Jump to content

ശിവ്നേരി കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവ്നേരി
Junnar, Pune District, Maharashtra
ശിവ്നേരി is located in India
ശിവ്നേരി
ശിവ്നേരി
ശിവ്നേരി is located in Maharashtra
ശിവ്നേരി
ശിവ്നേരി
Shivneri in Maharashtra
Coordinates 19°11′56″N 73°51′34″E / 19.1990°N 73.8595°E / 19.1990; 73.8595
തരം monument building
Site information
Owner ഇന്ത്യ Government of India
Controlled by Maratha Empire (1716-1820)
British Raj (1820-1947)
ഇന്ത്യ Government of India (1947-)
Open to
the public
Yes

മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ജുന്നാറിനടുത്ത് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ സൈനിക കോട്ടയാണ് ശിവ്നേരി കോട്ട. മറാത്താ സാമ്രാജ്യസ്ഥാപകൻ ഛത്രപതി ശിവജിയുടെ ജന്മസ്ഥലമാണിത്.[1][2]

ചരിത്രം

[തിരുത്തുക]

എ.ഡി. ഒന്നാം നൂറ്റാണ്ട് മുതൽ ബുദ്ധമത ആധിപത്യമുള്ള അറിയപ്പെടുന്ന ഒരു സ്ഥലമാണ് ശിവനേരി. ഇതിന്റെ ഗുഹകൾ, ശിലയിൽകൊത്തിയ വാസ്തുവിദ്യ, ജലസം‌വിധാനം എന്നിവ എ.ഡി. ഒന്നാം നൂറ്റാണ്ട് മുതൽ ഇവിടെ വാസസ്ഥലത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ദേവഗിരിയിലെ യാദവന്മാരുടെ കൈവശം ആയിരുന്നതിനാലാണ് ശിവ്നേരിക്ക് ഈ പേര് ലഭിച്ചത്. ദേശിൽ നിന്ന് തുറമുഖ നഗരമായ കല്യാണിലേക്കുള്ള പഴയ വ്യാപാര പാതയ്ക്ക് കാവൽ ഏർപ്പെടുത്താനാണ് പ്രധാനമായും ഈ കോട്ട ഉപയോഗിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ദില്ലി സുൽത്താനത്ത് ദുർബലമായതിനുശേഷം ഈ സ്ഥലം ബഹ്മണി സുൽത്താനേറ്റിലേക്ക് വ്യാപിച്ചെങ്കിലും പതിനാറാം നൂറ്റാണ്ടിൽ അഹ്മദ്‌നഗർ സുൽത്താനേറ്റിലേക്കും കടന്നു.

ശിവനേരി കോട്ടയിലെ ക്ഷേത്രം

1595-ൽ മറാത്ത മേധാവി ഛത്രപതി ശിവാജി ഭോസ്ലെയുടെ മുത്തച്ഛനായ മാലോജി ഭോസ്ലെ, എന്നിവർ അഹ്മദ്‌നഗർ സുൽത്താൻ, ബഹാദൂർ നിസാം ഷാ എന്നിവരുടെ ശക്തി ക്ഷയിപ്പിക്കുകയും അദ്ദേഹത്തിന് ശിവനേരിയും ചക്കനും നൽകി. ഛത്രപതി ശിവാജി മഹാരാജ് ഭോസ്ലെ 1630 ഫെബ്രുവരി 19 ന് (ചില രേഖകൾ ജനനം 1627-ൽ കാണിക്കുന്നു) ശിവ്നേരി കോട്ടയിൽ ജനിച്ചു. കുട്ടിക്കാലം അവിടെ ചെലവഴിച്ചു. ഛത്രപതി ശിവാജി മഹാരാജ് ഭോസ്ലെക്കുശേഷം നാമകരണം ചെയ്ത ഒരു ചെറിയ ക്ഷേത്രം കോട്ടയ്ക്കകത്ത് ദേവത ശിവായ് ദേവിക്കായി സമർപ്പിച്ചിരിക്കുന്നു. ഇംഗ്ലീഷുകാരനായ ഒരു സഞ്ചാരി ഫ്രെയിസ് 1673-ൽ കോട്ട സന്ദർശിക്കുകയും, കോട്ട കീഴടക്കാനാവാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കണക്കുകൾ പ്രകാരം ഏഴുവർഷം വരെ ആയിരം കുടുംബങ്ങളെ പോറ്റാൻ കോട്ട നന്നായി സംഭരിച്ചിരുന്നു. 1820-ൽ മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിനുശേഷം ഈ കോട്ട ബ്രിട്ടീഷ് ഭരണത്തിന്റെ നിയന്ത്രണത്തിലായി.

ശിവനേരി കോട്ടയുടെ വശങ്ങളിലെ കാഴ്ച

വാസ്തുവിദ്യ

[തിരുത്തുക]
ജുന്നാറിലെ ശിവനേരി കുന്നിൻ മുകളിലാണ് ശിവനേരി സ്ഥിതിചെയ്യുന്നത്

ശിവാജിയുടെ പിതാവ് ഷഹാജി രാജെ ആണ് ഈ കോട്ട പണിതത്. ത്രികോണാകൃതിയിലുള്ള ഒരു കുന്നിൻ മുകളിലാണ് ശിവനേരി, കുന്നിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നിന്ന് പ്രവേശന കവാടം കാണപ്പെടുന്നു. പ്രധാന ഗേറ്റ് വേറിട്ട്‌ വശത്തേക്ക് പ്രാദേശികമായി ചെയിൻ ഗേറ്റ് എന്നുവിളിക്കുന്ന ഒരു പ്രവേശന കവാടം കാണപ്പെടുന്നു. ഒരാൾക്ക് കോട്ടയുടെ കവാടത്തിലേക്ക് കയറണമെങ്കിൽ അതിലെ ചങ്ങലകൾ പിടിക്കണം. നന്നായി പ്രതിരോധിച്ച ഏഴ് വാതിലുകളോടുകൂടിയ കോട്ട 1 മൈൽ (1.6 കിലോമീറ്റർ) വരെ നീളുന്നു. കോട്ടയ്ക്ക് ചുറ്റും ചെളി കൊണ്ടുള്ള മതിലുകളുണ്ട്. കോട്ടയ്ക്കകത്ത് പ്രാർത്ഥനാ ഹാൾ, ഒരു ശവകുടീരം, ഒരു പള്ളി എന്നിവയാണ് പ്രധാന കെട്ടിടങ്ങൾ. അവിടെ വധശിക്ഷ നടപ്പിലാക്കുന്ന ഒരു തൂക്കുമരവും കാണപ്പെടുന്നു.[3]അവിടെ കാണപ്പെടുന്ന കോട്ട സംരക്ഷിക്കുന്ന ധാരാളം പ്രവേശന കവാടങ്ങളിലൊന്നാണ് മന ദരാവജ.

കോട്ടയ്ക്കകത്ത് ജിജബായിയുടെയും യുവ ഛത്രപതി ശിവാജി മഹാരാജിന്റെയും പ്രതിമകളും കോട്ടയുടെ മധ്യഭാഗത്ത് 'ബദാമി തലവ്' എന്നറിയപ്പെടുന്ന ഒരു ജലക്കുളവും കാണപ്പെടുന്നു. 'ബദാമി തലവിന്റെ' തെക്ക് ഭാഗത്ത് ജിജാബായിയുടെയും ഒരു യുവ ശിവാജി മഹാരാജിന്റെയും പ്രതിമകൾ ഉണ്ട്. കോട്ടയിൽ വർഷം മുഴുവൻ ജലമുള്ള ഗംഗ, യമുന എന്നറിയപ്പെടുന്ന രണ്ട് നീരുറവകളുണ്ട്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെ മഹാരാഷ്ട്രയിലെ അഷ്ടവിനായക് ക്ഷേത്രങ്ങളിലൊന്നായ ലെന്യാദ്രി ഗുഹകൾ സ്ഥിതിചെയ്യുന്നു. ഇത് ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്നു.[4]

എങ്ങനെ എത്തിച്ചേരാം

[തിരുത്തുക]
ശിവനേരി കോട്ടയിലേക്ക് നയിക്കുന്ന പടികൾ

ഏറ്റവും അടുത്തുള്ള പട്ടണമായ ജുനാർ, റോഡ് വഴി നന്നായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു താലൂക്ക് സ്ഥലമാണ്. പുണെയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ജുന്നാർ. ജുനാർടൗണിൽ നിന്ന് 2-3 കിലോമീറ്റർ അകലെയാണ് കോട്ട. പ്രധാന കവാടത്തിലൂടെ മുകളിലെത്തുന്നത് എളുപ്പമാണ്, എന്നിരുന്നാലും ശരിയായ കയറ്റം കയറാനുള്ള ഉപകരണങ്ങളുള്ള ട്രെക്കിംഗുകൾക്ക് കോട്ടയുടെ പടിഞ്ഞാറൻ കിടങ്ങിൽ സ്ഥിതിചെയ്യുന്ന ചെയിൻ റൂട്ട് ഉപയോഗിക്കുന്നു. കോട്ടയുടെ മുകളിൽ നിന്ന് നാരായണഗഡ്, ഹഡ്‌സർ, ചാവന്ദ്, നിംഗിരി കോട്ടകൾ എന്നിവയുടെ ദൃശ്യങ്ങൾ എളുപ്പത്തിൽ കാണാൻ സാധിക്കുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Shivneri Fort | District Pune ,Government of Maharashtra | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-06-15.
  2. Gunaji, Milind (2003). Offbeat tracks in Maharashtra. Popular Prakashan. p. 69. ISBN 81-7154-669-2. Retrieved March 13, 2010.
  3. Verma, Amrit. Forts of India. New Delhi: The Director, Publication Division, Ministry of Information and Broadcasting, Government of India. pp. 93–95. ISBN 81-230-1002-8.
  4. "List of the protected monuments of Mumbai Circle district-wise" (PDF). Archived from the original (PDF) on 2016-09-10. Retrieved 4 July 2015.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Lahu Gaikwad Shivneri kilyacha Itihas Pub. Pushpnand prakashan pune 2011. ISBN 978-81-907033-8-3. Book in Marathi language.
  • Lahu Gaikwad, Junnar Talukyatil Kilyancha Ithis, Pushpnand prakashan Pune 11 March 2011.ISBN 978-81-907033-9-0.
  • Dr. Lahu Kacharu Shivnerichi Jeevangatha, The life-story of fort shivneri, Sanay prakashan, Narayngaon, Jan 2015. p. 225.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശിവ്നേരി_കോട്ട&oldid=3800274" എന്ന താളിൽനിന്ന് ശേഖരിച്ചത്