ശാന്തി മന്ത്രം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഭാരതത്തിലെ വേദങ്ങളിൽ നിന്നും ഉദ്ഭവിച്ച മന്ത്രങ്ങളാണ് ശാന്തിമന്ത്രങ്ങൾ. ഇത്തരം മന്ത്രങ്ങൾ സാധാരണയായി മതപരമായ ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും ചൊല്ലുന്നു. ശാന്തിമന്ത്രങ്ങൾ മിക്ക ഉപനിഷത്തുക്കളിലും കാണുവാൻ സാധിക്കും. ഉപനിഷത്ത് മന്ത്രങ്ങൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ശാന്തിമന്ത്രങ്ങൾ കണ്ടുവരുന്നു. ഇത്തരം ശാന്തിമന്ത്രങ്ങൾ ഉരുവിടുന്നവരുടെ മനസ്സിനെയും അവരുടെ ചുറ്റുപാടുകളും ശാന്തമാക്കുവാൻ ഉപകരിക്കുന്നു. ശാന്തിമന്ത്രങ്ങൾ അവസാനിക്കുന്നത് ഇപ്പോഴും ഒരുവാക്യം തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ടാണ്. 'ശാന്തി' എന്ന വാക്യമാണ് തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിടുന്നത്. ഈ മൂന്നു ശാന്തി പ്രയോഗങ്ങൾക്കും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. അതായത് :
- ആദിഭൗതിക (ശാരീരികമായ)
- ആധ്യാത്മിക (മാനസികമായ)
- ആദിദൈവിക (ദൈവികമായ)
ശാന്തി ലഭിക്കട്ടെ എന്നാകുന്നു. ഇത്തരം തപത്രയത്തിൽനിന്നുള്ള മോചനമാണ് മൂന്നു ശാന്തിപ്രയോഗത്തിൽ അടങ്ങിയിരിക്കുന്നത്.
ശാന്തിമന്ത്രങ്ങൾ
[തിരുത്തുക]വിവിധ ഉപനിഷത്തുകളിൽ വ്യത്യസ്തങ്ങളായ ശാന്തിമന്ത്രങ്ങളാണ് ഉപയോഗിച്ചുകാണുന്നത്.
ബൃഹദാരണ്യകോപനിഷത്ത്,ഈശാവാസ്യപനിഷത്ത് ,പരമഹംസപനിഷത്ത്
[തിരുത്തുക]ॐ पूर्णमदः पूर्णमिदम् पूर्णात् पूर्णमुदच्यते |
पूर्णस्य पूर्णमादाय पूर्णमेवावशिष्यते ||
ॐ शान्तिः शान्तिः शान्तिः || [1]
ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ
അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
ഓം! ശാന്തി! ശാന്തി! ശാന്തിഃ![2]
തൈത്തിരിയ ഉപനിഷദ്
[തിരുത്തുക]ॐ शं नो मित्रः शं वरुणः ।
शं नो भवत्वर्यमा ।
शं न इन्द्रो बृहस्पतिः ।
शं नो विष्णुरुरुक्रमः ।
नमो ब्रह्मणे । नमस्ते वायो ।
त्वमेव प्रत्यक्षं ब्रह्माऽसि ।
त्वामेव प्रत्यक्षम् ब्रह्म वदिष्यामि ।
ॠतं वदिष्यामि । सत्यं वदिष्यामि ।
तन्मामवतु ।
तद्वक्तारमवतु ।
अवतु माम् ।
अवतु वक्तारम् ।
ॐ शान्तिः शान्तिः शान्तिः ॥ [3]
ഓം ശം നോ മിത്രഃ ശം വരുണഃ ।
ശം നോ ഭവത്വര്യമാ ।
ശം ന ഇന്ദ്രോ ബൃഹസ്പതിഃ ।
ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ ।
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി ।
ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാമവതു ।
തദ്വക്താരമവതു
അവതുമാം ।
അവതു വക്താരം ।
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ടിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു. ആദിഭൗതിക, ആധ്യാത്മിക, ആദിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ടിതാക്കളായ മിത്രൻ, വരുണൻ, മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാപ്രകാരത്തിലും നമുക്ക് കല്യാണമായിരിക്കേണമേ. എല്ലാത്തിന്റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു[4].
ഓം മിത്രദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
വരുണദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
ഹേ ഇന്ദ്രദേവ ബ്രിഹസ്പതി ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
വിഷ്ണുദേവ ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
ഹേ വായുദേവ അങ്ങ് പ്രത്യക്ഷദൈവമാകുന്നു |
ഹേ വായുദേവ അങ്ങ് സത്യത്തിന്റെ ദൈവമാകുന്നു |
അദ്ദേഹം ഞങ്ങളെ സംരക്ഷിക്കും |
അദ്ദേഹം ഞങ്ങളുടെ ഗുരുക്കന്മാരെ സംരക്ഷിക്കും |
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ! [5]
കഠോപനിഷത്ത്,മാണ്ഡുക്യോപനിഷത്ത്
[തിരുത്തുക]ॐ स॒ह ना॑ववतु । स॒ह नौ॑ भुनक्तु ।
स॒ह वी॒र्यं॑ करवावहै ।
ते॒ज॒स्विना॒वधी॑तमस्तु॒ मा वि॑द्विषा॒वहै॑ ॥
ॐ शान्ति शान्ति शान्तिः॥ [6]
ഓം സഹനാവവതു സഹനൗ ഭുനക്തു |
സഹവീര്യം കരവാവഹൈ |
തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ |
ഓം ശാന്തി ശാന്തി ശാന്തിഃ |
ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ![7]
മുണ്ഡകോപനിഷത്ത്,മാണ്ഡുക്യോപനിഷത്ത്
[തിരുത്തുക]ॐ भद्रं कर्णेभिः श्रुणुयाम देवाः ।
भद्रं पश्येमाक्षभिर्यजत्राः
स्थिरैरन्ङ्गैस्तुष्टुवागंँसस्तनूभिः ।
व्यशेम देवहितं यदायुः । [8]
ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ |
ഭദ്രം പശ്യേമാക്ഷഭിർയജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ |
വ്യശേമ ദേവഹിതം യദായുഃ | [9]
നന്മനിറഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ,
നന്മനിറഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ
ആര്യോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.[10]
മറ്റുള്ള ശാന്തിമന്ത്രങ്ങൾ
[തിരുത്തുക]ॐ असतो मा सद्गमय ।
तमसो मा ज्योतिर्गमय ।
मृत्योर्माऽमृतं गमय ।
ॐ शान्ति: शान्ति: शान्ति: ॥
ഓം അസതോമാ സത്ഗമായ |
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ![11]
ഓം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കണമേ
അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ
നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
അസതോമാ സത്ഗമായ എന്നത് ....അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ അല്ല...അസത്തി(അയാഥാർത്ഥ്യം)ൽനിന്നു സത്തി(യാതാർഥ്യം)ലേയ്ക്കു നയിക്കേണമേഎന്നതാണ്...ആശയപരമായി തെറ്റില്ല..
അവലംബം
[തിരുത്തുക]- ↑ Mantra Pushpam, Page 6
- ↑ Brihadaranyaka Upanishad, Translated by Swami Madhavananda, Published by Advaita Ashram, Kolkata.
- ↑ Mantra Pushpam, Page 4
- ↑ 108 ഉപനിഷത്തുകൾ(വി.ബാലകൃഷ്ണൻ & ഡോ:ആർ.ലീലാവതി)
- ↑ Taittiriya Upanishad, Translated by Swami Gambhirananda, Published by Advaita Ashram, Kolkata.
- ↑ Mantra Pushpam, Page 4
- ↑ സനാതനധർമ്മപ്രകാശം(ഡോ :എൻ .ഗോപാലകൃഷ്ണൻ ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെരിറെജ് , HCPS -107,Page-46)
- ↑ Mantra Pushpam, Page 196
- ↑ സനാതനധർമ്മപ്രകാശം(ഡോ :എൻ .ഗോപാലകൃഷ്ണൻ ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെരിറെജ് , HCPS -107,Page-46)
- ↑ സനാതനധർമ്മപ്രകാശം(ഡോ :എൻ .ഗോപാലകൃഷ്ണൻ ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെരിറെജ് , HCPS -107,Page-46)
- ↑ സനാതനധർമ്മപ്രകാശം(ഡോ :എൻ .ഗോപാലകൃഷ്ണൻ ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെരിറെജ് , HCPS -107,Page-46)
കൂടുതൽ വായിക്കുവാൻ
[തിരുത്തുക]- സനാതനധർമ്മപ്രകാശം(ഡോ :എൻ .ഗോപാലകൃഷ്ണൻ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെരിറെജ് , HCPS -107)
- 108 ഉപനിഷത്തുകൾ(വി.ബാലകൃഷ്ണൻ & ഡോ:ആർ.ലീലാവതി)