ശുഭാനന്ദ ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവല്ലാ താലൂക്കിൽ ചെങ്ങന്നൂർ പകുതിയിൽ ബുധന്നൂർ പറ്റിഞ്ഞാറ്റും മുറിയിൽ കുലായ്ക്കൽ എന്ന കുടുംബത്തിൽ കൊല്ലവർഷം -1057 മേടമാസം 17(ഏപ്രിൽ 28 1882) വെള്ളിയാഴ്ച പൂരം നക്ഷത്രത്തിൽ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ ഭൂജാതനായി.[1] പിതാവ്:- "ഇട്ട്യാതി" തിരുവല്ലാ താലൂക്കിൽ നെടുമ്പ്രം പകുതിയിൽ വെൺപാല മുറിയിൽ മലയിത്ര കുടുബത്തിൽ കൊല്ലവർഷം-1007-മാണ്ട്(ക്രി.വ-1832) ചിങ്ങമാസത്തിലെ രേവതി നക്ഷത്രത്തിൽ ഭൂജാതനായി. ഇദ്ദേഹം ജ്യോതിശാസ്ത്ര നിപുണനും, പണ്ഡിതനുമായിരുന്നു. മാതാവ്:‌- "കൊച്ചുനീലി" തിരുവല്ലാ താലൂക്കിൽ ബുധന്നൂർ പടിഞ്ഞാറ്റും മുറിക്കൽ കുലായ്ക്കൽ എന്ന ഭവനത്തിൽ കൊല്ലവർഷം 1017-മാണ്ട്(ക്രി.വ.1842)വൃശ്ചികമാസത്തിലെ കാർത്തികനക്ഷത്രത്തിലും ജനിച്ചു. കൊല്ലവർഷം1031-മാണ്ടിൽ(ക്രി.വ.1856) ഈ ദമ്പതികൾ വിവാഹിതരായി. പതിനാല് സംവത്സരങ്ങൾ സന്താനലബ്‌ധിയുടെ അഭാവത്താൽ മനോവ്യഥ അനുഭവിച്ചു പോന്നു,ഇട്ട്യാതി, കൊച്ചുനീലി ദമ്പതിമാർ സന്താനലബ്‌ധിക്കായി കൊല്ലവർഷം-1045-മാണ്ട്(ക്രി.വ.1870) വൃശ്ചികത്തിലെ ആദ്യത്തെ വെള്ളിയാഴ്ചമുതൽ ഒരു വ്യാഴവട്ടക്കാലത്തേക്ക് വ്രതം സമാരംഭിച്ചു. കേരളത്തിലെ പുണ്യ ദേവാലയങ്ങൾ തോറും ദർശനം നടത്തിയും നേർച്ചകൾ കഴിച്ചും ഉപവാസ വ്രതങ്ങൾ ആചരിച്ചു. ഇപ്രകാരം 11 വർഷത്തിനുശേഷം ചങ്ങനാശേരി വാഴപ്പള്ളി,സാളഗ്രാമ ക്ഷേത്രത്തിൽ ഭജനം പാർത്തു, അതുപൂർത്തിയാകുന്ന ദിവസം ശാന്തിക്കാരൻ പൂജാനന്തരം രണ്ടു കദളിപ്പഴവും മറ്റു പ്രസാദവും ജപിച്ചു കൊടുത്തു.അതിന്റെ അനുഭവഗുണത്താൽ അതിഭക്തനും ലോകാരാധ്യനുമായ ഒരു മഹാപുരുഷൻ പുത്രനായി ജനിക്കുമെന്നും പിന്നിട് ഒരു പെൺ സന്തതി ജനിക്കുമെന്നും ശാന്തിക്കാരൻ പ്രവചിച്ചു. ആന്ദഭരിതരായ ദമ്പതിമാർ സ്വഭവനത്തിലെത്തി പ്രവചനമോർത്ത് സന്തോഷചിത്തരായി കഴിഞ്ഞു കൂടവേ...വ്രതകാലത്തിന്റെ പന്ത്രണ്ടാം വർഷം തന്റെ നാല്പതാമത്തെ വയസ്സിൽ ലക്ഷണയുക്തനായ ഒരു ശീശുവിന് ജന്മം നൽകി.അവർ ആ കുഞ്ഞിന് പാപ്പൻ

എന്നു പേര്‌ നൽകി.

അവലംബങ്ങൾ[തിരുത്തുക]

  1. വെബ് സൈറ്റ്: http://www.abssc.org/gurudevan.html

സ്രോതസ്സുകൾ[തിരുത്തുക]

  • Dalit Movement in India and Its Leaders, 1857-1956
  • Rāmacandra Kshīrasāgara - 1994, പേജ് 81
"https://ml.wikipedia.org/w/index.php?title=ശുഭാനന്ദ_ഗുരു&oldid=2835434" എന്ന താളിൽനിന്ന് ശേഖരിച്ചത്