ശിഫാ അദവിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിഫാ അദവിയ്യ ഇസ്ലാമിലെ പ്രഥമ വനിതാ അദ്ധ്യാപികയായ സഹാബി വനിതയാണ്. അബ്ദുല്ലാ ബിൻ അബ്ദുശംസിന്റെയും ഫാതിമ ബിന്ത് വഹ്ബിന്റെയും മകളായ ഇവരുടെ യഥാർത്ഥ നാമം ലൈല എന്നായിരുന്നു. ‘ശിഫാ’ എന്ന അറബി പദത്തിനർത്ഥം ‘സൌഖ്യം’ എന്നാണ്. പ്രസിദ്ധ ചികിത്സാരി കൂടിയായിരുന്ന ഇവർ മുഖേന നിരവധി പേർക്ക് രോഗ സൌഖ്യം ലഭിച്ചതിനാലാണ് ഈ പേർ ലഭിച്ചതെന്നു കരുതപ്പെടുന്നു. ഉമ്മു സുലൈമാൻ എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. അദവി ഗോത്രത്തിലെ അബൂ ഖഥ്മയായിരുന്നു ഭർത്താവ്. സുലൈമാൻ എന്നൊരു മകനുമുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

ഇസ്ലാമിന്നു മുമ്പ് എഴുത്തും വായനയുമറിഞ്ഞിരുന്ന അപൂർവം ചില വ്യക്തിത്വങ്ങളിലൊരാളായിരുന്നു ശിഫാ. മന്ത്ര ചികിത്സയിൽ പ്രമുഖയായിരുന്നു അവർ.

ഇസ്ലാമാശ്ലേഷം[തിരുത്തുക]

ഇസ്ലാമിന്റെ സന്ദേശം അറേബ്യയിലെത്തിയ ഉടനെ തന്നെ ഇവർ ഇസ്ലാം സ്വീകരിക്കുകയായിരുന്നു. അങ്ങനെ, ഇസ്ലാമിലെ പ്രഥമാംഗങ്ങളിൽ ഉൾപ്പെടാൻ ഇവർക്കു സാധിച്ചു. ആതുര രംഗത്ത് മന്ത്രത്തിലൂടെ മികച്ച സേവനമനുഷ്ടിച്ചിരുന്ന അവർ, പക്ഷെ, പ്രവാചകൻ അനുവദിച്ചാൽ മാത്രമേ, മേലാൽ മന്ത്രിക്കുകയുള്ളുവെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ, പ്രവാചക സന്നിധിയിലെത്തിയ അവർ, തന്റെ കഥ വിവരിക്കുകയും മന്ത്ര രൂപം അവിടുത്തെ സന്നിധിയിൽ അവതരിപ്പിക്കുകയും ചെയ്തു. നിർദ്ദോഷകരമെന്ന് കണ്ട പ്രവാചകൻ അനുമതി നൽകുക മാത്രമല്ല, ഹഫ്സയെ പഠിപ്പിച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

സാക്ഷരതാ യജ്ഞം[തിരുത്തുക]

ദൈവിക പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് സാക്ഷരതാ യജ്ഞം നടത്തി ഇസ്ലാമിലെ പ്രഥമ വനിതാ അദ്ധ്യാപിക എന്ന സ്ഥാനം നേടിയ അവരുടെ നിരവധി ശിഷ്യഗണങ്ങളിലൊരാളായിരുന്നു പ്രവാചക പത്നി ഹഫ്സ.

ഖലീഫയുടെ അഡ്വൈസർ, മാർക്കറ്റ് അഡ്മിനിസ്ട്രേറ്റർ[തിരുത്തുക]

ഖലീഫാ ഉമർ ഇവരുടെ അഭിപ്രായങ്ങൾക്ക് വളരെ പ്രാധാന്യം കല്പിക്കുകയും ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാർക്കറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു.

ഹദീസ് പണ്ഡിത[തിരുത്തുക]

പ്രവാചകനിൽ നിന്നു നേരിട്ടും ഉമർ തുടങ്ങിയ സഹാബികൾ വഴിയായും ഹദീസുകൾ നിവേദനം നടത്തിയ ശിഫാ നല്ലൊരു ഹദീസ് പണ്ഡിത കൂടിയായിരുന്നു.

മരണം[തിരുത്തുക]

ഹി. 20ൽ, ഉമറിന്റെ ഭരണ കാലത്തായിരുന്നു അന്ത്യം.

"https://ml.wikipedia.org/w/index.php?title=ശിഫാ_അദവിയ്യ&oldid=1936294" എന്ന താളിൽനിന്ന് ശേഖരിച്ചത്