ശിരിഷ്കുമാർ മേത്ത
ദൃശ്യരൂപം
ശിരിഷ്കുമാർ മേത്ത | |
---|---|
ജനനം | |
മരണം | 9 സെപ്റ്റംബർ 1942Nandurbar, Maharashtra, India | (പ്രായം 15)
ദേശീയത | Indian |
അറിയപ്പെടുന്നത് | Indian Independence Movement |
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്നു ശിരിഷ്കുമാർ മേത്ത (മറാത്തി: शिरीषकुमार मेहता) (28 ഡിസംബർ 1926 - 9 സെപ്റ്റംബർ 1942). [1] [2] ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം നടത്തുന്ന വേളയിൽ മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി. പ്രതിഷേധത്തെ നേരിടാൻ പ്രദേശത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പ്രതിഷേധ മാർച്ചിനെതിരെ പോലീസ് ലാത്തി വീശിയെങ്കിലും ഇന്ത്യൻ ദേശീയ പതാകയും കയ്യിലേന്തി 'വന്ദേമാതരം' എന്ന് മുദ്രാവാക്യം മുഴക്കി അദ്ദേഹം പോലീസിനെ എതിരിട്ടു. എന്നാൽ ഈ സമരത്തെ പോലീസ് വെടിയുതിർത്താണ് നേരിട്ടത്. വെടിയേറ്റുവീണ ശിരിഷ്കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അദ്ദേഹത്തോടൊപ്പം ധൻസുഖ്‌ലാൽ വാനി, ഗാൻഷ്യം ദാസ്, ശശിധർ കേത്കർ, ലാൽദാസ് എന്നിവരും വീരചരമം പ്രാപിച്ചു. [3]
അവലംബം
[തിരുത്തുക]- ↑ https://nandurbar.gov.in/tourist-place/shirishkumar/
- ↑ https://www.revolvy.com/page/Shirishkumar-Mehta
- ↑ "Diamond Maharashtra Sankritikosh (മറാഠി: डायमंड महाराष्ट्र संस्कृतीकोश)," Durga Dixit, Pune, India, Diamond Publications, 2009, ISBN 978-81-8483-080-4.