ശൂദ്രകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു രാജാവും നാടകകൃത്തുമായിരുന്നു ശൂദ്രകൻ(IAST: Śūdraka). മൃച്ഛകടികം(കളിവണ്ടി), ബാണനും വിനവാസവദത്തയും (ഏകാംഗ നാടകം), പദ്മപ്രഭൃതിക എന്നിങ്ങനെ മൂന്ന് നാടകങ്ങളാണ് അദ്ദേഹത്തിന്റെതായി ലഭ്യമായിട്ടുള്ളത്.

തിരിച്ചറിയൽ[തിരുത്തുക]

മ‍ൃച്ഛകടികത്തിന്റെ കർത്താവ് ഒരു ആദരിക്കപ്പെട്ട രാജാവാണ് എന്നു അതിന്റെ ആമുഖത്തിൽ വെളിവാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ശൂദ്രകനാണെന്നും പറയുന്നു. അദ്ദേഹം അശ്വമേധം നടത്തി തന്റെ മേധാവിത്വം തെളിയിച്ചവനാണെന്നും പറയുന്നു. 110 വയസ്സുവരെ ജീവിച്ചിരുന്നതായും മകനാൽ നിഷ്കാസിതനാക്കപ്പെട്ടായും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ ഒരു ബുദ്ധിമാനായ മനുഷ്യനായും ഋഗ്വേദം, സാമവേദം, ഗണിതം, കാമശാസ്ത്രം, ആനകളെ മെരുക്കുന്ന വിദ്യ എന്നിവയിലും നിപുണനായിരുന്നു എന്നും പറയുന്നു.

Notes[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൂദ്രകൻ&oldid=2417304" എന്ന താളിൽനിന്നു ശേഖരിച്ചത്