ശാസ്ത്രസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശാസ്ത്രസിദ്ധാന്തം എന്നാൽ പ്രപഞ്ചത്തിന്റെ ഏതെങ്കിലും സ്വഭാവത്തെപ്പറ്റിയുള്ളതും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ആവർത്തിച്ച് ശരിവയ്ക്കപ്പെട്ടതുമായ ഒരു അംഗീകൃത വിശദീകരണമാണ്.[1][2] ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ട ഊഹങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ശാസ്ത്രസിദ്ധാന്തങ്ങൾ രൂപീകരിക്കുന്നത്. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് അവയുടെ കൃത്യത പരീക്ഷിക്കുകയും ആവശ്യാനുസരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ വിശദീകരണവും പ്രവചനവും ആണ് സിദ്ധാന്തങ്ങളുടെ ഉപയോഗം.[3][4] ശാസ്ത്രസിദ്ധാന്തങ്ങളാണ് ഏറ്റവും വിശദവും കൃത്യവും ആശ്രയിക്കാവുന്നതുമായ ശാസ്ത്രീയ അറിവുകൾ.[5]

അവലംബം[തിരുത്തുക]

  1. National Academy of Sciences, 1999
  2. AAAS Evolution Resources
  3. Schafersman, Steven D. "An Introduction to Science".
  4. American Association for the Advancement of Science, Project 2061
  5. National Academy of Sciences, 2008.
"https://ml.wikipedia.org/w/index.php?title=ശാസ്ത്രസിദ്ധാന്തം&oldid=2029715" എന്ന താളിൽനിന്ന് ശേഖരിച്ചത്