ശുചീന്ദ്രം തേരൂർ പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bird watchtower in Suchindram Theroor Lake

തെക്കേഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലെ കന്യാകുമാരി ജില്ലയിൽ സുചിന്ദ്രം പട്ടണത്തിനടുത്തായി സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് സുചിന്ദ്രം തേരൂർ പക്ഷിസങ്കേതം. ഇത് സുചിന്ദ്രം കുളം ചതുപ്പുനിലങ്ങളും 8°7′30″N 77°27′30″E / 8.12500°N 77.45833°E / 8.12500; 77.45833 തേരൂർ കുളം ചതുപ്പ് നിലങ്ങളും 8°10′45″N 77°27′45″E / 8.17917°N 77.46250°E / 8.17917; 77.46250 ചേർന്നതാണ്. നാഗർകോവിലിനും കന്യാകുമാരിക്കുമിടയിൽ ദേശീയപാത 47 ലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ തെക്കേമുനമ്പിൽ സ്ഥിതിചെയ്യുന്ന പ്രദേശമായതുകൊണ്ട് ഈ പ്രദേശം മദ്ധ്യ ഏഷ്യൻ ഫ്ലൈവേയിൽ വരുന്നു. 2002 ലാണ് ഈ വന്യജീവിസങ്കേതം നിർമ്മിക്കാനുള്ള നിർദ്ദേശം നൽകിയത്[1][2]. ഇതിന്റെ അന്താരാഷ്ട്ര നാമം സുചിന്ദ്രം തേരൂർ, വേമ്പനൂർ എന്നാണ്. ഇംപോർട്ടന്റ് ബേഡ് ഏരിയ കോഡ് നം ഐഎൻ579, ക്രൈറ്റീരിയ എ1, എ4ഐ[3]

കുളങ്ങളുടെ ജില്ല[തിരുത്തുക]

കന്യാകുമാരി ജില്ലയുടെ മൂന്നിൽ രണ്ട് ഭാഗവും കുളങ്ങളാണ്. ആകെ 2,058 ശുദ്ധജല കുളങ്ങൾ ഈ പ്രദേശത്തുണ്ട്. അതുകൊണ്ട് ഈ ജില്ല കുളങ്ങളുടെ ജില്ല എന്നാണറിയപ്പെടുന്നത്. സുചിന്ദ്രം തേരൂരിന് പുറമെ മറ്റ് പ്രധാന ശുദ്ധജല കുളങ്ങൾ പറക്കൈ, മണികപുത്തേരി, തത്തിയാർ, വേമ്പനൂർ, ചുങ്കാൻ കടൈ, പുത്തേരി, താഴൈകുടി, മണവാളകുറിച്ചി എന്നിവയാണ്.

കന്യാകുമാരി വന്യജീവിസങ്കേതം പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് നിലവിലുള്ള കടുവ ആവാസവ്യവസ്ഥയാണ്. ഈ വന്യജീവിസങ്കേതവും ഈ ജില്ലയിലാണ്.

അവലംബം[തിരുത്തുക]

  1. "Policy Note on Forest and Environment 2002–2003, Demand No. 14". Government of Tamil Nadu. July 7, 2003. മൂലതാളിൽ നിന്നും 2003-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-02.
  2. "11 more wildlife, bird sanctuaries". The Hindu. Apr 30, 2002. മൂലതാളിൽ നിന്നും 2012-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-08.
  3. BirdLife International Suchindram Therur, Vembanoor[പ്രവർത്തിക്കാത്ത കണ്ണി]