ശിലിഗുഡി
| ശിലിഗുഡി | |
| രാജ്യം | |
| സംസ്ഥാനം | West Bengal |
| ജില്ല(കൾ) | ഡാർജിലിങ് ജില്ല |
| മേയർ | ഒഴിവ് |
| ലോകസഭാ മണ്ഡലം | ശിലിഗുഡി |
| നിയമസഭാ മണ്ഡലം | ശിലിഗുഡി, ഡാബ്ഗ്രാം-ഫുൽബാഡി |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
41.90 km2 (16 sq mi) • 122 m (400 ft) |
Footnotes
| |
| വെബ്‌സൈറ്റ് | www.siligurismc.com |
26°43′N 88°26′E / 26.71°N 88.43°E പശ്ചിമ ബംഗാളിലെ ഒരു പ്രധാന ട്യർ-2 നഗരമാണ് ശിലിഗുഡി ( ⓘ , ബംഗാളി: শিলিগুড়ি, Shiliguṛi ). അയൽ നഗരമായ ജൽപായ്ഗുഡിയുമായി ചേർന്ന് ഇത് 'ഇരട്ട നഗരങ്ങൾ' (Twin Cities) രൂപീകരിക്കുന്നു. ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, ജൽപായ്ഗുഡി ജില്ലകളിലെ പ്രദേശങ്ങളിലായിട്ടാണ് ഈ നഗരം വ്യാപിച്ചുകിടക്കുന്നത്. "വടക്കുകിഴക്കൻ ഇന്ത്യയുടെ കവാടം" എന്നറിയപ്പെടുന്ന ഈ നഗരം, ഹിമാലയൻ താഴ്‌വരയിലെ മഹാനന്ദാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയ്ക്കും അസൻസോളിനും ശേഷം പശ്ചിമ ബംഗാളിലെ മൂന്നാമത്തെ വലിയ നഗരസമൂഹമാണ് ശിലിഗുഡി.
നേപ്പാൾ, ബാംഗ്ലാദേശ്, ഭൂട്ടാൻ എന്നീ മൂന്ന് അന്താരാഷ്ട്ര അതിർത്തികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും എന്നതിനാൽ പശ്ചിമ ബംഗാളിൽ ശിലിഗുഡിക്ക് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്. വടക്കുകിഴക്കൻ പ്രദേശങ്ങളെ ഇന്ത്യയുടെ പ്രധാന ഭൂഭാഗവുമായി ബന്ധിപ്പിക്കുന്നതും ഈ നഗരമാണ്. കിഴക്കൻ ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ശിലിഗുഡി ഒരു പ്രധാന വ്യാപാര, ഗതാഗത കേന്ദ്രം കൂടിയാണ്.
റയിൽ
[തിരുത്തുക]- ശിലിഗുഡി ടൗൺ
- ശിലിഗുഡി ജങ്ഷൻ
- ന്യൂ ജല്പായ്ഗുഡി - വടക്കുകിഴക്കേ ഇന്ത്യയെ ഭാരതത്തിന്റെ മറ്റ് മേഖലകളുമായി ബന്ധപ്പെടുത്തുന്ന പ്രമുഖ റയിൽവേ സ്റ്റേഷൻ. ഇവിടെനിന്നും ഡാർജിലിങിലേക്കു ടോയ് ട്രെയിൻ ഓടുന്നുണ്ട്.
പുറം താളുകൾ
[തിരുത്തുക]- Siliguri, Main Information site
- Siliguri Municipal Corporation Archived 2018-11-09 at the Wayback Machine
- Siliguri Jalpaiguri Development Authority
- Information on Siliguri at West Bengal Government Website Archived 2007-08-23 at the Wayback Machine
- Raj International Travel Agency Archived 2011-01-27 at the Wayback Machine
- MSN Map[പ്രവർത്തിക്കാത്ത കണ്ണി]