ശബ്ദിക്കുന്ന കലപ്പ(ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊൻകുന്നം വർക്കി രചിച്ച മലയാള കഥയാണ് ശബ്ദിക്കുന്ന കലപ്പ. നവോത്ഥാനകാല മലയാള സാഹിത്യത്തിലെ ഉജ്ജ്വല രചനകളിലൊന്നാണിത്. 2018 ൽ ഈ കഥ എം. ജയരാജ് ഇതേ പേരിൽ ഹ്രസ്വ ചിത്രമായി സംവിധാനം ചെയ്തു. ഈ ചിത്രം 2019 ലെ ഇന്ത്യൻ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉള്ളടക്കം[തിരുത്തുക]

ഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. പ്രാരബ്ധങ്ങൾ മുറുകിയപ്പോൾ ഔസേഫിന് കണ്ണനെ വിൽക്കേണ്ടിവന്നു. പിന്നീട് അടിയന്തരാവശ്യങ്ങൾപോലും മാറ്റിവച്ച്, അറവുശാലയിൽനിന്ന് ഔസേഫ് കണ്ണനെ രക്ഷിക്കുന്നു.

പ്രസാധനം[തിരുത്തുക]

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് ഈ കഥയുടെ ഇതിവൃത്തം. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും യക്ഷികളുടെയും കഥകൾ മാത്രം വിഷയമായിരുന്നപ്പോൾ കർഷകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ശബ്ദിക്കുന്ന കലപ്പ അക്കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 18 ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ജർമൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള ചെറുകഥയാണിത്. [1]1956 ജൂണിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച കഥ അന്ന‌് 1000 കോപ്പി അച്ചടിച്ചു. ഒരു രൂപ നാലണ ആയിരുന്നു വില.

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/cinema/sabdhikunna-kalappa/775598