ശലോമി വിത് ദി ഹെഡ് ഓഫ് ജോൺ ദി ബാപ്റ്റിസ്റ്റ് (ലുയിനി)
1527-ൽ ബെർണാർഡിനോ ലുയിനി വരച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് ശലോമി വിത് ദി ഹെഡ് ഓഫ് ജോൺ ദി ബാപ്റ്റിസ്റ്റ്. 1773 വരെ ഈ ചിത്രം വിയന്നയിലെ ഇംപീരിയൽ ഗാലറിയിലായിരുന്നു. മറ്റൊരു ചിത്രത്തിനായി ഈ ചിത്രം കൈമാറ്റം ചെയ്തതിലൂടെ ഫ്ലോറൻസിലെത്തി. ഇപ്പോൾ ഈ ചിത്രം ഉഫിസി ഗാലറിയിൽ തൂക്കിയിരിക്കുന്നു.[1] ചിത്രത്തിന്റെ ആറ് ഓട്ടോഗ്രാഫ് വകഭേദങ്ങൾ ഇപ്പോൾ കൻസ്റ്റിസ്റ്റോറിസ് മ്യൂസിയം, ലൂവ്രെ, ബോസ്റ്റൺ ഫൈൻ ആർട്സ് മ്യൂസിയം, പ്രാഡോ മ്യൂസിയം, ഐസോലബെല്ലയിലെ പ്രിൻസ് ബോറോമിയോ എന്നിവയുടെ ശേഖരത്തിലും ഉണ്ട്.
ചരിത്രം
[തിരുത്തുക]ഫ്ലോറൻസിലെത്തിയ സമയത്ത് ഈ ചിത്രം ലിയോനാർഡോ ഡാവിഞ്ചിയുടേതാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ 1890 ലെ ഒരു വസ്‌തുവിവരപ്പട്ടികയുടെ അടിസ്ഥാനത്തിൽ ഗൗതിസ് ലൂയിനിയുടേതാണെന്ന് കണ്ടെത്തി. ബെൽട്രാമി ഇത് 1515-1530 തീയതിയിൽ ലുയിനിയുടെ ജീവിതത്തിന്റെ അവസാനത്തിൽ കണ്ടെത്തി. ലിയോനാർഡോ വരച്ച ഹെഡ് ഓഫ് എ വുമൺ (പാർമ) അടിസ്ഥാനമാക്കിയാണ് ശലോമിയുടെ മുഖം എന്ന് കലാ ചരിത്രകാരന്മാർ വാദിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Catalogue entry" (in ഇറ്റാലിയൻ).
- ↑ (in Italian) Giovanni Agosti, Jacopo Stoppa, Bernardino Luini e i suoi figli, Officina Libraria, Milano, 2014