ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ
കർത്താവ് | ഒരു സംഘം ലേഖകർ |
---|---|
പുറംചട്ട സൃഷ്ടാവ് | വിപിൻദാസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ശാസ്ത്രം, ജീവചരിതം |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച തിയതി | 1991 |
ഏടുകൾ | 300 |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച, വിവിധ ശാസ്ത്രശാഖകളിലെ പ്രമുഖരായ ഇരുന്നൂറോളം ശാസ്ത്രഞ്ജരുടെ ലഘു ജീവച്ചരിത്രങ്ങളുടെ സമാഹാരമാണ് ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ. പ്രൊഫ. എം. ശിവശങ്കരൻ ആണ് എഡിറ്റർ. പതിനാറ് ലേഖകർ ചേർന്നാണ് ഇതിൻറെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രഞ്ജരുടെ ജീവച്ചരിത്രങ്ങളിലൂടെ ശാസ്ത്രത്തിൻറെ വികാസപരിണാമങ്ങളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുഖ്യമായും അടിസ്ഥാനശാസ്ത്രങ്ങളുടെ വികാസത്തിന് സംഭാവന നൽകിയ ശാസ്ത്രഞ്ജരുടെ ജീവചരിത്രം മാത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഗണിതം - ജ്യോതിശാസ്ത്രം, ഭൗതികാശാസ്ത്രം, രസതന്ത്രം, ഭൂവിജ്ഞാനീയം, ജീവശാസ്ത്രം, ജൈവരസതന്ത്രം എന്നിങ്ങനെ ആറുവിഷയങ്ങള്ളായാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്. ജനന വർഷത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രഞ്ജരുടെ ജീവച്ചരിത്രത്തിൻറെ ക്രമം നിശ്ചയിച്ചിട്ടുള്ളത്. 1991 ലാണ് പുസ്തകത്തിൻറെ ആദ്യ പതിപ്പിറങ്ങിയത്.[1] [2]
ലേഖകർ
[തിരുത്തുക]- കെ. വി. കുഞ്ഞുണ്ണിവർമ്മ
- ടി. ടി. പ്രഭാകരൻ
- കെ. ഗോപിനാഥൻ
- പ്രൊഫ. കെ. പാപ്പൂട്ടി
- ഡോ. എം. പി. പരമേശ്വരൻ
- പ്രൊഫ. കെ. ശ്രീധരൻ
- ഡോ. കെ. കെ. വിജയൻ
- പ്രൊഫ. എം. ശിവശങ്കരൻ
- ഡോ. കെ. ടി. രാമവർമ്മ
- പ്രൊഫ. കെ. ഗോപിനാഥൻ നായർ
- പ്രൊഫ. പി. സി. കെ. നമ്പൂതിരിപ്പാട്
- പ്രൊഫ. കെ. രാമകൃഷ്ണ പിള്ള
- പ്രൊഫ. പി. രാമചന്ദ്രമേനോൻ
- പി. ആർ. മാധവപ്പണിക്കർ
- സി.ജി. ശാന്തകുമാർ
- കെ. ഭാസ്കരൻ
അവലംബം
[തിരുത്തുക]- ↑ https://secure.mathrubhumi.com/books/reference/bookdetails/2602/sasthracharithram-jeevacharithrangaliloode#.WXgsnL3hXqA
- ↑ ISBN : 978-93-83330-15-7, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്