Jump to content

ശിവ് മേവലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Siv Mewalal
Personal information
Date of birth (1926-07-01)1 ജൂലൈ 1926
Place of birth Daulatapur, Bihar, British India
Date of death 27 ഡിസംബർ 2008(2008-12-27) (പ്രായം 82)
Place of death Kolkata, India
Position(s) Striker
Youth career
Morning Star Club
Napier Club
Senior career*
Years Team Apps (Gls)
1938–? Khiddirpore Club ? (?)
1945–1946 Aryans Club ? (?)
1946–1947 Mohun Bagan ? (?)
1947–1955 Eastern Railway Club ? (?)
1955–1958 Bengal Nagpur Railways ? (?)
National team
1948–? India ? (?)
*Club domestic league appearances and goals

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്നു ശിവ് മേവലാൽ.

ഇന്ത്യൻ ഫുട്ബോളിലേക്ക്

[തിരുത്തുക]

1926 ജൂലൈ ഒന്നിനു ബീഹാറിലെ ഗയയിൽ ജനിച്ച മേവലൽ ബ്രിട്ടീഷ് പട്ടാളത്തിൽ കൂലിയായിരുന്നു അച്ഛനൊപ്പമാണു കൊൽക്കത്തയിൽ എത്തിയത്.ബ്രിട്ടീഷുകാർ സ്ഥപിച്ച മോർണിങ്ങ് സ്റ്റാർ എന്ന് ക്ലബിന്റെ താരമായി ഫുട്ബോൾ കളിച്ച് തുടങ്ങി.1938-ൽ ഖിദ്ദിപ്പുർ രണ്ടാം ഡിവിഷൻ ക്ലബില്ച്ചേർന്ന മേവാലൽ 1944-ൽ പ്രശസ്തമായ ആര്യൻസിലെത്തി.ഒരു വർഷത്തിനു ശേഷം കൊൽ ക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാനെതിരെ മേവാലൽ നേടിയ ഹാട്രിക്കണു അദ്ദേഹത്തിന്റെ കരിയറിൽ നിർണായകമായത് .അന്ന് മോഹൻബഗാന്റെ ക്യാപ്റ്റനായിരുന്നു ശൈലൻ മന്ന.മേവാലലിനെ ബഗാനിലെത്തിച്ചതും മന്ന തന്നെ.പിന്നീട് മന്നയും മേവാലലും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങുന്ന നക്ഷത്രങ്ങളായി.32 തവണ ഹാട്രിക്ക് നേടിയിട്ടുള്ള മേവാലൽ രാജ്യത്തിനും ക്ലബിനുമായി ആയിരത്തിലേറേ ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.സന്തോഷ് ട്രോഫി ചരിത്രത്തിൽ 5 ഹാട്രിക്കടക്കം 35 ഗോളുകൾ!

വേദന അറിയാതെ

[തിരുത്തുക]

1951 ഏഷ്യൻ ഗെയിംസിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിനെ സാക്ഷിയാക്കി ഇന്ത്യ ഫൈനലിൽ ഇറനെ ഒരു ഗോളിനു തോല്പ്പ്പ്പിച്ചപ്പോൾ മേവലാലായിറുന്നു ഗോളിനുടമ.സ്വന്തം മകൾ വീട്ടിൽ മരിച്ചു കിടക്കുന്നതറിയാതെയാണു രാജ്യത്തേ അദ്ദേഹം കിരീടമണിയിച്ചത്.മകൾ മരിച്ചെങ്കിലും രാജ്യത്തിനു സ്വർണ്ണം സമ്മാനിച്ചതിൽ അഭിമാനംകൊണ്ട ആ ധീര ദേശാഭിമാനിയെ ആദരിക്കാൻ രാഷ്ട്രം മറന്നു പോയി.

ജവഹർലാൽ നെഹറുവിന്റെ വാക്കുകൾ

[തിരുത്തുക]

“നിങ്ങൾ ഇന്ത്യയുടെ യശസ്സുയർത്തിരിക്കുന്നു,ചരിത്രം നിങ്ങളെ മറക്കില്ല”-ഇന്ത്യയെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ കിരീടത്തിലേക്ക് നയിച്ച ശിവ് മേവലാലിന്റെ പ്രകടനം കണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹറു പറഞ്ഞു.എന്നാൽ ചരിത്രം മാപ്പ് തരാത്ത രീതിയിൽ മേവലാലിനെ ഇന്ത്യ മറന്നു ഇന്ത്യയുടെ ആദ്യ ഫുട്ബോൾ ഹീറോയ്ക്ക് അർഹിച്ച അംഗീകാരം രാജ്യം രാജ്യം നല്കിയില്ല.അത്യസന്ന നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ,മെഡലുകളെവിടെയെന്ന് ചൊദിച്ച് ആശുപത്രി അധികൃതർ അപമാനിച്ചു.സാഹു മേവലാലെന്ന് പേരു പോലും തെറ്റായി പ്രചരിപ്പിക്കപ്പെട്ട ഇതിഹാസം ആരും അറിയാതെ കടന്നു പോയി.

പ്രധാന മത്സരങ്ങൾ

[തിരുത്തുക]

1951-ൽ ഇറാനെ തോല്പ്പിച്ച് ഏഷ്യൻ ഗെയിംസ് സ്വർണത്തിലേക്ക് ഇന്ത്യ പടി കയറിയപ്പോൾ വിജയഗോൾ മേവലാലിന്റെ വകയായിരുന്നു.1948-ൽ ലണ്ടനിലും 1952-ൽ ഹെൽസിങ്കിയിലും ഒളിമ്പിക്സുകളിൽ ഇന്ത്യയുടെ നഗ്നപാദ സംഘത്തിൽ ഗോളടി വീരനായി മേവലാൽ നിറഞ്ഞു നിന്നു.

അവഗണനകൾ

[തിരുത്തുക]

ഇന്ത്യ കണ്ട എക്കലത്തെയും മികച്ച സ്ട്രൈക്കറയി വിശേഷിക്കപ്പെട്ട മേവലാലിനെ തേടി ഒരിക്കൽ പോലും അംഗീകാരങ്ങളെത്തിയില്ല.രാജ്യം പദ്മ പുരസ്ക്കാരങ്ങൾക്ക് അർഹതയില്ലെന്ന വേദനയോടെയാണു തന്റെ അച്ഛൻ മരണത്തിനു കീഴടങ്ങിയതെന്ന് മകൻ ക്രിഷ്ണ ലാൽ അദ്ദേഹത്തിന്റെ വേർപാടിനു ശേഷം പറഞ്ഞു. കായിക ബഹുമതികളോ സിവിലിയൻ ബഹുമതികളോ ഒന്നും മേവലാലിനെ തേടി വന്നില്ല.പക്ഷെ,സംശുദ്ധമായ ഫുട്ബോൾ കളിക്കുള്ള ഫിഫയുടെ ഡിപ്ലോമ പുരസ്ക്കരം 1997-ൽ ലഭിച്ചു. ആദരിക്കാൻ മറന്നെങ്കിലും അന്ത്യനാളുകളിൽ അവഹേളനം അദ്ദേഹത്തേ വിടാതെ പിന്തുടർന്നു.ആശുപത്രിയിൽ തന്റെ അച്ഛൻ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവാണെന്ന് പറഞ്ഞ ക്രിഷ്ണലാലിനോട് മെഡലുകളെവിടെ എന്നാണു അധികൃതർ ചോദിച്ചത്.ഒടുവിൽ ബംഗാൾ മന്ത്രിയുടെ ഇടപെടലിൽ നിന്നാണു മേവാലാലിനു വിദഗ്ദ്ധ ചികിത്സ കിട്ടീയത് .ബൈസിക്കിൾ കിക്കുകളും ബാക്ക് വോളികളും കൊണ്ട് അമ്പരപ്പിച്ച മേവാലാൽ ഇന്ത്യൻ ഫുട്ബോളിലെ കനകനക്ഷത്രങ്ങളിലൊന്നണു.ഹോക്കി മാന്തികൻ ധ്യാൻചന്ദിനെപ്പോലെ,ഇന്ത്യ മറക്കരുതാത്ത ഇതിഹാസം.


അവലംബം

[തിരുത്തുക]

മാതൃഭൂമി സ്പോർട്സ് മാസിക 2009 ജനുവരി,page 58

"https://ml.wikipedia.org/w/index.php?title=ശിവ്_മേവലാൽ&oldid=3952276" എന്ന താളിൽനിന്ന് ശേഖരിച്ചത്