ഉള്ളടക്കത്തിലേക്ക് പോവുക

ശരണ്യ ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരണ്യ ശശി
പൗരത്വംഇന്ത്യ ഇന്ത്യൻ
സജീവ കാലം2003–2018
ജീവിതപങ്കാളി
ബിനു
​
(m. 2014)​
രക്ഷിതാവ്ഗീത(അമ്മ)
ബന്ധുക്കൾശോണിമ ശശി(സഹോദരി) ശരൻ(സഹോദരൻ)

മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങളിയ താരമാണ് ശരണ്യ ശശി (1986 – 2021). തമിഴ് ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു ശരണ്യ എന്ന മലയാളി പെൺകുട്ടി. 2021 ഓഗസ്റ്റ് 9-ന് ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞു[1], കാൻസർ ബാധിതയായി ഏറെ നാൾ ചികിത്സയിലായിരുന്നു[2]. ടെലിവിഷൻ സിനിമാ താരം സീമ ജി. നായർ ശരണ്യയുടെ കാൻസർ പോരാട്ടത്തിൽ അനവധിയായ സഹായങ്ങൾ ചെയ്തിട്ടുണ്ട്[3].

വ്യക്തി ജീവിതം

[തിരുത്തുക]

ശരണ്യ കണ്ണൂർ പഴയങ്ങാടി സ്വദേശിനിയാണ്. കണ്ണൂർ ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നാണ് ശരണ്യ 6 മുതൽ 8 വരെയുള്ള ക്ലാസുകൾ പൂർത്തിയാക്കിയത്.തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കി. ശരണ്യ തൻ്റെ അമ്മ ഗീതയോടൊപ്പമാണ് താമസിച്ചിരുന്നത്. പഠിക്കാൻ മിടുക്കി ആയിരുന്നുവെങ്കിലും കുടുംബ പ്രാരാബ്ധങ്ങൾ മൂലം ശരണ്യ അഭിനയം തിരഞ്ഞെടുത്തു. ശരണ്യയ്ക്ക് രണ്ട് സഹോദരങ്ങളാണുള്ളത് – ശോണിമയും, ശരണും. ശോണിമ ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയാണ്. 2014 ൻ ശരണ്യ ബിനു സേവിയർ എന്ന വ്യക്തിയെ വിവാഹം ചെയ്തു, എന്നാൽ പിന്നിട് ഇവർ ബന്ധം വേർപിരിഞ്ഞു. കാൻസർ പിടിപ്പെട്ട ശരണ്യയെ തളരാതെ കൈപിടിച്ച് നടത്തിയത് അവരുടെ അമ്മയും, നടി സീമ ജി നായരുമാണ്. കോവിഡ് കാലത്ത് തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ ശരണ്യ സ്വന്തം യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരുന്നു. സീമ ജി നായരുടെയും, നല്ലവരായ പലരുടെയും സഹായത്താൽ ശരണ്യയ്ക്കും അമ്മയ്ക്കും "സ്നേഹസീമ" എന്ന കൊച്ചുവീട് ലഭിച്ചു. ശരണ്യയുടെ മരിക്കാത്ത ഓർമ്മകളുമായി അമ്മ ഗീതയും, കൊച്ചു ''സ്‌നേസീമയും'', സീമ ജി നായരും ആവശേഷിക്കുന്നു.

രോഗവവും മരണവും

[തിരുത്തുക]

2012–ൽ, ശരണ്യയെ മാരകമായ ഒരു ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുണ്ടൈന് ഡോക്ടർമാർ കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശരണ്യയ്ക്ക് അഭിനയത്തിൽ നിന്ന് വിട്ടു നില്ക്കേണ്ടി വന്നു. 2021 മെയ് മാസത്തിൽ, കോവിഡ്-19 പിടിപെട്ട ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് അവരുടെ ആരോഗ്യത്തെ മോശമായി ബാധിച്ചു.

2021 ഓഗസ്റ്റ് 9-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശരണ്യ മരണപ്പെട്ടു. മലയാളം ടെലിവിഷൻ പ്രേഷകർക്കിടയിൽ ഒരു തീരാ നൊമ്പരമായി മാറിയിരുന്നു ശരണ്യയുടെ മരണം. താരങ്ങൾ, മാധ്യമങ്ങൾ, പ്രമുഖർ എന്നിവർ ശരണ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

അഭിനയ ജീവിതം

[തിരുത്തുക]

2006–ൽ ബാലചന്ദ്ര മേനോൻ സംവിധാനത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്തത സൂര്യോദയം എന്ന പരമ്പരയിലൂടെയാണ് ശരണ്യ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ചാക്കോ രണ്ടാമൻ (2006) എന്ന ചിത്രത്തിലൂടെ മലയാളത്തിലും, പച്ചൈ എങ്ങിര കാത്ത് (2012) എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം നടത്തി. മലയാള ചലച്ചിത്രങ്ങളായ ഛോട്ടാ മുംബൈ (2007), അലി ഭായ് (2007), തലപ്പാവ് (2008) , ബോംബെ മാർച്ച് 12 (2011), ആൻമരിയ കലിപ്പിലാണ് (2016) എന്നിവയിൽ ശരണ്യ ഭാഗമായിട്ടുണ്ട്. സ്വാമി അയ്യപ്പൻ, കൂട്ടുകാരി, രഹസ്യം, ഹരിചന്ദനം, അവകാശങ്ങൾ, മാലാഖമാർ, കറുത്തമുത്ത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
2005 മാണിക്യൻ ചന്ദ്രലേഖ മലയാളം
2006 ചാക്കോ രണ്ടാമൻ അന്ന
2007 ഛോട്ടാ മുംബൈ ഷെറിൻ
അലിഭായ് കിങ്ങിണിയുടെ സഹോദരി
2008 തലപ്പാവ് ബിന്ദു
2009 മുത്തു മുത്തു ഷെഹനായി കാമുകി ആൽബം
ഫാത്തിമ ബീവി മുൻനിര ആൽബം
2011 അഴക്കടൽ നർത്തകി
ബോംബെ മാർച്ച് 12 ആമിന
ദ ഹാർട്ട് അമ്മ ആൽബം
2012 പച്ചൈ എങ്കിറ കാത്ത് തമിഴ്സെൽവി & മുത്തുസെൽവി തമിഴ് ഇരട്ട വേഷം



ദേവദായ് ആയി ക്രെഡിറ്റ് ചെയ്തു
2016 രാരീരം അമ്മ മലയാളം ആൽബം
ആൻമരിയ കലിപ്പിലാണ് ടീച്ചർ

ടെലിവിഷൻ

[തിരുത്തുക]
വർഷം പരിപാടി ചാനൽ കഥാപാത്രം ഭാഷ കുറിപ്പ്
2003 സൂര്യോദയം ദൂരദർശൻ മലയാളം ആദ്യ മലയാള പരമ്പര
അഗ്നിസാക്ഷി
2004 മൈഥിലി മൈഥിലി തമിഴ് ആദ്യ തമിഴ് പരമ്പര
2005 ഈ തണലിൽ സൂര്യ ടിവി മലയാളം
രാധാമാധവം
2006 മന്ത്രകോടി ഏഷ്യാനെറ്റ്
സ്വാമി അയ്യപ്പൻ വേദവതി
2006 – 2007 കായംകുളം കൊച്ചുണ്ണി സൂര്യ ടിവി
2008 ശ്രീ മഹാഭാഗവതം ഏഷ്യാനെറ്റ് അവന്തിക
കാണാക്കുയിൽ സിന്ധൂരി
2008– 2009 കൂട്ടുകാരി സൂര്യ ടിവി സൂര്യ
2009 ഭാമിനി തോല്ക്കാറില്ല ഏഷ്യാനെറ്റ് രേണു
2009 – 2010 രഹസ്യം ഭാമ
2010 – 2012 ഹരിചന്ദനം ഭാമ മഹാദേവൻ
2010 സ്വാമി അയ്യപ്പൻ ശരണം മഹാറാണി ഗൗരി
ഭദ്ര സൂര്യ ടിവി ആൻമേരി
2011 സ്വാമിയേ ശരണമയ്യപ്പ
സരിഗമ ഏഷ്യാനെറ്റ് മത്സരാർത്ഥി
2011–12 അവകാശികൾ സൂര്യ ടിവി അഞ്ജലി
2012 കനൽപ്പൂവ് ജീവൻ ടിവി അമൃത
മാലാഖാമർ മഴവിൽ മനോരമ
സ്വാതി ജെമിനി ടിവി സ്വാതി തെലുങ്ക് ആദ്യ തെലുങ്ക് പരമ്പര
2013 ദൈവം തന്ത വീട് സ്റ്റാർ വിജയ് സീത റാം ചക്രവർത്തി തമിഴ്
വാർത്താപ്രഭാതം ഏഷ്യാനെറ്റ് ന്യൂസ് അതിഥി മലയാളം
ഇതലുകൾ രൂപി അതിഥി
2014–15 കറുത്തമുത്ത് ഏഷ്യാനെറ്റ് കന്യ
2015 - 2016 മാനസ മൈന കൈരളി ടിവി മാനസ
2016 മിഴിനീർപൂക്കൾ
സ്മാർട്ട് ഷോ ഫ്‌ളവേഴ്‌സ് ടിവി മത്സരാർത്ഥി
2017 മലയാളി ദർബാർ അമൃത ടിവി അതിഥി
2018 സൂപ്പർ ജോഡി സൂര്യ ടിവി മത്സരാർത്ഥി റിയാലിറ്റി ഷോ
സീത ഫ്ളവേഴ്സ് ടിവി വൈദേഹി
2020 പുലർവേള മനോരമ ന്യൂസ് അതിഥി
2021 സിറ്റിലൈറ്റ്സ് - ശരണ്യാസ് വ്ലോഗ് യൂട്യൂബ് അവതാരക

അവലംബം

[തിരുത്തുക]
  1. ↑ sysadmin (2021-08-09). "നടി ശരണ്യ ശശി അന്തരിച്ചു". Retrieved 2026-06-15.
  2. ↑ ലേഖകൻ, സ്വന്തം (2021-08-10). "ശരണ്യ ഇനി ഓർമനക്ഷത്രം; അന്ത്യാഞ്ജലി അർപ്പിച്ച് ഉറ്റവർ". Retrieved 2026-06-15.
  3. ↑ Desk, Entertainment. "ശരണ്യ ഇനി സ്നേഹസീമയിൽ; ഒപ്പം നിന്ന് സീമ ജി നായർ". Retrieved 2026-06-15. {{cite web}}: |last= has generic name (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശരണ്യ_ശശി&oldid=4630843" എന്ന താളിൽനിന്ന് ശേഖരിച്ചത്