ശിവാനന്ദ (യോഗ ഗുരു)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Sivananda | |
|---|---|
| ജനനം | 8 August 1896 (സ്ഥിരീകരിക്കപ്പെട്ടിട്ടില്ല) Sylhet District, Assam Province, British India (ഇന്നത്തെ Sylhet Division, ബംഗ്ലാദേശ്)[1] |
| മരണം | 3 May 2025 (പ്രായം 128)[2] Varanasi, Uttar Pradesh, India |
| ദേശീയത | Indian |
ഒരു ഇന്ത്യൻ യോഗ അദ്ധ്യാപകനായിരുന്നു ശിവാനന്ദ (8 ഓഗസ്റ്റ് 1896-4 മെയ് 2025). സ്വാമി ശിവാനന്ദ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.[3] ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ പ്രസിഡൻസിയിലെ സിൽഹെറ്റ് ജില്ലയിൽ 1896 ഓഗസ്റ്റ് 8-നാണ് താൻ ജനിച്ചതെന്ന് ശിവാനന്ദ അവകാശപ്പെട്ടിരുന്നു.[4] 2022 മാർച്ച് 21-ന് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
ജീവചരിത്രം
[തിരുത്തുക]1896 ഓഗസ്റ്റ് 8-നാണ് ശിവാനന്ദ ജനിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ജനനത്തീയതി മുഖവിലയ്ക്ക് എടുത്തിട്ടുണ്ടെങ്കിലും അതിനെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ സ്രോതസ്സുകൾ ഇല്ല.
അദ്ദേഹത്തിന്റെ മാതാപിതാക്കൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്; ഉപജീവനത്തിനായി അവർക്ക് യാചിക്കേണ്ടിവന്നു. അദ്ദേഹത്തിന് ആറ് വയസ്സുള്ളപ്പോൾ സഹോദരിയും അമ്മയും അച്ഛനും ഒരു മാസത്തിനുള്ളിൽ മരിച്ചു. തുടർന്ന് അദ്ദേഹം ബംഗാളിൽ നിന്ന് കാശിയിലേക്ക് യാത്ര ചെയ്യുകയും അവിടെ സേവനമനുഷ്ഠിക്കാൻ തുടങ്ങുകയും ചെയ്തു. ഗുരു ഓംകാരാനന്ദയിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം സ്വാമി ശിവാനന്ദ യോഗയിലും ധ്യാനത്തിലും പ്രാവീണ്യം നേടി.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം വാരാണസിയിൽ ഗംഗയുടെ തീരത്ത് യോഗ പഠിപ്പിച്ചു. അമ്പതിലധികം വർഷം കുഷ്ഠരോഗം ബാധിച്ച 400-600 യാചകർക്ക് അദ്ദേഹം സേവനം ചെയ്തു. ഭക്ഷണം, പഴങ്ങൾ, വസ്ത്രങ്ങൾ, ശൈത്യകാല വസ്ത്രങ്ങൾ, പുതപ്പുകൾ, കൊതുകുവലകൾ, പാചക ഉപകരണങ്ങൾ എന്നിവ അവരുടെ ആവശ്യങ്ങൾക്കായി അദ്ദേഹം ഒരുക്കിക്കൊടുത്തു. യോഗയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ശിവാനന്ദ ഒരു സസ്യാഹാരിയായിരുന്നു. പഴങ്ങളെയും പാലിനെയും ആഡംബരഭക്ഷണം എന്ന് വിളിച്ച അദ്ദേഹം അവ കഴിക്കുന്നത് ഒഴിവാക്കുകയും പകരം പയറിനും അരിക്കും മുൻഗണന നൽകുകയും ചെയ്തു. സ്വാമി ശിവാനന്ദ 2025 മെയ് 3-ന് അന്തരിച്ചു.
യോഗ രത്ന അവാർഡ്, ബസുന്ധര രത്തൻ അവാർഡ് (2019) എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ശിവാനന്ദയ്ക്ക് ലഭിച്ചിട്ടുണ്ട്. 2022 മാർച്ച് 21-ന് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
അവലംബം
[തിരുത്തുക]- ↑ "Who is Swami Sivananda, the 127-year old Padma Shri awardee whom every Indian must know". Asianet Newsable (in ഇംഗ്ലീഷ്). 22 March 2022.
- ↑ https://bengali.abplive.com/news/swami-sivananda-baba-dies-at-the-age-of-128-1133716
- ↑ "Swami Sivananda | Yoga Master" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-05-04.
- ↑ "Swami Sivananda Biography: Birth, Age, Family, Social Service, Yoga, and More About Oldest Padma Shri Awardee" (in ഇംഗ്ലീഷ്). 2022-03-23. Retrieved 2025-05-04.