ശാസ്താംപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശാസ്താംപാറയുടെ മുകളിൽ നിന്നുള്ള കാഴ്ച

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് ശാസ്താംപാറ. തിരുവനന്തപുരം നഗരത്തിൽനിന്നും ഏകദേശം 14 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്[1]. സമുദ്ര നിരപ്പിൽ നിന്നും 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ചേർന്ന പ്രദേശമാണിത്. നഗരത്തിന്റെ മേല്ക്കൂര എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമായ ഈ സ്ഥലം നഗരത്തിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യവിരുന്ന് സമ്മാനിക്കുന്നു. ഈ പാറയ്ക്ക് മുകളിലുള്ള വറ്റാത്ത കുളം ഇവിടെയെത്തുന്നവരെ ഏറെ ആകർഷിക്കുന്നു. ഒരു സ്ഥലത്തു നിന്നും അറബികടലും അഗസ്ത്യാർകൂടവും കാണാമെന്ന പ്രത്യേകത, തിരുവനന്തപുരത്ത് ശാസ്താംപാറയ്ക്ക് മാത്രം സ്വന്തമാണ്. തിരുവനന്തപുരത്തിന്റെ പ്രാദേശിക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ എന്തുകൊണ്ടും യോഗ്യമായ ശാസ്താംപാറ മനോഹരമായ അസ്തമയ കാഴ്ചയ്ക്കും അവസരമൊരുക്കുന്നു. ടൂറിസം ഡിപാർട്ട്മെന്റ് സ്ഥാപിച്ച ഒരു പാർക്കും ഇവിടെ സ്ഥിതി ചെയ്യുന്നു. ശാസ്താംപാറയ്ക്ക് മുകളിലുള്ള ശാസ്താക്ഷേത്രം പ്രസിദ്ധമാണ്. മുൻപ് വനമേഖലയുടെ ഭാഗമായിരുന്ന ഈ പ്രദേശം രാജഭരണകാലത്ത് കള്ളിക്കാട് എന്ന പ്രദേശത്തോട് ചേർന്നാണ് അറിയപ്പെട്ടിരുന്നത്.

തിരുവനന്തപുരത്തുനിന്നും പേയാട് - തച്ചോട്ടുകാവ്-മൂങ്ങോട്-മണലി വഴി ശാസ്താംപാറയിലെത്താം തമ്പാനൂരിൽ നിന്നും 15 കിലോമീറ്റർ ദൂരം

അവലംബം[തിരുത്തുക]

  1. "അനന്തപുരിയുടെ ശാസ്താംപാറ". www.mathrubhumi.com. ശേഖരിച്ചത് 5 മെയ് 2016. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ശാസ്താംപാറ&oldid=2382482" എന്ന താളിൽനിന്ന് ശേഖരിച്ചത്