ശലഭത്താര
കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായ് ഒരു വഴിത്താര സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ശലഭത്താര. സംസ്ഥാന ശലഭമായ ബുദ്ധമയൂരി ഉൾപ്പെടെയുള്ള പതിമൂന്ന് ശലഭങ്ങളുടെ ലാർവഭക്ഷണസസ്യം ഒരുമിച്ച് നട്ടുവളർത്തി 'ശലഭക്കാവ്' ശൃംഖല സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ തുടക്കത്തിലുള്ള ലക്ഷ്യം.[1] പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് ഇത് പ്രാവർത്തികമാക്കുന്നത്. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ മനുഷ്യവാസ കേന്ദ്രങ്ങളിലൂടെ ലാർവാഭക്ഷണസസ്യങ്ങൾ (ലാഭസ) സമൃദ്ധമായി വളരുന്ന പാത ഇങ്ങനെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രാഥമിക ശലഭത്താരകളിൽ നിന്ന് പടിഞ്ഞാറോട്ടും കിഴക്കോട്ടും പോകുന്ന 'ശലഭ വഴികളും' ഇതോടൊപ്പം സൃഷ്ടിക്കപ്പെടും. ശലഭങ്ങൾ സംരക്ഷിക്കപ്പെടുമെന്നതുപോലെത്തന്നെ, ഇത്തരം ശലഭക്കാവുകൾ മറ്റനേകം സസ്യ ജന്തുജാലങ്ങൾക്കും സംരക്ഷണമേകും.[2][3][4][5]
ശലഭത്താരയിൽ ഉൾപ്പെടുന്ന ലാർവാഭക്ഷണ സസ്യങ്ങൾ
[തിരുത്തുക]ക്രമം | ലാർവാഭക്ഷണ സസ്യം | ശലഭങ്ങൾ | സസ്യവും ശലഭങ്ങളും - ചിത്രം |
---|---|---|---|
1 | പാണൽ | പാണലുണ്ണി, മലബാർ റാവൻ, നാരകക്കാളി, നാരകശലഭം | |
2 | വട്ടക്കാക്കക്കൊടി | നീലക്കടുവ | |
3 | കുറിച്ചുള്ളി | കരിനീലക്കടുവ | |
4 | ഗരുഡക്കൊടി | നാട്ടുറോസ്, ചക്കരശലഭം, ഗരുഡശലഭം | |
5 | കമ്പിളിമരം | ചുട്ടിമയൂരി, പുള്ളിവാലൻ | |
6 | മുള്ളിലം | ചുട്ടിക്കറുപ്പൻ, നാരകക്കാളി, ബുദ്ധമയൂരി |
ശലഭത്താരയിലെ ശലഭങ്ങളും വിവിധ ഘട്ടങ്ങളും
[തിരുത്തുക]-
പാണലുണ്ണി
-
കരിനീലക്കടുവ
-
നീലക്കടുവ
-
പുള്ളിവാലൻ
-
ചുട്ടിക്കറുപ്പൻ
-
നാരകശലഭം
-
നാരകക്കാളി
-
മലബാർ റാവൻ
-
ഗരുഡശലഭം
-
ചക്കരശലഭം
-
നാട്ടുറോസ്
-
ബുദ്ധമയൂരി
-
ചുട്ടിമയൂരി
അവലംബം
[തിരുത്തുക]- ↑ Valappil, Balakrishnan (2021-11-08), English: Butterfly Corridor is a Peoples conservation movement. The concept is to plant and conserve the hostplants of butterflies as a grove. Initially, there will be a corridor consisting of such "Butterflygroves" along the foothills of the Western Ghats in the state which will connect all the butterflies in the list with all the forests and the whole midland and plains along the Arabian sea. To facilitate the spread of the butterflies to the plains. Secondary Butterfly corridors across the plains connecting the Primary Butterfly corridors will enhance the spread of the butterflies throughout the state. Later more butterflies and their Hostplants could be added to the novel conservation idea. (PDF), retrieved 2021-11-08
- ↑ "മാരിവില്ലഴകേറും ശലഭത്താര". Retrieved 2021-11-08.
- ↑ "ചിത്രശലഭങ്ങളെ സംരക്ഷിക്കാനായി ശലഭത്താര". Retrieved 2021-11-08.
- ↑ "ചിത്രശലഭങ്ങളെ സംരക്ഷിക്കാനായി ശലഭത്താര". Retrieved 2021-11-08.
- ↑ "ശലഭസംരക്ഷണത്തിന് 'ശലഭത്താര' ഒരുക്കുന്നു" (in ഇംഗ്ലീഷ്). Archived from the original on 2021-11-08. Retrieved 2021-11-08.