Jump to content

ശേഷാചലം മലനിരകൾ

Coordinates: 14°20′00″N 78°15′00″E / 14.33333°N 78.25°E / 14.33333; 78.25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കുകിഴക്കൻ ഇന്ത്യയിലെ തെക്കൻ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന പൂർവ്വ ഘട്ടത്തിന്റെ ഭാഗമായ മലനിരകളാണ് ശേഷാചലം മലനിരകൾ.

ജിയോളജി

[തിരുത്തുക]

പ്രീകാംബ്രിയൻ കാലഘട്ടത്തിലാണ് (3.8 ബില്യൺ മുതൽ 540 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) മലനിരകൾ രൂപപ്പെട്ടത്. ഈ കുന്നുകളിൽ അടങ്ങിയിരിക്കുന്ന ധാതുക്കളിൽ മണൽക്കല്ലും ചുണ്ണാമ്പുകല്ലുമായി ഇടകലർന്ന ഷേൽ ഉൾപ്പെടുന്നു. ഈ മലനിരകളുടെ അതിരുകൾ പടിഞ്ഞാറും വടക്കുപടിഞ്ഞാറും രായലസീമ ഉയർന്ന പ്രദേശങ്ങളും, വടക്ക് നന്ദ്യാൽ താഴ്വരയുമാണ്.

ശേഷാചലം മലനിരകളുടെ പനോരമിക് വ്യൂ, തലക്കോണ

മതപരമായ പ്രാധാന്യം

[തിരുത്തുക]

ഒരു പ്രധാന ഹിന്ദു തീർത്ഥാടന നഗരമായ തിരുപ്പതി ഈ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. അഞ്ജനാദ്രി, ഗരുഡാദ്രി, നാരായണാദ്രി, നീലാദ്രി, ശേഷാദ്രി, വെങ്കിടാദ്രി, വൃഷഭദ്രി എന്നിങ്ങനെ ഏഴ് കൊടുമുടികളാണ് ഈ മലനിരകളിൽ ഉള്ളത്, ഏറ്റവും ഉയരം കൂടിയ മലയ്ക്ക് സമുദ്രനിരപ്പിന് മുകളിൽ 600 മീറ്റർ (2,000 അടി) ഉയരമുണ്ട്. ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കുന്ന സർപ്പ രാജാവായ ആദിശേഷന്റെ ഏഴ് തലകളെയാണ് ഏഴ് മലകൾ പ്രതിനിധീകരിക്കുന്നതെന്ന് പറയപ്പെടുന്നു. ശ്രീവെങ്കടേശ്വര ദേശീയോദ്യാനം ഈ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ നാച്ചുറൽ ആർച്ച്, തിരുമല ഹിൽസ്, ശേഷാചലം മലനിരയുടെ ഭാഗമാണ്, ഇത് മധ്യ, അപ്പർ പ്രോട്ടോറോസോയിക് ഇയോണിന് ഇടയിലുള്ള കാലഘട്ടത്തിലാണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു.

ശേഷാചലം മലനിരകൾ 80 കിലോമീറ്റർ നീളത്തിലും 32 മുതൽ 40 ലകിലോമീറ്റർവരെ വീതിയിലുമായി വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് കിഴക്ക് വരെ നീളുന്നു. ശേഷാചലം മലനിരകളുടെ ഉയരം സമുദ്ര നിരപ്പിൽ നിന്ന് 168 മുതൽ 1187 മീറ്റർ വരെ വ്യത്യാസപ്പെടുന്നു. ഏറ്റവും ഉയരമുള്ള കൊടുമുടി തെല്ലറല്ല പെന്റ (1187 മീറ്റർ) ആണ്, മറ്റ് മിക്ക കൊടുമുടികളും 900 മീറ്ററിനു മുകളിൽ ഉയരമുള്ളവയാണ്. [1]

സംരക്ഷിത റിസർവ് വനം

[തിരുത്തുക]

2010-ൽ ഇത് ഒരു സംരക്ഷിത ജൈവമണ്ഡലം ആയി പ്രഖ്യാപിക്കപ്പെട്ടു. മരുന്നുകൾ, സോപ്പുകൾ, ആചാരങ്ങൾ മുതലായവയിൽ ഉപയോഗിക്കുന്ന രക്ത ചന്ദനത്തിന്റെ വലിയ ശേഖരം ഇവിടെയുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

14°20′00″N 78°15′00″E / 14.33333°N 78.25°E / 14.33333; 78.25

"https://ml.wikipedia.org/w/index.php?title=ശേഷാചലം_മലനിരകൾ&oldid=3800280" എന്ന താളിൽനിന്ന് ശേഖരിച്ചത്