ഷിഹാബ് ഘാനിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിഹാബ് എം. ഗാനെം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അറബ് കവിയും വിവർത്തകനുമാണ് ഷിഹാബ് എം.ഘാനിം. യു.എ.ഇ പൗരനായ ഷിഹാബ് ഘാനിമിന്റെ പലകവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം.[1] ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന മലയാള സാംസ്കാരിക സംഗമങ്ങളിൽ ഷിഹാബ് ഘാനിം ഒരു ക്ഷണിതാവാണ്.

ജീവിതം[തിരുത്തുക]

1940 ൽ ഏദനിലാണ് ജനനം. പിതാവ് പ്രസിദ്ധനായ കവിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. മുഹമ്മദ് അബ്ദുൽ ഘാനിം. ഇംഗ്ലണ്ടിൽ നിന്ന് എൻജിനിയറിംഗിൽ നിന്ന് ഇരട്ട ബിരുദമെടുത്ത അദ്ദേഹം ബിരുദാനന്തര ബിരുദം ഇന്ത്യയിലെ റൂർക്കിയിൽ നിന്ന് പൂർത്തിയാക്കി. ഏദനിലും ലെബനോനിലും ഉന്നത തസ്തികകളിൽ ജോലിയെടുത്തിട്ടുള്ള അദ്ദേഹം ദുബൈ പോർട്ട് അതോറിറ്റിയുടെ എൻജിനിയറിംഗ് വിഭാഗത്തിന്റെ ഡയറക്ടറായി പതിനഞ്ചുവർഷം ജോലിചെയ്തു. ഇപ്പോൾ ദുബൈയിൽ വ്യവസായ കാര്യങ്ങളുടേയും ഗവേഷണ വികസനവിഭാഗത്തിന്റെ ചെയർമാന്റെ ഉപദേശകനാണ്.

അറബിയിൽ ഇദ്ദേഹത്തിന്റെതായി എട്ടു കവിതാസമാഹരങ്ങൾ പുറത്തിറങ്ങി. മറ്റു അറബ് കവികളുടെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നാലു സമാഹാരങ്ങളുമുണ്ട്. മലയാളത്തിലെ പല കവിതകളും അദ്ദേഹം അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സച്ചിദാനന്ദൻ,കമലാ സുരയ്യ,ആറ്റൂർ,കടമ്മനിട്ട,യൂസഫലി കേച്ചേരി എന്നിവരുടെ കവിതകൾ അവയിൽ ഉൾപ്പെടുന്നു. ഘാനിമിന്റെ അറബ് കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 25 കവിതകളുടെ സമാഹാരം ആയിരത്തൊന്നു വാതിലുകൾക്ക് പിറകിൽ എന്ന പേരിൽ ഡി.സി ബുക്സ്പ് പ്രസിദ്ധപ്പെടുത്തി. ഇതുവരെയായി 45 പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. [2]==അറബി കവിതകൾ==

  • Bayn Shatten Wa Akher
  • ബസ്മത്തുൽ അരിമാൽ (Basamat Ala Arrimal - അരിമാലിന്റെ പുഞ്ചിരി)
  • ഷവാത്ത് ഫിൽ ആത്മാ (Shawath Fil Atamah)
  • സഹീൽ വാ തർത്തീൽ (Saheel Wa Tarteel -എളുപ്പവും ക്രമവും)
  • ഹാ അൽ ഹോബ് (Hwa Alhob)
  • ഖബ്ദൻ അലൽ ജ്മ്ര (Qabdan Ala Al Jamr - കല്ലിനു മുകളിലെ ഹൃദയം)
  • അൽ സമാനുൽ സുറിയാലി (Al Zaman Al Suryali - സുറിയാലിന്റെ കാലം)
  • ലഖദ് ആഫാക്കുന (Laqad Afaqna - തീർച്ചയായും നമ്മുടെ ലോകം)

ഇംഗ്ലീഷ് തർജ്ജമകൾ[തിരുത്തുക]

  • ഷേഡ്സ് ഓഫ് ലൗ
  • പേൾസ് ആന്റ് ഷെൽസ്
  • ദ ലാന്റ് ഓഫ് ഷേല
  • പാലസ്തീൻ
  • പേൾസ് ആന്റ് ഡേറ്റ്സ്
  • വിത്ത് ബസ്റ്റാഡ്സ് ആന്റ് സ്വോൻസ്
  • പോയംസ് ഫ്രം യു.എ.ഇ
  • കോഫി ആന്റ് ഡേറ്റ്സ്
  • കണ്ടമ്പറി പോയംസ് ഫ്രം അറേബ്യൻ പെനിൻസുല

പുരസ്കാരങ്ങൾ[തിരുത്തുക]

  • ടാഗോർ സമാധാന പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. http://gulfnews.com/news/gulf/uae/general/emirati-poet-wins-tagore-peace-prize-1.1123360
  2. http://www.shihabghanem.com/biography/dr_shihab_ghanem_biography.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിഹാബ്_ഘാനിം&oldid=3566466" എന്ന താളിൽനിന്ന് ശേഖരിച്ചത്