ശൈലേന്ദ്രനാഥ് മന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശൈലേൻ മന്ന
Sailen Manna.jpg
വ്യക്തി വിവരം
മുഴുവൻ പേര് ശൈലേന്ദ്രനാഥ് മന്ന
റോൾ Defender
Senior career*
Years Team Apps (Gls)
1940-1942 Howrah Union
1942-1960 Mohun Bagan
National team
1951-1956 India
* Senior club appearances and goals counted for the domestic league only

ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ശൈലേന്ദ്രനാഥ് മന്ന(1 സെപ്റ്റംബർ 1924 - 27 ഫെബ്രുവരി 2012).മികച്ച സെറ്റ് പീസ് കളിക്ക് പേരുകേട്ട മന്നയെ 2000 ത്തിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോളറായി ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തിരഞ്ഞെടുത്തിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

1924 സെപ്തംബർ ഒന്നിന് ഹൗറയിലാണ് ജനിച്ചത്. കൊൽക്കത്ത ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഹൗറ യൂണിയനിലൂടെയായിരുന്നു ഫുട്ബോൾജീവിതത്തിന്റെ തുടക്കം.1942 മുതൽ 1960 ൽ വിരമിക്കുന്നത് വരെ അദ്ദേഹം ബഗാനിൽ തുടർന്നു. പിന്നീട് ബഗാന്റെ കോച്ചായും പ്രവർത്തിച്ച മന്നയെ ക്ലബ് 2001 ൽ മോഹൻ ബഗാൻ രത്‌ന നൽകി ആദരിക്കുകയുണ്ടായി. 1948ലെ ലണ്ടൻ ഒളിമ്പിക്സിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. അന്ന് കരുത്തരായ ഫ്രാൻസിനോട് 2-1ന് തോറ്റാണ് ഇന്ത്യ പുറത്തായത്. ന്യൂഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത് മന്നയുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണിത്. ക്വാഡ്രാങ്കുലർ ടൂർണമെന്റിൽ ഇന്ത്യ തുടർച്ചയായ നാലു വർഷം കിരീടം നേടിയതും മന്നയുടെ നായകത്വത്തിലാണ്. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിലും ഇന്ത്യയെ നയിച്ചത് ഈ പ്രതിരോധനിരക്കാരനാണ്. 1954 മനില ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ അദ്ദേഹം നയിച്ചു.1952 മുതൽ തുടർച്ചയായി മൂന്നു വർഷം നാല് രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്റിലും മന്നയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടി. 1953 ൽ ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷന്റെ ഇയർബുക്കിൽ ലോകത്തെ മികച്ച 10 ക്യാപ്റ്റന്മാരുടെ പട്ടിക തയ്യാറാക്കിയതിൽ മന്നയും ഉൾപ്പെട്ടു.ബൂട്ടുപോലുമില്ലാതെ ലണ്ടൻ ഒളിമ്പിക്‌സിൽ കളിക്കേണ്ടി വന്നിട്ടുണ്ട് മന്നയുടെ നേതൃത്വത്തിലുള്ള ടീമിന്. ഫ്രാൻസിനോട് 2-1ന് തോറ്റ് പുറത്തായപ്പോൾ ബ്രിട്ടനിലെ മാർഗരറ്റ് രാജകുമാരി മന്നയോട് ചോദിക്കുകയുണ്ടായി. ബൂട്ടില്ലാതെ എതിരാളികളെ നേരിടാൻ നിങ്ങൾക്ക് ഭയം തോന്നുന്നില്ലേ എന്ന ആ ചോദ്യത്തിന് ബൂട്ട് വാങ്ങാൻ പോലും പണമില്ലായിരുന്നു എന്നതാണ് വസ്തുതയെങ്കിലും ബൂട്ടില്ലാതെ കളിക്കുന്നതാണ് കൂടുതൽ സുഖപ്രദം എന്നായിരുന്നു മന്നയുടെ മറുപടി.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (1970)
  • നൂറ്റാണ്ടിന്റെ ഫുട്‌ബോളറായി ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തിരഞ്ഞെടുത്തു.(2000)
  • മോഹൻ ബഗാൻ രത്‌ന (2001)

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/sports/story.php?id=254814
  2. http://www.deshabhimani.com/newscontent.php?id=123803

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Manna, Sailen
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH September 1, 1924
PLACE OF BIRTH Howrah, West Bengal, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ശൈലേന്ദ്രനാഥ്_മന്ന&oldid=3091642" എന്ന താളിൽനിന്ന് ശേഖരിച്ചത്