ഭക്തപ്രഹ്ലാദ എന്ന തെലുഗു ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ അഭിനയ ജിവിതത്തിനു തുടക്കം കുറിച്ചു. 1970 നും 1980നും ഇടയിൽ വളരെ പ്രസിദ്ധയായി. തമിഴ്, മലയാളം, തെലുഗു, കന്നട ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 400-ൽ അധികം ചിത്രങ്ങളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ബ്ലൂക്രോസ് ഉൽപ്പെടെ നിരവധി സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചുവരുന്നു.

ജീവിതരേഖ[തിരുത്തുക]

ശോഭനയുടെ അച്ഛൻ ഒരു പത്രപ്രവർത്തകൻ ആയിരുന്നു.[1] തന്റെ അഞ്ചാം വയസിൽ ഭക്ത പ്രഹ്ലാദൻ എന്ന തെലുഗു ചിത്രത്തിലൂടെ പ്രസിദ്ധയായി. എ.വി.എം. ന്റെ ഒരു വൻഹിറ്റായിർന്നു ആചിത്രം. 70 പരം ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്ഫിലിമായ ചെമ്പരത്തി യിൽ 13-ആമത്തെ വയസിൽ നായികയായി പേരെടുത്തു.

ഔദ്യോഗികജീവിതം[തിരുത്തുക]

45 കൊല്ലത്തെ അഭിനയജീവിതത്തിൽ തെലുഗു, തമിഴ്, കന്നട, മലയാളം, ഹിന്ദി, ഒറിയ എന്നീ ഭാഷകളിലായി 300-ലധികം ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു കഴിഞ്ഞു. അതുകൂടാതെ തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലുള്ള മിക്കവാറും എല്ലാ നായികമാർക്കും വേണ്ടി 400-ൽ പരം സിനീമയിൽ ഡബ്ബിങ്ങ് ചെയ്തിട്ടുണ്ട്.

സ്വകാര്യജീവിതം[തിരുത്തുക]

ഒരു ഒറിയൻ നടനായ ചക്രപാണിയെ 1981-ൽ വിവഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ അദ്ദേഹം ETV യുടെ ഒറിയ ചാനലിന്റെ തലവനാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ തരുൺകുമാർ നായകവേഷത്തിൽ അഭിനയിക്കുന്നു. സൈക്കോളജിയിൽ ഡിഗ്രിയുള്ള മകൾ അമൂല്യ ഇപ്പോൾ യുഎസ്‌ലുള്ള ലോസാഞ്ജലസ്സിൽ ഇൻടീരിയൽ ഡിസൈനിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

 • പൂമ്പാറ്റ (1971).... സുമതി
 • ഇങ്ക്വിലാബ് സിന്ദാബാദ് (1971)
 • ചെമ്പരത്തി (1972).....ശാന്ത
 • പണിതീരാത്ത വീട് - 1973
 • ചായം - 1973
 • മുഴക്കം - 1973 .... ശാന്ത
 • ദർശനം - 1973
 • ഗായത്രി - 1973
 • കാമിനി Kaamini - 1974
 • ഭൂഗോളം തിരിയുന്നു - (1974)
 • മറ്റൊരു സീത - 1975
 • അമ്മ - 1976
 • സംഗമം - 1977
 • ആനന്ദം പരമാനന്ദം - 1977
 • പുത്തരിയങ്കം - 1978
 • വേനലിൽ ഒരു മഴ - 1979
 • മാളിക പണിയുന്നവർ - 1979
 • യക്ഷിപ്പാറു - 1979
 • ജീവിതം ഒരു ഗാനം (1979) - ഓമന
 • രാത്രികൾ നിനക്കു വേണ്ടി - 1979
 • ഇടിമുഴക്കം - 1980 .... പാഞ്ചാലി
 • അഗ്നിക്ഷേത്രം - (1980) ..... രാധ
 • പാലാട്ടു കുഞ്ഞിക്കണ്ണൻ - 1980
 • മൂർഖൻ - 1980.... രജനി
 • രജനീഗന്ധി - 1980.... ഉഷ
 • അമ്പല വിളക്ക് - 1980 ..... സാവിത്രി
 • രക്തം - 1981
 • ഊതിക്കാച്ചിയ പൊന്ന് (1981) .... ശാലിനി
 • സഞ്ചാരി - 1981 .... സുമം
 • ജീവിക്കൻ പഠിക്കണം - 1981
 • കടത്ത് - 1981 .... മാലു
 • ജീവന്റെ ജീവൻ - 1985

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പരത്തി_ശോഭന&oldid=2394867" എന്ന താളിൽനിന്നു ശേഖരിച്ചത്