ശോഭന നരസിംഹൻ
ശോഭന നരസിംഹൻ | |
---|---|
ദേശീയത | Indian |
കലാലയം | ഹാർവാഡ് സർവകലാശാല, Indian Institute of Technology Bombay, St. Xavier's College, Mumbai |
പുരസ്കാരങ്ങൾ | സ്ത്രീശക്തി സമ്മാൻ ശാസ്ത്ര പുരസ്കാരം,2010; കർണാടക സർക്കാരിന്റെ കല്പന ചൗള വനിതശാസ്ത്രജ്ഞ പുരസ്കാരം,2010 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കമ്പ്യുട്ടേഷണൽ നാനൊ സയൻസ് (Computational Nanoscience) |
സ്ഥാപനങ്ങൾ | ജവഹർലാൽ നെഹ്രു സെന്റർ ഫൊർ അഡ്വാൻസ്ഡ് സയന്റിഫിക് റീസർച്ച് |
ഡോക്ടർ ബിരുദ ഉപദേശകൻ | David Vanderbilt |
ശോഭന നരസിംഹൻ, സൈദ്ധാന്തിക ശാസ്ത്രത്തിൽ പ്രൊഫസറും ബേംഗളൂരുവിലെ ജവഹർലാൽ ആദമിക് അഫയേഴ്സിന്റെ ഡീനുമായിരുന്നു. അവർക്ക് ഏറ്റവും താല്പര്യമുണ്ടായിരുന്നത് കമ്പ്യുട്ടേഷണൽ നാനൊസയൻസ് ആയിരുന്നു.ആകാരത്തിലും വലിപ്പത്തിലും വരുന്ന കുറവ് പദാർത്ഥത്തിന്റെ സ്വഭാവത്തിനെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു അവരുടെ ഗവേഷണം.[1] ഇന്ത്യൻ നാഷനൽ അക്കാദമി ഒഫ് സയൻസിലെ ഫെല്ലോ കൂടിയാണ് അവർ. [2]
വിദ്യാഭ്യാസവും തൊഴിലും
[തിരുത്തുക]മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് 1983ൽ ഊർജ്ജ തന്ത്രത്തിൽ ബി.എസ്സി നേടി. ഐ ഐടി, മുംബൈയിൽ നിന്ന് 1985ൽ എം.എസ്സിയും പാസ്സായി. സൈദ്ധാന്തിക ഊർജ്ജ തന്ത്രത്തിൽ ഹാർവാഡ് സർവകലാശാലയിൽ നിന്നും 1991ൽ പി.എച്ഡിയും നേടി.[3] യു.എസ്.എയിലെ ബ്രൂക്ക് ഹാവൻ നാഷണൽ ലബോറാട്ടറിയിലും ജർമ്മനിയിലെ ബെർലനിലെ ഫ്രിറ്റ്സ് ഹേബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ മാക്സ് പ്ലാങ്ക് സൊസൈറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ജോലിയും ചെയ്തു. അവർ ജവഹർലാൽ മികച്ച ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ സൈദ്ധാന്തിക ശാസ്ത്ര (Theoretical Sciences ) വിഭാഗത്തിൽ 1996ൽ അധ്ദപനത്തിനായി ചേർന്നു. [4]
അവർക്ക് താല്പര്യം ഉൺർത്തുന്ന പുതുമയുള്ള പഠിപ്പിക്കുന്ന രീതികളും ഉണ്ടായിരുന്നു. അവർ അനേകം രാജ്യങ്ങളിൽ പഠന കളരികളിൽ പങ്കെടുക്കുകയും സംഘടിപ്പിക്കുകയുമുണ്ടായി.[5] അവർ സ്ത്രീകൾക്കീടയിൽ ശസ്ത്രവിഷയളെ പ്രചരിക്കുന്നതിൽ തല്പരയായിരുന്നു. ഇറ്റലിയിലെ Triesteല്ലിലെ അന്തർദേശീയ സൈദ്ധാന്തിക ഊർജ്ജതന്ത്ര കേന്ദ്രത്തിൽ തൊഴിൽ വികസന പരിശീലന കളരി സംഘടിപ്പിക്കുകയുണ്ടായി..[6]
പുരസ്കാരവും അംഗീകാരവും
[തിരുത്തുക]2011ൽ ഇന്ത്യയിലെ നാഷണൽ അക്കാദമി ഓഫ് സയംസസിൽ ഫെല്ലൊ ആയിരുന്നു. 2010ൽ സ്ത്രീശക്തി സമ്മാൻ ശാസ്ത്ര പുരസ്കാരം കിട്ടി. [7] കർണാടക സർക്കാരിന്റെ കല്പന ചൗള വനിതശാസ്ത്രജ്ഞ പുരസ്കാരം കിട്ടുകയുണ്ടായി.[8]
അവലംബം
[തിരുത്തുക]- ↑ "Shobhana Narasimhan: Research Interests". Archived from the original on 2019-01-24. Retrieved 30 October 2015.
- ↑ "Fellows, National Academy of Sciences, India". National Academy of Sciences, India. Archived from the original on 2015-07-16. Retrieved 30 October 2015.
- ↑ "Harvard PhD Theses in Physics: 1971-1999". Harvard PhD Theses in Physics: 1971-1999. Archived from the original on 2015-09-19. Retrieved 30 October 2015.
- ↑ "Faculty, Theoretical Sciences Unit, JNCASR". JNCASR. Archived from the original on 2015-10-22. Retrieved 30 October 2015.
- ↑ "Shobhana Narasimhan". JNCASR. Archived from the original on 2015-03-13. Retrieved 30 October 2015.
- ↑ "Career Development Workshop for Women in Physics at ICTP". International Centre for Theoretical Physics. Retrieved 30 October 2015.
- ↑ "Stree Shakti". Stree Shakti. Archived from the original on 2016-03-04. Retrieved 30 October 2015.
- ↑ "Scientists, engineers get awards". The Hindu. The Hindu. Retrieved 30 October 2015.