ശാസ്താനട അയ്യപ്പക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉമ്പർനാട് ധർമ്മശാസ്ത്ര ക്ഷേത്രം ആലപ്പുഴ ജില്ലയിൽ മാവേലിക്കര ക്കടുത്ത് തെക്കേക്കര പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ആദ്യമുണ്ടായിരുന്ന ക്ഷേത്രം നശിക്കുകയും ശാസ്താവിഗ്രഹം നഷ്ടപ്പെട്ടു പോവുകയും ചെയ്തു. ഇതേത്തുടർന്ന് അൻപതോളം വർഷങ്ങൾക്കുമുമ്പ് മന്ദ്യത്തു കുടുംബത്തിലെ കൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇടിവെട്ടേറ്റ് അദ്ദേഹം മരിച്ചതിനെത്തുടർന്ന് ഒരുവർഷം കഴിഞ്ഞാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായത്. ശാസ്താവിനെ കൂടാതെ ഗണപതി രക്ഷസ് ഗന്ധർവൻ ഭൈരവൻ എന്നിവരും ഉപദേവതകളുമുണ്ട്. ക്ഷേത്രത്തോടു ചേർന്നുള്ള സർപ്പക്കാവ് ശ്രദ്ധേയമാണ് .മകരം ഒന്നിനാണ് ഉത്സവം മണ്ഡലകാലം സവിശേഷമായി ആഘോഷിച്ചുവരുന്നു.