ശരത് ഹരിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരത് ഹരിദാസ്
ജനനം
ദേശീയതഇന്ത്യക്കാരൻ
കലാലയംഎൻ.എസ്.എസ്. സ്കൂൾ പെരുന്താന്നി
തൊഴിൽടി.വി. നടൻ ചലച്ചിത്ര നടൻ
ജീവിതപങ്കാളി(കൾ)മഞ്ജു ശരത്
കുട്ടികൾവേദ

ശരത് ഹരിദാസ് ആലുവയിൽ നിന്നുള്ള ഒരു മലയാളി സീരിയൽ നടനാണ്. മണ്മറഞ്ഞ കഥകളി ഗായകനായ വെണ്മണി ഹരിദാസിന്റെയും സരസ്വതിയുടെയും മകനായി ജനിച്ചു. സഹോദരൻ ഹരിത് ദാസ്. വെണ്മണി ഹരിദാസ് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത സ്വഹം, വാനപ്രസ്ഥം എന്നീ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


ബാല്യം[തിരുത്തുക]

തിരുവനന്തപുരം പെരുന്താന്നിയിലെ എൻ.എസ്.എസ്. കരയോഗം സ്കൂളിലാണ് പ്രാരംഭകാല വിദ്യാഭ്യാസം. ചെറുപ്പത്തിലേ തന്നെ അഭിനയത്തിനോട് താല്പര്യം ഉണ്ടായിരുന്നതു മൂലം പഠനം തുടരാൻ സാധിച്ചില്ല എങ്കിലും കൊമേർസിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മൃദംഗം വയലിൻ എന്നീ വാദ്യോപകരണങ്ങൾ അഭ്യസിച്ചിട്ടുണ്ട്. അകന്ന ബന്ധുവായ മഞ്ജുവാണ് ഭാര്യ. രണ്ട് കുട്ടികളിൽ മൂത്തയാൾ പെൺകുട്ടിയാണ്. വേദ. ഇളയ മകൾ ധ്യാന

ജീവിത രേഖ[തിരുത്തുക]

പുരസ്കാരങ്ങൾ നേടിയ ഷാജി. എൻ. കരുൺ സംവിധാനം ചെയ്ത സ്വാഹം എന്ന ചലച്ചിത്രത്തിലൂടെയാണ് ശരത് മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. 1994-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ സ്വന്തം അച്ഛനായ വെണ്മണി ഹരിദാസ് ചായക്കടക്കാരനായും ശരത് അയാളുടെ മകനായും അഭിനയിച്ചു. ശരത്തിനുവേണ്ടി ശബ്ദലേഖനം ചെയ്തത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ തിരുവനന്തപുരം കൃഷ്ണകുമാറായിരുന്നു. ദേശവിദേശങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഈ സിനിമയിലൂടെ ശരത്തും പ്രശസ്തനായി. സമ്മോഹനം എന്ന സിനിമയാണു ശരത്ത് പിന്നീട് ചെയ്തത്. സി. പി. പദ്മകുമാർ സംവിധാനം ചെയ്ത ഈ സിനിമയിൽ പ്രധാനവേഷങ്ങൾ ചെയ്തത് പ്രശസ്തനായ മുരളിയും അർച്ചനയുമാണ്. എഡിൻബറയിൽ 1995ൽ നടന്ന അന്തർദേശീയ ചലച്ചിത്രമേളയിൽ ഈ സിനിമ ബെസ്റ്റ് ഒഫ് തെ ഫെസ്റ്റ് അവാർഡ് നേടുകയുണ്ടായി. 1998-ൽ ഹരിഹരൻ സംവിധാനം ചെയ്ത എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിൽ എതാണ്ട് പ്രധാന വേഷത്തിനോട് തുല്യമായ വേഷം ചെയ്യാൻ ശരത്തിനു അവസരം ലഭിച്ചു.

ചലച്ചിത്രരേഖ[തിരുത്തുക]

ടി.വി. സീരിയലുകൾ[തിരുത്തുക]

മലയാളത്തിൽ സംപ്രേഷണം ചെയ്ത ശ്രീ മഹാഭാഗവതം എന്ന ശ്രേണിയിലെ അഭിനയത്തിലൂടെ ശരത് കൂടുതൽ ജനപ്രീതി നേടി. ശ്രീകൃഷ്ണനായി വേഷമിട്ടത് ശരത്തായിരുന്നു. 550 ഓളം ഭാഗങ്ങൾ ഉണ്ടായിരുന്ന ഈ സീരിയൽ നല്ല താരമൂല്യവും അഭിനന്ദനങ്ങളും ശരത്തിനു നേടിക്കൊടുത്തു. ജനങ്ങൾ ശരത്തിനെ ഭാവനാപൂർണ്ണമായി ശ്രീകൃഷ്ണനായി കാണാൻ ഇഷ്ടപ്പെട്ടിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു മെഗാസീരിയൽ ആയ മനസ് ആയിരുന്നു മറ്റൊരു നാഴികക്കല്ല്. ഏഷ്യാനെറ്റിൽ അവതരിപ്പിച്ച അലാവുദീന്റെ അത്ഭുതവിളക്ക്, ഹരിചന്ദനം, അമ്മ തുടങ്ങിയ സീരിയലുകൾ ശരത്തിന്റെ പിന്നീടുള്ള വളർച്ചക്ക് വഴിവച്ചു. മിന്നുകെട്ട്, ശ്രീ ഗുരുവായൂരപ്പൻ, പറയിപെറ്റ പന്തീരുകുലം, കളിപ്പാട്ടങ്ങൾ, വാവ, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ, ശാന്ത്യലക്ഷ്മി, അങ്ങാടിപ്പാട്ടു, ദ ഓഫിസർ എന്നിവയാണ് പിന്നീട് അദ്ദേഹം ചെയ്ത സീരിയലുകൾ.

രംഗോളി എന്ന ടെലി വിഷൻ പരിപാടിയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

പാട്ടുകാരനായും നടനായും കഴിവ് തെളിയിച്ചിട്ടുള്ള ശരത് ഡബ്ബിങ്ങ് (ശബ്ദലേഖനം) മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. നമ്മൾ എന്ന 2002 റിലീസ് ചെയ്ത കമൽ സിനിമയിൽ സിദ്ധാർത്ഥ് എന്ന നടനു വേണ്ടി ആദ്യമായി അദ്ദേഹം ശബ്ദം നൽകി. അതിനു ശേഷം നരേൻ, നിഷാൻ തുടങ്ങിയ നവാഗത നടന്മാർക്ക് വേണ്ടി അദ്ദേഹം ശബ്ദം നൽകിത്തുടങ്ങി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സ്വാഹം എന്ന ആദ്യസിനിമയിലെ അഭിനയത്തിനു പ്രത്യേക . സ്വാഹം നിരവധി മറ്റു അവാർഡുകൾ നേടുകയുണ്ടായി.
  • സമ്മോഹനം എഡിൻബറയിൽ നടന്ന അഖിലലോക ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

2006-ൽ ഏറ്റവും നല്ല ശബ്ദലേഖകനുള്ള സംസ്ഥാന പുരസ്കാരം നേടി.


അവലംബം[തിരുത്തുക]

ഈ ലേഖനം പ്രധാനമായും അവലംബമാക്കിയിരിക്കുന്നത് http://www.spiderkerala.net/resources/10719-Sarath-Das-Malayalam-Actor-Profile-Biography.aspx എന്ന വെബ് പേജിനെയാണ് (2 ജൂൺ 2016-ൽ തിരുത്തൽ ചെയ്ത അവസ്ഥയിൽ)

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരത്_ഹരിദാസ്&oldid=3144934" എന്ന താളിൽനിന്ന് ശേഖരിച്ചത്