ശരീരഭാരസൂചിക
ശരീരഭാരസൂചിക (BMI) | |
---|---|
Medical diagnostics | |
Synonyms | Quetelet index |
MeSH | D015992 |
MedlinePlus | 007196 |
LOINC | 39156-5 |
ശരീരഭാരസൂചിക (Body Mass Index) എന്നത് ഒരു വ്യക്തിയുടെ പിണ്ഡവും (ഭാരം) ഉയരവും അടിസ്ഥാനപ്പെടുത്തിയുളള ഒരു സൂചികയാണ്. ശരീരപിണ്ഡത്തെ ഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിക്കുന്നതാണ് ശരീരഭാരസൂചിക, കിലോഗ്രാം/മീറ്റർ 2 ആണ് ഇതിന്റെ ഏകകം. പിണ്ഡം കിലോഗ്രാമിലും ഉയരം മീറ്ററിലും ആണ് അളക്കുന്നത്.
ശരീരഭാരസൂചിക എളുപ്പത്തിൽ അറിയുന്നതിനായി പിണ്ഡവും ഉയരവും ആസ്പദമാക്കിയുളള ശരീരഭാരസൂചികാപട്ടികകളും ചാർട്ടുകളും ലഭ്യമാണ്. [i]
ശരീരകലകളുടെ പിണ്ഡം (പേശികൾ, കൊഴുപ്പ്, അസ്ഥികൾ), ഉയരം എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെ ഭാരം കുറഞ്ഞവൻ, സാധാരണ ഭാരം, അമിതഭാരം, അല്ലെങ്കിൽ പൊണ്ണത്തടി എന്നിങ്ങനെ തരംതിരിക്കാൻ ശരീരഭാരസൂചിക ഉപയോഗിക്കുന്നു. ഭാരക്കുറവ് (18.5-ൽ താഴെ kg/m 2 ), സാധാരണ ഭാരം (18.5 മുതൽ 24.9 വരെ), അമിതഭാരം (25 മുതൽ 29.9 വരെ), പൊണ്ണത്തടി (30 അല്ലെങ്കിൽ അതിൽ കൂടുതൽ) എന്നിങ്ങനെയാണ് മുതിർന്ന വ്യക്തികളെ ശരീരഭാരസൂചികയുടെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നത്.[1] എന്നാൽ ഉയരക്കുറവ്, കുടവയറ്, കട്ടിപേശികൾ എന്നിവയുളളവരുടെ കാര്യത്തിൽ കൃത്യമായ ആരോഗ്യപ്രവചനം നടത്താൻ ഈ സൂചിക അപര്യാപ്തമാണ്. അതിന് ബദൽമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും.
ചരിത്രം
[തിരുത്തുക]ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും സ്ഥിതിവിവരവിദഗ്ധനും സാമൂഹ്യശാസ്ത്രജ്ഞനുമായ അഡോൾഫ് ക്വെറ്റെലെറ്റ് 1830 നും 1850 നും ഇടയിൽ "സാമൂഹ്യ ഭൗതികശാസ്ത്രം" എന്ന് പേരിട്ട് അവതരിപ്പിച്ച ഒരു ശാസ്ത്രശാഖയാണ് ശരീരഭാരസൂചിക എന്ന സൂചികയ്ക്ക് ആദ്യമായി അടിത്തറയിട്ടത്. [2] 1972 ജൂലായ് മാസത്തെ ജേണൽ ഓഫ് ക്രോണിക് ഡിസീസിന്റെ എഡിഷനിൽ അൻസെൽ കീസും മറ്റുള്ളവരും ചേർന്ന് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ശരീരഭാരവും ഉയരത്തിൻ്റെ വർഗ്ഗവും തമ്മിലുള്ള അനുപാതത്തിന് "ശരീരഭാരസൂചിക" (ബിഎംഐ) എന്ന ആധുനിക പദം ഉപയോഗിച്ചു. ഈ പേപ്പറിൽ, കീസ് തൻ്റെ ബോഡി മാസ് ഇൻഡക്സ് എന്ന പ്രയോഗത്തെ "പൂർണ്ണമായി തൃപ്തികരമല്ലെങ്കിലും, ആപേക്ഷികമായി പൊണ്ണത്തടിയുടെ സൂചകമെന്ന നിലയിൽ മറ്റേതൊരു ഭാര സൂചികയെക്കാളും മികച്ചതാണിത്" എന്ന് വാദിച്ചു.[3][4]
സമ്പന്നമായ പാശ്ചാത്യ സമൂഹങ്ങളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടിയാണ് ശരീരത്തിലെ കൊഴുപ്പ് അളക്കുന്ന ഒരു സൂചിക ആവശ്യമാണെന്ന താൽപ്പര്യത്തിലേയക്ക് അവരെ നയിച്ചത്. ബിഎംഐ ഒരു വലിയ ജനസഞ്ചയത്തെക്കുറിച്ചുളള പഠനത്തിന് അനുയോജ്യമാണെന്നും എന്നാൽ വ്യക്തിഗത മൂല്യനിർണ്ണയത്തിന് അനുയോജ്യമല്ലെന്നും കീസ് വിലയിരുത്തി. എന്നിരുന്നാലും, അതിന്റെ ലാളിത്യം കാരണം, പ്രാഥമിക രോഗനിർണ്ണയത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.[5] ബിഎംഐക്ക് പുറമേ അരക്കെട്ടിന്റെ ചുറ്റളവ് പോലുള്ള അധിക അളവുകളെക്കൂടി പരിഗണിക്കുന്നത് കൂടുതൽ കൃത്യതനല്കും. [6]
ബിഎംഐ കിലോഗ്രാം/മീ 2 ൽ ആണ് പറയുന്നത്. പൗണ്ടും ഇഞ്ചും ഉപയോഗിക്കുകയാണെങ്കിൽ, 703 പരിവർത്തന ഘടകമായി ചേർക്കണം (kg/m 2 )/(lb/in 2 ). BMI കണക്കുകളിൽ സാധാരണയായി യൂണിറ്റുകൾ പ്രത്യേകം പറയാറില്ല.
ബിഎംഐ ഒരു വ്യക്തിയുടെ കനം അല്ലെങ്കിൽ കനമില്ലായ്മയുടെ ലളിതമായ അളവ് നൽകുന്നു, ആരോഗ്യ വിദഗ്ധർക്ക് അവരുടെ രോഗികളുമായി ശരീരഭാരം സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി കൂടുതൽ വ്യക്തമായി ചോദിച്ചറിയുന്നതിന് സഹായിക്കുന്നു. ശരാശരി ശരീരഘടനയുളള അധികം അധ്വാനശീലരല്ലാത്ത ജനവിഭാഗങ്ങളെ തരംതിരിക്കാനുള്ള ലളിതമായ മാർഗ്ഗമാണ് ബിഎംഐ.[7] അത്തരം വ്യക്തികൾക്ക്, 2014 ലെ BMI ശുപാർശകൾ ഇനിപ്പറയുന്നവയാണ്: 18.5 മുതൽ 24.9 വരെ kg/m 2 അഭികാമ്യഭാരവും, 18.5-ൽ താഴെയുള്ളത് ഭാരക്കുറവും 25 മുതൽ 29.9 വരെ അമിതഭാരവും 30-ഓ അതിലധികമോ പൊണ്ണത്തടിയും ആണ്.[5] [6] മെലിഞ്ഞ പുരുഷ കായികാഭ്യാസികൾക്ക് ഉയർന്ന പേശി-കൊഴുപ്പ് അനുപാതമുളളതിനാൽ, അവരുടെ ശരീരഭാരസൂചിക കൂടുതലായിരിക്കും.[6]
വിഭാഗങ്ങൾ
[തിരുത്തുക]ബിഎംഐ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ശരീരഭാരം അയാളുടെ ഉയരത്തിൽ നിന്ന് എത്രത്തോളം വ്യതിചലിക്കുന്നുവെന്ന് വിലയിരുത്താനാകും. അതായത് അയാളുടെ ശരീരഭാരം അധികമോ കുറവോ എന്ന് കണക്കാക്കാം.[8]
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 18.5-ൽ താഴെയുള്ള ശരീരഭാരസൂചിക ഭാരക്കുറവായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു, ഇത് പോഷകാഹാരക്കുറവ്, ഭക്ഷണ ക്രമക്കേട് അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുടെ സൂചനയാകാം. അതേസമയം 25-ഓ അതിൽ കൂടുതലോ ഉള്ള ശരീരഭാരസൂചിക അമിതഭാരമായും 30-ഓ അതിൽ കൂടുതലോ ആയാൽ പൊണ്ണത്തടിയായും കണക്കാക്കുന്നു.[1]
വിഭാഗം | BMI (kg/m 2 ) [ii] | BMI പ്രൈം [ii] |
---|---|---|
ഭാരക്കുറവ് (വളരെ മെലിഞ്ഞത്) | < 16.0 | < 0.64 |
ഭാരക്കുറവ് (മിതമായി മെലിഞ്ഞത്) | 16.0 - 16.9 | 0.64 - 0.67 |
ഭാരക്കുറവ് (നേരിയതോതിൽ മെലിഞ്ഞത്) | 17.0 - 18.4 | 0.68 - 0.73 |
സാധാരണ ശ്രേണി | 18.5 - 24.9 | 0.74 - 0.99 |
അമിതഭാരം (പൊണ്ണത്തടിക്ക് മുമ്പുള്ള) | 25.0 - 29.9 | 1.00 - 1.19 |
പൊണ്ണത്തടി (ക്ലാസ് I) | 30.0 - 34.9 | 1.20 - 1.39 |
പൊണ്ണത്തടി (ക്ലാസ് II) | 35.0 - 39.9 | 1.40 - 1.59 |
പൊണ്ണത്തടി (ക്ലാസ് III) | ≥ 40.0 | ≥ 1.60 |
കുട്ടികൾ (2 മുതൽ 20 വയസ്സ് വരെ)
[തിരുത്തുക]കുട്ടികളിൽ ബിഎംഐ വ്യത്യസ്തമായാണ് ഉപയോഗിക്കുന്നത്. മുതിർന്നവർക്കുള്ള അതേ രീതിയിൽ കുട്ടികളുടെ ശരീരഭാരസൂചിക കണക്കാക്കിയശേഷം അതേ പ്രായത്തിലുള്ള മറ്റ് കുട്ടികളുടെ ബിഎംഐ മൂല്യങ്ങളുമായി താരതമ്യം ചെയ്യുന്നു. ഭാരക്കുറവും അമിതഭാരവും കണക്കാക്കുന്നതിനുളള സ്ഥിരമൂല്യങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനുപകരം, ഒരേ ലിംഗത്തിലും പ്രായത്തിലുമുള്ള കുട്ടികൾക്കുള്ള ശതമാനാങ്കങ്ങളുമായി ശരീരഭാരസൂചിക ഒത്തുനോക്കുകയാണ് ചെയ്യുന്നത്.[9]
ശതമാനാങ്കം 5-ൽ താഴെയുള്ള ശരീരഭാരസൂചിക ഭാരക്കുറവായും 95-ന് മുകളിലാണെങ്കിൽ പൊണ്ണത്തടിയായും കണക്കാക്കുന്നു. 85-നും 95-നും ഇടയിൽ ബിഎംഐ ഉള്ള കുട്ടികളെ അമിതഭാരമുള്ളവരായി കണക്കാക്കുന്നു. [10]
2013 മുതൽ ബ്രിട്ടനിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 12 നും 16 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അതേ പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ ശരാശരി 1.0 കി.ഗ്രാം/മീ 2 ശരീരഭാരസൂചിക കൂടുതലാണ് എന്നാണ്.[11]
Age | Percentile | ||||||||
---|---|---|---|---|---|---|---|---|---|
5th | 10th | 15th | 25th | 50th | 75th | 85th | 90th | 95th | |
≥ 20 (total) | 20.7 | 22.2 | 23.0 | 24.6 | 27.7 | 31.6 | 34.0 | 36.1 | 39.8 |
20–29 | 19.3 | 20.5 | 21.2 | 22.5 | 25.5 | 30.5 | 33.1 | 35.1 | 39.2 |
30–39 | 21.1 | 22.4 | 23.3 | 24.8 | 27.5 | 31.9 | 35.1 | 36.5 | 39.3 |
40–49 | 21.9 | 23.4 | 24.3 | 25.7 | 28.5 | 31.9 | 34.4 | 36.5 | 40.0 |
50–59 | 21.6 | 22.7 | 23.6 | 25.4 | 28.3 | 32.0 | 34.0 | 35.2 | 40.3 |
60–69 | 21.6 | 22.7 | 23.6 | 25.3 | 28.0 | 32.4 | 35.3 | 36.9 | 41.2 |
70–79 | 21.5 | 23.2 | 23.9 | 25.4 | 27.8 | 30.9 | 33.1 | 34.9 | 38.9 |
≥ 80 | 20.0 | 21.5 | 22.5 | 24.1 | 26.3 | 29.0 | 31.1 | 32.3 | 33.8 |
Age | Percentile | ||||||||
---|---|---|---|---|---|---|---|---|---|
5th | 10th | 15th | 25th | 50th | 75th | 85th | 90th | 95th | |
≥ 20 (total) | 19.6 | 21.0 | 22.0 | 23.6 | 27.7 | 33.2 | 36.5 | 39.3 | 43.3 |
20–29 | 18.6 | 19.8 | 20.7 | 21.9 | 25.6 | 31.8 | 36.0 | 38.9 | 42.0 |
30–39 | 19.8 | 21.1 | 22.0 | 23.3 | 27.6 | 33.1 | 36.6 | 40.0 | 44.7 |
40–49 | 20.0 | 21.5 | 22.5 | 23.7 | 28.1 | 33.4 | 37.0 | 39.6 | 44.5 |
50–59 | 19.9 | 21.5 | 22.2 | 24.5 | 28.6 | 34.4 | 38.3 | 40.7 | 45.2 |
60–69 | 20.0 | 21.7 | 23.0 | 24.5 | 28.9 | 33.4 | 36.1 | 38.7 | 41.8 |
70–79 | 20.5 | 22.1 | 22.9 | 24.6 | 28.3 | 33.4 | 36.5 | 39.1 | 42.9 |
≥ 80 | 19.3 | 20.4 | 21.3 | 23.3 | 26.1 | 29.7 | 30.9 | 32.8 | 35.2 |
മുതിർന്നവരിൽ ഉയർന്ന ശരീരഭാരനിലയുടെ അനന്തരഫലങ്ങൾ
[തിരുത്തുക]ശരീരഭാരവും രോഗവും മരണവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ശരീരഭാരശ്രേണികൾ. [13] അമിതഭാരവും പൊണ്ണത്തടിയും ഉള്ള വ്യക്തികൾക്ക് ഇനിപ്പറയുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്: [14]
- ഹൃദയധമനി രോഗം
- രക്തക്കൊഴുപ്പ്
- ടൈപ്പ് 2 പ്രമേഹം
- പിത്തസഞ്ചി രോഗം
- രക്താതിമർദ്ദം
- അസ്തിവാതം
- കൂർക്കംവലി
- പക്ഷാഘാതം
- വന്ധ്യത
- ഗർഭാശയാർബുദം, സ്തനാർബുദം, വൻകുടൽ കാൻസർ എന്നിവയുൾപ്പെടെ കുറഞ്ഞത് 10 അർബുദങ്ങൾ [15]
- ചർമ്മത്തിനടിയിലെ കൊഴുപ്പുമുഴകൾ [16]
പുകവലിക്കാത്തവരിൽ, അമിതഭാരം/പൊണ്ണത്തടി ഉള്ളവർക്ക്, സാധാരണ ഭാരമുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 51% വർദ്ധനവുള്ളതായി കാണപ്പെടുന്നു. [17]
ഉപയോഗമേഖലകൾ
[തിരുത്തുക]പൊതുജനാരോഗ്യം
[തിരുത്തുക]ശരീരത്തിലെ കൊഴുപ്പിൻ്റെ സൂചകമായി ബിഎംഐ ഉപയോഗിക്കുന്നു. ബിഎംഐ ഒരു സാമാന്യകണക്കുകൂട്ടലിനപ്പുറം കൃത്യവും പ്രസക്തവുമായ വിവരം തരുന്നില്ല. പിശകുകൾ നാമമാത്രമായതിനൽ, അധികം അധ്വാനശീലരല്ലാത്തതോ അമിതഭാരമുള്ളതോ ആയ വ്യക്തികൾക്കുള്ളിലെ ശാരീരികപ്രവണതകൾ തിരിച്ചറിയുന്നതിന് ഈ സൂചിക അനുയോജ്യമാണ്. 1980-കളുടെ തുടക്കം മുതൽ പൊണ്ണത്തടിയുടെ സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡമായി ലോകാരോഗ്യ സംഘടന ശരീരഭാരസൂചിക ഉപയോഗിക്കുന്നു.
ചികിത്സാമേഖല
[തിരുത്തുക]കായികതാരങ്ങൾ, കുട്ടികൾ, പ്രായമായവർ, അംഗവൈകല്യമുള്ളവർ എന്നിവരൊഴികെ അധിക അധ്വാനശീലരല്ലാത്ത വ്യക്തികൾ ഭാരക്കുറവോ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണോ എന്ന് അളക്കുന്നതിന് ബിഎംഐ സഹായകമാണ്. ശരീരഭാരസൂചിക-പ്രകാരമുളള വളർച്ചാ ചാർട്ടിൽ, കുട്ടികളുടെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ചാർട്ടിലെ ബിഎംഐയും കുട്ടിയുടെ ബിഎംഐയും തമ്മിലുള്ള വ്യത്യാസത്തിൽ നിന്ന് പൊണ്ണത്തടി പ്രവണതകൾ കണക്കാക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, അനോറെക്സിയ നെർവോസ, ബുലിമിയ നെർവോസ തുടങ്ങിയ ഭക്ഷണ ക്രമക്കേടുകൾ കാണപ്പെടുന്നതിനാൽ, ശരീരഭാരം കുറയുന്നതിന്റെ അളവുകോലായി ബിഎംഐ ഉപയോഗിക്കുന്നു.
നിയമനിർമ്മാണം
[തിരുത്തുക]ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ[18] 18-ൽ താഴെ ശരീരഭാരസൂചിക ഉള്ള ഫാഷൻ ഷോ മോഡലുകളെ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. ഇസ്രായേലിൽ, 18.5 ൽ താഴെയുള്ള ബിഎംഐ നിരോധിച്ചിരിക്കുന്നു.[19] മോഡലുകൾക്കും ഫാഷനിൽ താൽപ്പര്യമുള്ള ആളുകൾക്കുമിടയിൽ വിശപ്പില്ലായ്മ ചെറുക്കാനാണ് ഇത് ചെയ്യുന്നത്.
ഇതും കാണുക
[തിരുത്തുക]- അലോമെട്രി
- ആപേക്ഷിക ശരീരകൊഴുപ്പ് (RFM)
- ശരീരത്തിലെ ജലാംശം
- ശരീരവണ്ണ സൂചിക
- ആന്ത്രോപോമെട്രിയുടെ ചരിത്രം
- ശരീരഭാരസൂചിക അനുസരിച്ച് രാജ്യങ്ങളുടെ പട്ടിക
- പൊണ്ണത്തടി വിരോധാഭാസം
- ശരീരപ്രകൃതിയും ശരീരഘടനാമനഃശാസ്ത്രവും
കുറിപ്പുകൾ
[തിരുത്തുക]- ↑ For example, in the UK where people often know their weight in stone and height in feet and inches – see "Calculate your body mass index". 30 August 2006. Retrieved 2019-12-11.
- ↑ 2.0 2.1 After rounding.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 The SuRF Report 2 (PDF). The Surveillance of Risk Factors Report Series (SuRF). World Health Organization. 2005. p. 22.
- ↑ "Adolphe Quetelet (1796–1874)--the average man and indices of obesity". Nephrology, Dialysis, Transplantation. 23 (1): 47–51. January 2008. doi:10.1093/ndt/gfm517. PMID 17890752.
- ↑ "Commentary: Origins and evolution of body mass index (BMI): continuing saga" (PDF). International Journal of Epidemiology. 43 (3): 665–669. June 2014. doi:10.1093/ije/dyu061. PMID 24691955.
- ↑ "Indices of relative weight and obesity". Journal of Chronic Diseases. 25 (6): 329–343. July 1972. doi:10.1016/0021-9681(72)90027-6. PMID 4650929.
- ↑ 5.0 5.1 "Assessing Your Weight and Health Risk". National Heart, Lung and Blood Institute. Archived from the original on 19 December 2014. Retrieved 19 December 2014.
- ↑ 6.0 6.1 6.2 "Defining obesity". NHS. Archived from the original on 18 December 2014. Retrieved 19 December 2014.
- ↑ "Physical status: the use and interpretation of anthropometry. Report of a WHO Expert Committee" (PDF). World Health Organization Technical Report Series. 854: 1–452. 1995. PMID 8594834. Archived from the original (PDF) on 2007-02-10.
- ↑ "About Adult BMI | Healthy Weight | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2017-08-29. Retrieved 2018-01-26.
- ↑ "Body Mass Index: BMI for Children and Teens". Center for Disease Control. Archived from the original on 2013-10-29. Retrieved 2013-12-16.
- ↑ Wang Y (2012). "Chapter 2: Use of Percentiles and Z-Scores in Anthropometry". Handbook of Anthropometry. New York: Springer. p. 29. ISBN 978-1-4419-1787-4.
- ↑ "Health Survey for England: The Health of Children and Young People". Archive2.official-documents.co.uk. Archived from the original on 2012-06-25. Retrieved 16 December 2013.
- ↑ 12.0 12.1 "Anthropometric Reference Data for Children and Adults: United States" (PDF). CDC DHHS. 2016. Archived from the original (PDF) on 2017-02-02.
- ↑ "Physical status: the use and interpretation of anthropometry. Report of a WHO Expert Committee" (PDF). World Health Organization Technical Report Series. 854 (854): 1–452. 1995. PMID 8594834. Archived from [[1] the original] on 2007-02-10.
{{cite journal}}
: Check|url=
value (help) - ↑ "Executive Summary". Clinical Guidelines on the Identification, Evaluation, and Treatment of Overweight and Obesity in Adults: The Evidence Report. National Heart, Lung, and Blood Institute. September 1998. xi–xxx. Archived from the original on 2013-01-03.
{{cite book}}
: Unknown parameter|nopp=
ignored (|no-pp=
suggested) (help) - ↑ "Body-mass index and risk of 22 specific cancers: a population-based cohort study of 5·24 million UK adults". Lancet. 384 (9945): 755–765. August 2014. doi:10.1016/S0140-6736(14)60892-8. PMC 4151483. PMID 25129328.
- ↑ "Multiple epidural steroid injections and body mass index linked with occurrence of epidural lipomatosis: a case series". BMC Anesthesiology. 14: 70. 2014. doi:10.1186/1471-2253-14-70. PMC 4145583. PMID 25183952.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Smoking and reverse causation create an obesity paradox in cardiovascular disease". Obesity. 23 (12): 2485–2490. December 2015. doi:10.1002/oby.21239. PMC 4701612. PMID 26421898.
- ↑ "France Just Banned Ultra-Thin Models". Time. Archived from the original on 2015-04-10.
- ↑ ABC News. "Israeli Law Bans Skinny, BMI-Challenged Models". ABC News. Archived from the original on 2014-12-10.