ശിവ്കർ ബാപ്പുജി തൽപഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവ്കർ ബാപ്പുജി തൽപഡെ
शिवकर बापूजी तलपदे
ജനനം1864 (1864)[1]
മരണം1916 (വയസ്സ് 51–52) [1]
ദേശീയതഭാരതീയൻ
വിദ്യാഭ്യാസംകല,വേദം
കലാലയംSir J J School of Art, Mumbai
തൊഴിൽഅദ്ധ്യാപകൻ
മുൻഗാമിസ്വാമി ദയാനന്ദ സരസ്വതി, श्री चिरंजीलाल वर्मा
പ്രസ്ഥാനംസനാതന വൈദികം

1864-ൽ മുംബൈയിൽ ജനിച്ച ശിവ്കർ ബാപ്പുജി തൽപഡെ(ഇംഗ്ലീഷ്: Shivkar Bāpuji Talpade, മറാഠി: शिवकर बापूजी तळपदे) 1895-ൽ മനുഷ്യനെ വഹിക്കാത്ത ഒരു ആകാശ യാനം നിർമ്മിച്ച് പറപ്പിച്ചു തെളിച്ചതായി പറയപ്പെടുന്ന ഒരു ഭാരതീയ പണ്ഡിതനാണ്.[2] തൽപഡെയുടെ വിമാനത്തിന് 'മരുത്‌സഖാ' (ഇംഗ്ലീഷ്: Marutsakhā, സംസ്കൃതം: मरुत्सखा വായുവിന്റെ സുഹൃത്ത് എന്ന അർത്ഥത്തിൽ) എന്നായിരുന്നു പേരു നൽകിയിരുന്നത്. അദ്ദേഹം മുംബൈയിൽ ജീവിച്ചിരുന്ന ഒരു സംസ്കൃത പണ്ഡിതനും വേദജ്ഞനും ആയിരുന്നു.[3]

മരുത്‌സഖാ[തിരുത്തുക]

വിമാന എന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ചതാണ് മരുത്‌സഖാ എന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] മരുത്ശക്തി(ഇംഗ്ലീഷ്: Marutsakthi) എന്നായിരുന്നു ആ വിമാനത്തിന്റെ പേരെന്നും ഒരഭിപ്രായമുണ്ട്.[1] വിമാന എന്നതിന് സംസ്കൃതത്തിൽ പറക്കുന്ന വാഹനം എന്നാണ് അർത്ഥം, എന്ന് ഡി.കെ. കാഞ്ജിലാലിന്റെ 1985-ലെ വിമാന ഇൻ ഏൻഷ്യന്റ് ഇന്ത്യ : ഏയ്റോപ്ലേൻസ് ഓർ ഫ്ലൈയിംഗ് മെഷീൻസ് ഇൻ ഏൻഷ്യന്റ് ഇന്ത്യ(ഇംഗ്ലീഷ്: Vimana in Ancient India: Aeroplanes Or Flying Machines in Ancient India)യിൽ പ്രതിപാദിക്കുന്നു, അതു പോലെ തന്നെ തൽപഡെയെപറ്റി മറാഠാ ഭാഷാ ദിനപത്രമായ കേസരിയിലെ ലേഖനങ്ങളിലും പറഞ്ഞിരിക്കുന്നു.[4] തൽപഡേയുടെ ഒരു ശിഷ്യനായ പണ്ഡിറ്റ്. എസ്.ഡി. സതാവ്‌ലേക്കർ എഴുതിയതനുസരിച്ച് മരുത്സഖായ്ക്ക് ഏതാനും മിനുട്ടുകൾ പറക്കാൻ കഴിഞ്ഞിരുന്നു.[5]

കെ.ആർ.എൻ. സ്വാമിയുടെ അഭിപ്രായത്തിൽ

ഈ പരീക്ഷണപ്പറക്കലിന്റെ സമയത്തെ മഹാദേവ് ഗോവിന്ദ് റാനാഡേയുടേയും സയ്യാജിറാവു ഗേയ്‌ക്ക്‌വാദിന്റേയും സാന്നിദ്ധ്യം "ആന്നൽസ് ഓഫ് ദി ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്"(ഇംഗ്ലീഷ്: Annals of the Bhandarkar Oriental Research Institute)-ലും പരാമർശിച്ചിട്ടുണ്ട്.[6] 2004-ൽ ഒരു മുൻ ഇന്ത്യൻ പ്രതിരോധ വകുപ്പ് ഓഫീസർ മരുത്‌സഖായ്ക്ക് തന്റെ യഥാർത്ഥത്തിൽ സങ്കല്പിക്കപ്പെട്ട കഴിവുകൾ മുഴുവൻ പ്രവർത്തിപ്പിക്കാൻ സാങ്കേതികമായ കാരണങ്ങളാൽ കഴിഞ്ഞില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.[5]

വിശകലനം[തിരുത്തുക]

ചരിത്രപരമായി ഈ പറക്കൽ പരീക്ഷണത്തിന്റെ സാങ്കേതികത്തികവിന്റെ സാധ്യതകളും അതിന്റെ വിജയത്തിന്റെ സാദ്ധ്യതകളും തുലോം വിരളമായി കണക്കാക്കപ്പെടുന്നു. ഈ പരീക്ഷണത്തിന് തൽപഡേ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന വേദിക് അയോൺ ഡിസൈൻ പിന്നീട് ആകാശ യാത്രക്കുതകുന്നതാണോയെന്ന് സാങ്കേതിക സാദ്ധ്യതാ പഠനത്തിന് വിഷയമാക്കിയിട്ടുണ്ട്.[7] സ്റ്റീവൻ ജെ. റോസെൻ തന്റെ "ദി ജെഡി ഇൻ ദി ലോട്ടസ്: സ്റ്റാർ വാർസ് ആന്റ് ദി ഹിന്ദു ട്രഡീഷൻ"(ഇംഗ്ലീഷ്: The Jedi in the Lotus: Star Wars and the Hindu Tradition) പുസ്തകത്തിലും ഇതേ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.[8] പരീക്ഷണത്തിനു ശേഷം മരുത്‌സഖാ തൽപഡേയുടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ സൂക്ഷിച്ചിരുന്നത്. തൽപഡെയുടെ ഒരു മരുമകൾ റോഷൻ തൽപഡേയോടു സംസാരിച്ചിട്ടുള്ള വെലാകരയുടെ വിവരണമനുസരിച്ച് തൽപഡേയുടെ കുടുംബം ആ ആകാശയാനത്തിന്റെ ചട്ടക്കൂട്ടിൽ ഇരുന്ന് തങ്ങൾ പറക്കുന്നതായി സങ്കല്പിക്കുമായിരുന്നത്രേ.[4] മരുത്‌സഖായുടെ ഒരു പുനർനിർമ്മിച്ച പകർപ്പ് വില്ലെ പാർലെയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു, ഈ പരീക്ഷണം സംബന്ധിച്ച വിവരണങ്ങളും രേഖകളും എച്.എ.എല്ലിലും സംരക്ഷിച്ചിട്ടുണ്ട്.[5]

പുറം കണ്ണികൾ[തിരുത്തുക]

  • പി. ബാലകൃഷ്ണൻ (ഫെബ്രുവരി 22, 2015). "പ്രപഞ്ചത്തിലേക്ക് തുറന്നുവെച്ച കണ്ണുകൾ". ജന്മഭൂമി ദിനപത്രം. Archived from the original on 2015-02-22. Retrieved 2015-02-22.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Flying High - Hundred years after Orville Wright's first flight, K R N SWAMY remembers Shivkur Bapuji Talpade, the Indian who flew an unmanned aircraft, eight years before Wright". Science & Technology. deccanherald.com. The Printers (Mysore) Private Ltd. 2003-12-16. Archived from the original on 2017-09-22.
  2. Sentinels of the Sky. Air Headquarter, Indian Air Force. 1999. p. 2. ISBN 8185250286.
  3. Asia: Asian Quarterly of Culture and Synthesis, American Asiatic Association, Published 1942, Page 40
  4. 4.0 4.1 Pratāpa Velakara, Pāṭhāre prabhūñcā itihāsa: nāmavanta lekhakāñcyā sas̃́odhanātmaka likhāṇāsaha : rise of Bombay from a fishing village to a flourishing town, Pune, Śrīvidyā Prakāśana (1997)[1] Archived 2007-09-29 at the Wayback Machine.
  5. 5.0 5.1 5.2 A flight over Chowpatty that made history, Times of India (18 October 2004)
  6. Annals of the Bhandarkar Oriental Research Institute, Volume 69. The Institute. 1989. p. 365. {{cite book}}: |access-date= requires |url= (help)
  7. Mukunda, H.S. (1974). "A critical study of the work "Vyamanika Shastra"" (PDF). Scientific Opinion: 5–12. Retrieved 2007-09-03. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  8. Rosen 2010
"https://ml.wikipedia.org/w/index.php?title=ശിവ്കർ_ബാപ്പുജി_തൽപഡെ&oldid=3966463" എന്ന താളിൽനിന്ന് ശേഖരിച്ചത്