ശാസ്തമംഗലം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലം മഹാദേവക്ഷേത്രം is located in Kerala
ശാസ്തമംഗലം മഹാദേവക്ഷേത്രം
ശാസ്തമംഗലം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°28′58″N 76°56′37″E / 8.48278°N 76.94361°E / 8.48278; 76.94361
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:തിരുവനന്തപുരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശാസ്തമംഗലം മഹാദേവക്ഷേത്രം: തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്താണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. വലിപ്പമേറിയ ഇവിടുത്തെ ബലിക്കല്ല് വളരെ പ്രസിദ്ധമാണ്.

ക്ഷേത്രം[തിരുത്തുക]

വട്ട ശ്രീകോവിലോടു കൂടിയ നാലമ്പല സമുച്ചയമാണിവിടുത്തെ ശിവക്ഷേത്രം. പാർവ്വതീസമേതഭാവത്തിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ ശിവപ്രതിഷ്ഠ. കൊടിമരം സ്വർണ്ണം പൂശീയതാണ്. വളരെ വലിപ്പമേറിയതാണ് ഇവിടുത്തെ ബലിക്കല്ല്. തിരുവിതാംകൂർ രാജാക്കന്മാർ ഇവിടെ ദർശനത്തിനു വരുമ്പോൾ പൂർണ്ണ അലങ്കാരത്തോടെ വന്നിരുന്നു.

പൂജകൾ[തിരുത്തുക]

മൂന്നു പൂജകൾ ഇവിടേ നിത്യേന പതിവുണ്ട്.

  • ഉഷപൂജ
  • ഉച്ചപൂജ
  • അത്താഴപൂജ

ഉപദേവന്മാർ[തിരുത്തുക]

  • ഗണപതി
  • അയ്യപ്പൻ
  • മുരുകൻ
  • ഭദ്രകാളി
  • വീരഭദ്രൻ

വിശേഷങ്ങൾ[തിരുത്തുക]

ഉത്സവം[തിരുത്തുക]

ധനുമാസത്തിൽ പത്തു ദിവസം ഇവിടെ ആണ്ടുത്സവം ആഘോഷിക്കുന്നു. തിരുവാതിരനാളിലാണ് ആറാട്ട്.

ശിവരാത്രി[തിരുത്തുക]

കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി നാളിൽ ശിവരാത്രി ആഘോഷിയ്ക്കുന്നു.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7-കിലോമീറ്റർ ദൂരത്ത്, തിരുവനന്തപുരം ശാസ്തമംഗലം റോഡിൽ പൈപ്പിൻമൂടിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“