ശീവൊള്ളി നാരായണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശീവൊള്ളി നാരായണൻ നമ്പൂതിരി
ശീവൊള്ളിയുടെ ഛായാചിത്രം
ജനനം(1868-09-09)സെപ്റ്റംബർ 9, 1868
(കൊല്ലവർഷം 1044 ചിങ്ങം 24)
മരണംനവംബർ 30, 1905(1905-11-30) (പ്രായം 37)
(1081 വൃശ്ചികം 15)
മരണ കാരണംഅർബുദം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽവൈദ്യൻ, കവി, നാടകകൃത്ത്, കഥാകൃത്ത്
പങ്കാളി(കൾ)വരിക്കഞ്ചേരി കുഞ്ചിയമ്മ
മാതാപിതാക്ക(ൾ)ഹരീശ്വരൻ നമ്പൂതിരി
ശ്രീദേവി അന്തർജ്ജനം

ദാത്യുഹസന്ദേശം എന്ന സന്ദേശകാവ്യം രചിച്ച ശീവൊള്ളി നാരായണൻ നമ്പൂതിരി പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു മലയാള കവിയും കഥാകൃത്തും നാടക രചയിതാവുമാണ്[1].വെൺമണി പ്രസ്ഥാനത്തിലെ കവികളിലൊരാളായിരുന്നു ശീവൊള്ളി.

ജീവിതരേഖ[തിരുത്തുക]

തിരുവിതാംകൂറിലെ പറവൂർ താലൂക്കിൽ അയിരൂർ പകുതി വയലാദേശത്ത് ശീവൊള്ളി വടക്കേ മഠത്തിൽ ഹരീശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും പുത്രനായി 1868 സെപ്റ്റംബർ 9നു (കൊല്ലവർഷം 1044 ചിങ്ങം 24നു) ജനിച്ചു.[2]

പ്രധാനകൃതികൾ[തിരുത്തുക]

  • മദനകേതനചരിതം
  • സാരോപദേശ ശതകം
  • ദാത്യൂഹസന്ദേശം
  • ഒരു കഥ
  • ദുസ്പർശനാടകം
  • ഘോഷയാത്ര ഓട്ടൻതുള്ളൽ
  • മൂകാംബിക സ്ഥലമാഹാത്മ്യം
  • പാർവതീ വിരഹം കാവ്യം[3]


അവലംബം[തിരുത്തുക]

  1. നാടകസാഹിത്യം
  2. ശീവൊള്ളിയെ ഓർക്കുക -വെബ് ദുനിയ
  3. സർവ്വവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]