ശരറാന്തൽ പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശരറാന്തൽ പൂവ്
Thunbergia mysorensis at ranipuram.jpg
റാണിപുരം വനത്തിൽ ശരറാന്തൽ പൂവ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Acanthaceae
Genus:
Thunbergia
Species:
mysorensis

അക്കാന്തേസീ കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യം ആണ് ശരറാന്തൽ പൂവ് (ശാസ്ത്രീയനാമം: Thunbergia mysorensis). ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടകാടുകളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്[1]. mysorensis എന്ന സ്പീഷീസ് നാമം ദക്ഷിണേന്ത്യയിലെ മൈസൂരുമായുള്ള ബന്ധം കാണിക്കുന്നു. brick & butter vine, lady's slipper vine, dolls' shoes എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. പുഷ്പങ്ങളുടെ സവിശേഷ ഘടനയാണ് ഇത്തരം പേരുകളുടെ കാരണം[2].

വിവരണം[തിരുത്തുക]

6 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇളം പച്ച നിറത്തോടുകൂടിയ നീളമുള്ള ഇലകൾ പുഷ്പങ്ങൾ കുലകളായി കാണപ്പെടുന്നു. കടും വർണങ്ങളോടുകൂടിയ പൂക്കൾ. വസന്തകാലം മുതൽ ശരത്കാലം വരെ ആണ് പൂക്കാലം[3].

കൃഷി[തിരുത്തുക]

പൂക്കളുടെ ആകർഷണീയത മൂലം ഈ സസ്യത്തെ ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു. പൂന്തോട്ടങ്ങളിൽ കൃത്രിമ സാഹചര്യങ്ങളിൽ വളർത്താറുണ്ട്. പൂക്കളിലെ മാധുര്യമുള്ള തേൻ ഹമ്മിങ് ബേഡ് തുടങ്ങിയ പക്ഷികളെ ആകർഷിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Univ. Connecticut plant treatment: Thunbergia mysorensis {Acanthaceae} Clock Vine . accessed 5.1.2011
  2. Thunbergia mysorensis (clock vine), Royal Botanic Gardens, Kew, ശേഖരിച്ചത് 28 April 2015
  3. "RHS Plant Selector - Thunbergia mysorensis ". ശേഖരിച്ചത് 27 June 2013.
"https://ml.wikipedia.org/w/index.php?title=ശരറാന്തൽ_പൂവ്&oldid=2903550" എന്ന താളിൽനിന്ന് ശേഖരിച്ചത്