ശുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുകൻ
പരീക്ഷിത്തിനോടും ഋഷിമാരോടും ശുകൻ പ്രസംഗിക്കുന്നു
Personal Information
കുടുംബംമാതാപിതാക്കൾ
പി വരി
കുട്ടികൾമക്കൾ[1]
  • Krsnagaura
  • Sambhu
  • 2 unnamed sons
Daughters
  • Krtti
ബന്ധുക്കൾധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ (അർദ്ധ സഹോദരന്മാർ)

അദ്വൈതഗുരു പരമ്പരയിലെ അവസാനത്തെയാളും, വേദവ്യാസമഹർഷിയുടെ പുത്രനുമാണ് ശുകൻ. ശുകദേവൻ, ശുകദേവ ഗോസ്വാമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഐതീഹ്യം[തിരുത്തുക]

പഞ്ചഭൂതങ്ങളുടെ ധീരതയുള്ള മകനെ കിട്ടുവാൻ വേണ്ടി, വായുവല്ലാതെ മറ്റ് ഭക്ഷണമൊന്നുമില്ലാതെ ഒരുനൂറ്റാണ്ട് കാലം തപസ്സുചെയ്ത് ശിവൻ്റെ അനുഗ്രഹത്താൽ വ്യാസൻ നേടിയ തേജസ്സോടുകൂടിയ പുത്രനാണ് ശുകൻ എന്നാണ് വിശ്വാസം.[2] അരണി കടഞ്ഞുകൊണ്ടിരിക്കെ സുന്ദരിയായ ഘൃതായിയെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തിൽ മതിമറന്ന വ്യാസന് കാമമോഹത്താൽ രേതഃസ്ഖലനമുണ്ടായെന്നും, അത് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ പതിച്ച് അതിൽ ഉണ്ടായ പുത്രനാണ് ശുകൻ എന്നും ഐതീഹ്യമുണ്ട്.[2]

വ്യാസൻ്റെ അഞ്ച് ശിഷ്യരിൽ ഒരാൾ കൂടിയായിരുന്നു ശുകൻ.[2]

അവലംബം[തിരുത്തുക]

  1. Padma Purana Srishti Khanda First Canto Chapter 9: Verse 40-41
  2. 2.0 2.1 2.2 "വ്യാസനും മക്കളും". 2018-08-05. Retrieved 2023-08-15.
"https://ml.wikipedia.org/w/index.php?title=ശുകൻ&oldid=3957452" എന്ന താളിൽനിന്ന് ശേഖരിച്ചത്