ശൈലവൃഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പർവ്വതങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മഴയാണ് ശൈലവൃഷ്ടി. നീരാവി പൂരിതമായ മഴക്കാറ്റുകൾ പർവ്വതത്തിനഭിമുഖമായി വീശുന്ന പ്രദേശങ്ങളിലാണ് ശൈലവൃഷ്ടി ഉണ്ടാകുന്നത്. പർവ്വതത്തിന്റെ ചെരിവുകളിലേക്ക് ശക്തിയായി തള്ളി നീക്കപ്പെടുന്ന വായുപിണ്ഡം ഉയർന്നു പൊങ്ങുകയും തണുത്ത് മഴയ്ക്ക് കാരണമാകുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പർവ്വതത്തിന്റെ കാറ്റിനഭിമുഖമായ ചെരിവുകളിൽ ലഭിക്കുന്ന മഴയാണ് ശൈലവൃഷ്ടി അഥവാ പർവ്വതവൃഷ്ടി എന്ന് പറയുന്നത്.[1]

ഉദ്ഭവം[തിരുത്തുക]

കാറ്റിനഭിമുഖമായ ചെരിവിൽ മഴ നൽകിയ ശേഷം വരണ്ട കാറ്റ് കാറ്റിനു പ്രതിമുഖമായ പർവ്വതച്ചെരിവിൽ എത്തിച്ചേരുന്നു. ഈ കാറ്റ് നീരാവിരഹിതമായാൽ ആ ഭാഗത്ത് മഴ ഉണ്ടാകുന്നില്ല. മഴ ലഭിക്കാത്ത കാറ്റിനു പ്രതിമുഖമായ പർവ്വതച്ചെരിവുകൾ മഴ നിഴൽ പ്രദേശങ്ങൾ എന്നറിയപ്പെടുന്നു. സമുദ്രത്തിൽ നിന്നും വരുന്ന നീരാവി പൂരിതമായ കാറ്റിനെ തടഞ്ഞു നിർത്താനുതകും വിധം പർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിൽ മാത്രമേ ഈ മഴ ഉണ്ടാകാറുള്ളൂ. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സമുദ്രതീര നഗരങ്ങളിൽ പോലും മഴയുടെ അളവിലുള്ള അന്തരം വരുന്നത് ശൈലവൃഷ്ടിയും മഴനിഴൽ പ്രദേശങ്ങളും മൂലമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൈലവൃഷ്ടി&oldid=2315773" എന്ന താളിൽനിന്ന് ശേഖരിച്ചത്